Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മാവും ആത്മസാക്ഷാത്കാരവും

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Oct 4, 2019, 01:16 am IST
in Samskriti

മൂന്നാം അദ്ധ്യായം മൂന്നാം പാദം

ആധ്യാനിധികരണം

ഇതില്‍ രണ്ട് സൂത്രങ്ങളുണ്ട്

സൂത്രം-  ആധ്യാനായ പ്രയോജനാഭാവാത് 

ഇന്ദ്രിയങ്ങള്‍, മനസ്സ് മുതലായവയെ ശ്രേഷ്ഠമായി പറഞ്ഞത് ധ്യാന സൗകര്യത്തിന് വേണ്ടിയാണ്. വേറെ പ്രയോജനമില്ലാത്തതിനാലാണിത്.

ശ്രുതിയില്‍ ഇന്ദ്രിയങ്ങളുടേയും മറ്റും കാര്യങ്ങള്‍ ക്രമത്തില്‍ ശേഷ്ഠമായി പറഞ്ഞത് ധ്യാനിക്കാനോ വീണ്ടും ആലോചിക്കാനോ വേണ്ടിയാണ്. അല്ലാതെ മറ്റ് പ്രയോജനമൊന്നുമില്ല. കഠോപനിഷത്തില്‍ ‘ഇന്ദ്രിയേഭ്യഃ പരാഹ്യര്‍ത്ഥാ അര്‍ത്ഥേഭ്യശ്ച പരം മനഃ മനസസ്തു പരാ ബുദ്ധി: ബുദ്ധേരാത്മാ മഹാന്‍ പരഃ ‘  എന്നതില്‍ ഇന്ദ്രിയങ്ങളേക്കാള്‍ മനസ്സും മനസ്സിനേക്കാള്‍ ബുദ്ധിയും കേമമെന്ന് പറയുന്നു. എന്നാല്‍ അവസാനം’ പുരുഷാന്ന പരം കിഞ്ചിത് സാ കാഷ്ഠാ സാ പരാ ഗതിഃ  എല്ലാറ്റിലും ശ്രേഷ്ഠമായത് പുരുഷനാണ്. അതിനേക്കാര്‍ കേമമായി മറ്റൊന്നില്ല. അതാണ് അറ്റം. അത് തന്നെയാണ് പരമഗതി എന്ന് പറയുന്നു.

വിഷയാദികളില്‍ ഓരോന്നിനും പ്രധാന്യമോ ശ്രേഷ്ഠതയോ കല്പിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നു. അതിനുള്ള മറുപടിയാണ് ഈ സൂത്രം. ഇവിടെ സര്‍വശ്രേഷ്ഠമായ പുരുഷന് മാത്രമേ പ്രാധാന്യം കൊടുക്കേണ്ടതുള്ളൂ. മറ്റുള്ളതിനൊക്കെ ശ്രേഷ്ഠത കല്പിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. അവയെ ധ്യാനിച്ച് പടിപടിയായി ഉയരുവാന്‍ വേണ്ടിയാണ് പറഞ്ഞത്. പുരുഷനെ ധ്യാനിക്കുന്നതു കൊണ്ടു മാത്രമേ പരമ പുരുഷാര്‍ത്ഥ പ്രാപ്തി അഥവാ മോക്ഷം ഉണ്ടാകൂ. താഴ്ന്ന പടിയിലുള്ള ഇന്ദ്രിയങ്ങള്‍ മുതലായവയെ തള്ളി സര്‍വശ്രേഷ്ഠനായ പുരുഷനില്‍ മനസ്സിനെ ഉറപ്പിക്കണം എന്നാലേ സംസാരത്തില്‍ നിന്ന് മോചനം ലഭിക്കുകയുള്ളൂ.

ഐതരേയ ഉപനിഷത്തിലെ പഞ്ചകോശവിവേകവും പിന്നെ ഏറ്റവും സൂക്ഷ്മമായി ആത്മാവിനെ പറഞ്ഞതും ഇതേ തത്വത്തെ ആസ്പദമാക്കിയാണ്. പഞ്ചകോശങ്ങളെ ചിന്തിച്ച് പിന്നെ ക്രമേണ സൂക്ഷ്മ ബുദ്ധി ഉള്ളിലേക്ക് നയിച്ച് ആനന്ദമയകോശത്തിലെത്തുമ്പോള്‍ ആത്മാവിനെ ധ്യാനിക്കാറാവും. ആ ധ്യാനം കൊണ്ട് ആത്മ സാക്ഷാത്കാരത്തെ നേടാനാകും.

സൂത്രം-  ആത്മശബ്ദാച്ച

പുരുഷനെ ആത്മ ശബ്ദം കൊണ്ട് സൂചിപ്പിച്ചിട്ടുള്ളതുകൊണ്ടും ഇത് വ്യക്തമാണ്. ഈ പുരുഷനെ മാത്രമാണ് ആത്മ ശബ്ദം കൊണ്ട് പറഞ്ഞിരിക്കുന്നത്.

കഠോപനിഷത്തില്‍ ‘ഏഷ സര്‍വേ ഷുഭൂതേഷു ഗൂഢോത്മാ ന പ്രകാശതേ ദൃശ്യതേ ത്വഗ്ര്യയാ ബുദ്ധ്യാ സൂക്ഷ്മയാ സൂക്ഷ്മദര്‍ശിഭിഃ ‘  മനസ്സ് ബുദ്ധി മുതലായ ഉപാധികളാല്‍ മറയ്‌ക്കപ്പെട്ടിരിക്കുന്ന ആത്മാവ് എല്ലാ ഭൂതങ്ങളിലും പ്രകാശിക്കുന്നില്ല. എന്നാല്‍ എറ്റവും സൂക്ഷ്മമായ ബുദ്ധി കൊണ്ട് വളരെ സൂക്ഷ്മമായ വസ്തുവിനെ കാണാന്‍ സാധിക്കുന്നവര്‍ക്കു മാത്രം കാണാന്‍ കഴിയും. അങ്ങനെയുള്ള പുരുഷനെ മാത്രമാണ് ധ്യാനിക്കുകയും സാക്ഷാത് കരിക്കുകയും ചെയ്യേണ്ടത്.

 അതിനെ ഉറപ്പിക്കുവാന്‍ വേണ്ടി മാത്രമാണ്  ഇന്ദ്രിയങ്ങളെയും അന്നമയം തുടങ്ങിയ കോശങ്ങളേയും മറ്റും ഇവിടെ പറഞ്ഞത്. ‘സാ കാഷ്ഠാ സാ പരാ ഗതിഃ’ എന്ന വാക്യം കൊണ്ട് ഇത് വ്യക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവർണറെ കാണാൻ അനുമതി തേടി കോൺഗ്രസ്; സണ്ണിജോസഫ് വൈകുന്നേരം 3 മണിക്ക് ഗവർണറെ കാണും

Kerala

പി ജയരാജന്റെ പുസ്തകം പുറത്തിറക്കിയാല്‍ കൊന്നുകളയുമെന്ന് ചിന്ത പബ്ലിഷേഴ്‌സ് മാര്‍ക്കറ്റിങ് മാനേജര്‍ക്ക് വധഭീഷണി; പിന്നിൽ ആർഎസ്എസ് ആണെന്ന് ജയരാജൻ

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍
India

ശത്രുക്കളുടെ റഡാർ കണ്ണുകളെ വെട്ടിച്ചുമുന്നേറാൻ മഹേന്ദ്രഗിരി യുദ്ധക്കപ്പൽ ഇന്ത്യൻ നാവികസേനയിലേക്കെത്തുന്നു

Kerala

സ്വർണവില വീണ്ടും കൂടി: സാധാരണക്കാർക്ക് സ്വർണം സ്വപ്നം മാത്രമാകുന്നോ? പവന് എത്ര എന്നറിയാം

Kerala

പി ജയരാജന് പിന്നാലെ നടനും മുൻ എംഎൽഎയുമായ മുകേഷും മനമുരുകി പ്രാർത്ഥിച്ച് കൊടുങ്ങല്ലൂരിൽ

പുതിയ വാര്‍ത്തകള്‍

‘ ഇറാനോടുള്ള ശത്രുത മണ്ടത്തരമാണ് ‘: നെതന്യാഹുവിന്റെ രഹസ്യ യുഎഇ സന്ദർശനത്തിനെതിരെ അബ്ബാസ് അരാഗ്ചി , ഗൾഫ് രാജ്യത്തിനെതിരെ ഭീഷണി

രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സിബിഐ അന്വേഷണം കേരളത്തിലേക്കും: കേരളത്തിലെ 2 ജില്ലകളിലെ ചില വിദ്യാർത്ഥികളെ ചോദ്യം ചെയ്യും

ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി ട്രംപ് : യുഎസ്-ചൈന ബന്ധത്തിൽ മികച്ച ഭാവിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്

ബംഗാള്‍ നല്‍കുന്ന രാഷ്‌ട്രീയ സന്ദേശം

ചോദ്യപേപ്പറുകള്‍ ചോരാതിരിക്കാന്‍

മഴക്കാലം: ആശങ്കയല്ല, അതിജീവനത്തിന് വേണം മുന്‍കരുതല്‍

ദൽഹി വീണ്ടും നടുങ്ങി : സ്വകാര്യ ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

‘മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ല’, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം പാണക്കാട് യോഗം നടക്കുമെന്ന് മുസ്ലിം ലീഗ്

പഞ്ചസാര കയറ്റുമതി : സെപ്റ്റംബർ വരെ നിരോധനം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.