Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കത്ത് കുത്തിലെത്തിയാല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2019, 01:59 am IST
inEditorial

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി എന്നതിന്റെ പേരില്‍ ക്രിമിനല്‍ കേസോ എന്ന ചോദ്യം ഇപ്പോള്‍ ഉയര്‍ന്നിരിക്കുകയാണ്. ജനാധിപത്യ ഭരണ സംവിധാനത്തില്‍ കത്തെഴുതാനും അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യം അനിഷേധ്യമാണ്. രാജ്യത്തെ 49 പേര്‍ ജൂലായില്‍ ഏതെങ്കിലും ഒരു പ്രശ്‌നം ചൂണ്ടിക്കാട്ടി കത്തെഴുതുകയായിരുന്നില്ലെന്ന് എല്ലാവര്‍ക്കുമറിയാം. കത്ത് രാഷ്‌ട്രീയ ഉദ്ദേശത്തോടുകൂടിയാണെങ്കിലും അതിനെ ആര്‍ക്കും ചോദ്യം ചെയ്യേണ്ട കാര്യമില്ല. പക്ഷേ ഇവിടെ സംഭവിച്ചത് അതൊന്നുമല്ല. കത്തെഴുതിയവരെ എതിര്‍ക്കാനോ ബീഹാറില്‍ സ്വകാര്യ അന്യായം നല്‍കിയ വ്യക്തിയെ ന്യായീകരിക്കാനോ ഉദ്ദേശിക്കുന്നില്ല. കത്തെഴുതിയവര്‍ക്കും അത് കോടതിയില്‍ എത്തിച്ച വ്യക്തിക്കും ഭിന്ന നിലപാടുണ്ട് എന്നും കരുതുന്നില്ല. എല്ലാവര്‍ക്കും ഒരേലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അദ്ദേഹത്തിന്റെ കക്ഷിയേയും ഭരണത്തേയും താറടിക്കുക എന്നതാണ് മുഖ്യലക്ഷ്യം. അതിലൂടെ ലഭിക്കുന്ന വാര്‍ത്താ പ്രാധാന്യം മുതലാക്കുക എന്ന ഗൂഢലക്ഷ്യവും വിസ്മരിക്കാനില്ല.

കത്തെഴുതിയവരില്‍ സാഹിത്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമുണ്ട്. കേരളത്തില്‍ ജനിച്ച് സിനിമാരംഗത്ത് ലോകനിലവാരത്തിലേക്കുയര്‍ന്ന അടൂര്‍ ഗോപാലകൃഷ്ണനുമുണ്ട്. കത്ത് തയ്യാറാക്കുന്നതില്‍ അദ്ദേഹത്തിന് എന്തെങ്കിലും പങ്കുണ്ടെന്ന് തോന്നുന്നില്ല. ഏതോ കുടുസ്സായ ബുദ്ധിജീവികള്‍ തയ്യാറാക്കിയ കത്തില്‍ ചില പ്രമുഖര്‍ ഒപ്പിട്ടുകൊടുത്തതാകാമെന്ന് തോന്നുന്നു. ഏതായാലും ആ കത്തിന്റെ ഉള്ളടക്കം സദുദ്ദേശത്തോടെ വിസ്തരിച്ചതാണെന്ന് കരുതാന്‍ വയ്യ. ‘ശ്രീറാം’ വിളിയെ കൊലവിളിയായി വ്യാഖ്യാനിച്ചത് ദുരുദ്ദേശത്തോടെയാണെന്ന് വ്യക്തം. മാത്രമല്ല രാജ്യത്ത് മുസ്ലിങ്ങള്‍ക്കും ദളിതര്‍ക്കും രക്ഷയില്ലെന്ന് പറയുന്നതിന് ചില അനിഷ്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഒറ്റപ്പെട്ട ക്രിമിനല്‍ സംഭവങ്ങളെ അപലപിക്കാനും അനുവദിക്കരുതെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെടാനും തയ്യാറായ പ്രധാനമന്ത്രിയാണ് രാജ്യത്തുള്ളത്. എന്നിട്ടും ചില സംസ്ഥാനങ്ങളില്‍ നടക്കുന്ന സംഭവങ്ങളുടെ ഉത്തരവാദിത്തം പ്രധാനമന്ത്രിയുടെ തലയില്‍ കെട്ടിയേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ഖേദകരമാണ്. മുസ്ലിങ്ങള്‍ക്കും ദലിതര്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കും നേര്‍ക്കുളള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അത് ആരാണ് തുടങ്ങിയത് ആരാണ് തുടരുന്നത് അവരോടുള്ള അഭ്യര്‍ഥനയെല്ലന്നതാണ് രസകരം. അതിനുപകരം കേന്ദ്രഭരണത്തെ കരിവാരിത്തേക്കാന്‍ നോക്കുന്നതിന് പിന്നില്‍ ദുഷ്ടലാക്കാണ്.

ഇത്തരം ആള്‍ക്കൂട്ട കൊലപാതകങ്ങളെ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വിമര്‍ശിച്ചിട്ടുണ്ട്. അതുമാത്രം പോരാ! കുറ്റവാളികള്‍ക്കെതിരെ യഥാര്‍ഥത്തില്‍ എന്തു നടപടിയാണു സ്വീകരിച്ചത് എന്ന് പ്രധാനമന്ത്രിയോട് ചോദിച്ചത് എന്ത് അര്‍ഥത്തിലാണ്? ഇത്തരം കൊലപാതകങ്ങള്‍ ജാമ്യമില്ലാ കുറ്റമായി പ്രഖ്യാപിക്കണമെന്നാണു കത്തിലെ ആവശ്യം. മാതൃകാപരമായ ശിക്ഷാനടപടികള്‍ വേഗത്തില്‍ സ്വീകരിക്കുകയും വേണം. കൊലക്കേസുകളില്‍ പരോളില്ലാത്ത ജീവപര്യന്തം തടവുശിക്ഷ ആകാമെങ്കില്‍, അതിനേക്കാള്‍ ഹീനമായ ആള്‍ക്കൂട്ട കൊലകളില്‍ എന്തുകൊണ്ടു പാടില്ല? സ്വന്തം രാജ്യത്ത് ഒരു പൗരനും ഭയപ്പാടോടെ ജീവിക്കേണ്ടി വരരുത് എന്നത് നേര് തന്നെ. 

‘ജയ് ശ്രീറാം’ എന്നതു ഇന്നു പ്രകോപനപരമായ പോര്‍വിളി ആയി മാറിയിരിക്കുന്നു എന്ന് ആക്ഷേപിക്കുന്നത് ഏത് സാഹചര്യത്തിലാണ്? അതു ക്രമസമാധാന പ്രശ്‌നങ്ങളിലേക്കു നയിക്കുന്നു എന്നും പറയുന്നു. അതിന്റെ പേരില്‍ കൂടുതല്‍ ആള്‍ക്കൂട്ട ആക്രമണങ്ങളും നടക്കുന്നു. മതത്തിന്റെ പേരില്‍ ഇത്രയേറെ കുറ്റകൃത്യങ്ങള്‍ ചെയ്തുകൂട്ടുന്നത് ഞെട്ടിപ്പിക്കുന്നുവെന്നും കത്തില്‍പറയുന്നു. ഇതു മധ്യകാലമല്ല. ഇന്ത്യയിലെ ഭൂരിപക്ഷ സമുദായത്തിലെ ധാരാളം പേര്‍ക്കു രാമനാമം പവിത്രമാണ്. രാമനാമം ഈ വിധം കളങ്കിതമാക്കുന്നതിന്, രാജ്യത്തിന്റെ ഭരണസംവിധാനത്തിന്റെ തലപ്പത്തുള്ളയാള്‍ എന്ന നിലയില്‍ അറുതി വരുത്തണമെന്നും പറയുന്നു.  ശ്രീറാംവിളി കൊലവിളിയാണെന്ന് തോന്നുന്നവര്‍ക്ക് രാവണന്മാരുടെ മനസ്സാണ്. അത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും സമാധാന ഭംഗത്തിനും വഴിവയ്‌ക്കും. അത്തരം സാഹചര്യം അടൂര്‍ അടക്കമുള്ളവര്‍ ഒഴിവാക്കേണ്ടിയിരുന്നു. തെറ്റ് പറ്റിയെങ്കില്‍ അത് തുറന്നു സമ്മതിക്കുകയാണ് ബുദ്ധി. തനിക്കു ചുറ്റും നടക്കുന്ന ആള്‍ക്കൂട്ടക്കൊലകള്‍ കാണാന്‍ കഴിയാത്ത അടൂരിന് അങ്ങെവിടെയോ നടക്കുന്ന കൊലകളില്‍ നടുക്കമുണ്ടാകുന്നുവെങ്കില്‍ അതിന് പിന്നിലെ വികാരം ദുരൂഹമാണ്. കത്തിലെ കുത്ത് ആരുടേതായാലും അത് കാണാതിരിക്കാനാവില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.