Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉപാസന വ്യത്യസ്ത ധര്‍മങ്ങളോടെ

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Oct 10, 2019, 03:32 am IST
in Samskriti

മൂന്നാം അദ്ധ്യായം മൂന്നാം പാദം

സംഭൃത്യധികരണം

പന്ത്രണ്ടാമത്തേതായ ഈ അധികരണത്തില്‍ ഒരു സൂത്രം മാത്രമേ ഉള്ളൂ.

സൂത്രം-  സംഭൃതിദ്യുവ്യാപ്ത്യപി ചാതഃ

ലോക അധിഷ്ഠാനത്വവും ആകാശം, ഭൂലോകം മുതലായവയിലെ വ്യാപ്തിയും അതിനാല്‍ വേറെയായി അറിയണം.

നേരത്തെ പറഞ്ഞ രണ്ടു വിദ്യകളും ഒന്നല്ല എങ്കില്‍ എല്ലാ ലോകങ്ങളേയും ധരിക്കുന്നതും ബ്രഹ്മാണ്ഡം മുഴുവന്‍ വ്യാപിക്കലും വേറെയായി അറിയണം.

ബ്രഹ്മത്തിന്റെ സ്ഥാനത്തെപ്പറ്റി പല വിദ്യകളില്‍ പല തരത്തില്‍ പറയുന്നു. ശാണ്ഡില്യ വിദ്യയില്‍ ഹൃദയം ബ്രഹ്മസ്ഥാനമെന്ന് പറയുന്നുണ്ട്. ഛാന്ദോഗ്യത്തില്‍ ‘ഏഷ മ ആത്മാ/ന്തര്‍ ഹൃദയേ’ എന്ന് കാണാം.

ദഹര വിദ്യയില്‍ സൂക്ഷ്മവും താമരമൊട്ടു പോലെയുള്ളതുമായ മാംസപിണ്ഡത്തിനുള്ളിലെ ആകാശം ബ്രഹ്മസ്ഥാനമെന്ന് വര്‍ണിക്കുന്നുണ്ട്. ഛാന്ദോഗ്യത്തില്‍ തന്നെ ഉപകോസല വിദ്യയില്‍ ‘യ ഏഷോ/ക്ഷിണി പുരുഷോ ദൃശ്യതേ’  അക്ഷിയെ പുരുഷസ്ഥാനമായി വ്യക്തമാക്കുന്നു.

ബ്രഹ്മസ്ഥാനങ്ങള്‍ക്ക്  വ്യത്യാസം പറയുന്നതുപോലെ ബ്രഹ്മത്തിന്റെ വിഭൂതികള്‍ക്കും വ്യത്യാസം കല്പിക്കുന്നുണ്ട്. ബ്രഹ്മത്തിന്റെ ആധിദൈവികങ്ങളും ആദ്ധ്യാത്മികങ്ങളുമായ വിഭൂതികള്‍ക്ക് വ്യത്യാസം ഉണ്ട്. എല്ലാ ലോകങ്ങള്‍ക്കും അധിഷ്ഠാനമാണെന്നും ആകാശം മുതലായ എല്ലാ ലോകത്തിലും വ്യാപിച്ചതെന്നും മറ്റുമുള്ള വിഭൂതിഭേദം അങ്ങനെ വരുന്നതാണ്.

ബ്രഹ്മം ഒന്ന് തന്നെയെങ്കിലും വിഭൂതി വ്യത്യാസം അനുസരിച്ച് ഉപാസനകള്‍ വേറെയായിരിക്കുമെന്ന് ശാസ്ത്രം വ്യക്തമാക്കുന്നു. അതിനാല്‍ സംഭതം മുതലായ വിഭൂതികളെ ശാണ്ഡില്യ വിദ്യയില്‍ ഉപസംഹരിക്കുന്നത് ശരിയല്ല.

ബൃഹദാരണ്യകത്തിലെ ഗാര്‍ഗി യാജ്ഞവല്‍ക്യ സംവാദത്തില്‍ അക്ഷരബ്രഹ്മം ലോകത്തെ ധരിക്കുന്നതും എങ്ങും വ്യാപിച്ചതെന്നും കാണാം. ഇത് സൂര്യ മണ്ഡല പുരുഷനിലോ കണ്ണിനുള്ളിലെ പുരുഷനിലോ ആരോപിക്കാനാവില്ല. ഉപാസനാ സൗകര്യത്തിന് വേണ്ടി പരിമിതിയുള്ള പുരുഷ സ്വരൂപങ്ങളെ ബ്രഹ്മ പ്രതീകമായി പറഞ്ഞു എന്ന് കരുതണം. പ്രതീകത്തില്‍ ബ്രഹ്മഗുണങ്ങളെ മുഴുവന്‍ ആരോപിക്കാന്‍ കഴിയില്ലെങ്കിലും അതിലൂടെ ബ്രഹ്മത്തേയും ബ്രഹ്മഗുണങ്ങളേയും ഉപാസിക്കാനും പ്രാപിക്കാനും കഴിയും.

പുരുഷവിദ്യധികരണം

സൂത്രം-  പുരുഷ വിദ്യായാമിവ ചേതരേഷാമനാമ്‌നാനാത്

(പുരുഷ വിദ്യായാം ഇവ ച ഇതരേഷാം അനാമ്‌നാനാത് ) പുരുഷ വിദ്യയിലെന്ന പോലെ മറ്റുള്ള ശാഖകളിലും ഉണ്ടാവുകയില്ല. അങ്ങനെ പറഞ്ഞിട്ടില്ലാത്തതിനാലാണ്.

പുരുഷ വിദ്യയില്‍ പറഞ്ഞിരിക്കുന്ന ഗുണം മറ്റ് പുരുഷന്‍മാര്‍ക്ക് ഉണ്ടാകാനിടയില്ല. എന്തെന്നാല്‍ ശ്രുതിയില്‍ അങ്ങനെ ഗുണങ്ങള്‍ ഉള്ളതായി പറഞ്ഞിട്ടില്ല. ഛാന്ദോഗ്യോപനിഷത്തില്‍ താണ്ഡികളുടേയും പൈംഗികളുടേയും ശാഖയില്‍ പുരുഷ വിദ്യയെപ്പറ്റി പറയുന്നുണ്ട്. അത് പുരുഷന്റെ ആയുസ്സിനെ 24, 44, 48 എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു. ഓരോന്നിനേയും രാവിലെ ചെയ്യുന്ന പ്രാതഃസവനം, ഉച്ചയ്‌ക്കുള്ള മാധ്യന്ദിന സവനം വൈകുന്നേരത്തെ സായന്തന സവനം എന്ന് കല്പിച്ചിരിക്കുന്നു.

തൈത്തിരീയ ശാഖയിലും പുരുഷ വിദ്യയെ പറയുന്നുണ്ട്. അവിടെ പുരുഷ ഉപാസന ഒരു യജ്ഞമായി കാണിച്ചിരിക്കുന്നു. ഛാന്ദോഗ്യത്തിലെ പുരുഷ ഉപാസനയില്‍ നിന്ന് വ്യത്യസ്തമാണ് ഇത്.  പുരുഷ ഉപാസന ചെയ്യുന്നയാളിന്റെ ആത്മാവ് തന്നെ യജമാനന്‍, ശ്രദ്ധ, പത്‌നി ഈ വിധത്തില്‍ മറ്റൊരുതരത്തിലുള്ള യജ്ഞ വിധിയായാണ് പുരുഷ വിദ്യോപാസനയെ പറയുന്നത്.ഇതില്‍ ഛാന്ദോഗ്യത്തില്‍ പറയുന്ന ഉപാസനാ വിധികളെ തൈത്തിരീയ ഉപാസനയിലും കൂട്ടിച്ചേര്‍ക്കാമോ വേറെയായി കരുതണോ എന്ന് സംശയം ഉന്നയിക്കുന്നു.

രണ്ടും പുരുഷവിദ്യ ഉപാസനയാണ് എങ്കിലും ഒന്നിലെ ധര്‍മ്മങ്ങള്‍ മറ്റുള്ളതിലും ചേര്‍ക്കാമെന്ന് ശ്രുതിയില്‍ പറഞ്ഞിട്ടില്ല. അതിനാല്‍ ഓരോ ശാഖയിലുമുള്ള ഉപാസനയും വ്യത്യസ്തമായ ധര്‍മ്മങ്ങളോടെ വേണമെന്നാണ്  ശ്രുതി മതം. മുണ്ഡകോപനിഷത്തില്‍ അക്ഷരബ്രഹ്മത്തെ പുരുഷന്‍ എന്ന് പറഞ്ഞ് കൊണ്ടാണ് വര്‍ണിക്കുന്നത്. പുരുഷനാണ് എല്ലാറ്റിന്റെയും ആധാരം. എല്ലാം പുരുഷമയമാണ്. പുരുഷന്റെതായ എല്ലാ ദിവ്യഗുണങ്ങളും സൂര്യമണ്ഡല പുരുഷനിലോ കണ്ണിലെ പുരുഷനിലോ കാണണമെന്നില്ല. പരമാത്മാവിനെ ഉപാസിക്കാനായി പുരുഷതത്വത്തില്‍ ഈ ഗുണങ്ങളെ പറഞ്ഞതാണ്.

                                                                                                                                    9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)
India

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)
India

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

India

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

India

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

Kerala

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.