മുംബൈ: സര്‍ക്കാര്‍ തലയ്‌ക്ക് 33.50 ലക്ഷം വിലയിട്ടിരുന്ന ഏഴ് കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. നക്സൽ പ്രവർത്തനങ്ങളിൽ മനം മടുത്താണ് ഇവർ കീഴടങ്ങിയതെന്ന് പോലീസ് പറഞ്ഞു. കൂടാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി തീവ്രവാദത്തിന് പ്രേരിപ്പിക്കുന്നതും കീഴടങ്ങലിന് കാരണമായി. മഹാരാഷ്‌ട്രയിലെ ഗഡ്ചിറോളിയിലാണ് കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങിയത്. ഇവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്.
ഈ ഏഴ് പേരെയും കുറിച്ച് വിവരം നൽകുന്നവർക്ക് സർക്കാർ 33.50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. രാകേഷ് എന്ന ഗണേഷ് സനകു ആച്ല, ദേവിദാസ് എന്ന മണിറാം ആച്ല, അഖില എന്ന രാധെ ഉറെ, ശിവ പൊടാവി, കരുണ എന്ന കുമ്മെ റാംസിംഗ് മാധവി, രാഹുല്‍ എന്ന ദാംജി പല്ലോ, രേഷ്മ കൊവചി എന്നിവരാണ് കീഴടങ്ങിയത്. ഇതില്‍ രാകേഷ് നക്‌സല്‍ സംഘത്തിന്റെ കമാന്ററും ദേവിദാസ് ഡപ്യൂട്ടിയുമായിരുന്നു.
ഗഡ്ചിറോളിയില്‍ നിന്നു മാത്രമായി ഈ വര്‍ഷം 23 കമ്യൂണിസ്റ്റ് ഭീകരരരാണ് കീഴടങ്ങിയത്. 21 പേരെ അറസ്റ്റ് ചെയ്തെന്നും പോലീസ് അറിയിച്ചു.
















