കോട്ടയം: യുവമോര്‍ച്ച മണിമല പഞ്ചായത്ത് കമ്മിറ്റി കണ്‍വീനര്‍ അനൂപ് മുക്കടയ്‌ക്ക് ബിജെപി നിര്‍മ്മിച്ചു നല്‍കുന്ന സ്വപ്ന വീടിന്റെ താക്കോല്‍ ദാനം 13ന് നടക്കുമെന്ന് ബിജെപി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് വി.എന്‍.മനോജ് അറിയിച്ചു. രാവിലെ 11ന് കുമ്മനം രാജശേഖരന്‍ താക്കോല്‍ ദാനം നിര്‍വ്വഹിക്കും.
മണിമല മുക്കട കോളനിയില്‍ ടാര്‍പ്പോളിനും പലകമറയും ഉപയോഗിച്ച് നിര്‍മ്മിച്ച താല്‍ക്കാലിക ഷെഡിലായിരുന്നു ഭാര്യയും കുട്ടികളും അമ്മയും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. ബിജെപി പ്രവാസിസെല്ലിന്റെ സഹായത്തോടെ 6 ലക്ഷം രൂപാമുടക്കിയാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയായത്. കെട്ടിടത്തിന്റെ വെഞ്ചരിപ്പും കൂദാശയും നേരത്തെ നടത്തിയിരുന്നു.
സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്യും. വി.എന്‍.മനോജ് അദ്ധ്യക്ഷനാകും. സംസ്ഥാന വൈസ് പ്രസിഡന്റ് ജി.രാമന്‍നായര്‍, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നോബിള്‍ മാത്യു, ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ജില്ലാ സെക്രട്ടറി കെ.ജി.കണ്ണന്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ടി.ബി.ബിനു, മിഥുന്‍.എസ്.നായര്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാധാകൃഷ്ണന്‍ നായര്‍ ആലപ്ര എന്നിവര്‍ സംസാരിക്കും.
പൊന്തന്‍പുഴ സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയ എം.ടി.രമേശിന്റെ ശ്രദ്ധയില്‍ അനൂപിന്റെ വീ്ട് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് അദ്ദേഹത്തിന്റെ നീര്‍ദ്ദേശത്തെ തുടര്‍ന്നാണ് ബിജെപി വീട് നിര്‍മ്മിച്ചത്.
















