Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഗാന്ധിയന്‍ ആശയങ്ങളുടെ ‘ചൗക്കീദാര്‍’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2019, 03:20 am IST
inVicharam

അഞ്ചു വര്‍ഷം മുമ്പ്, 2014ല്‍ പ്രധാനമന്ത്രിയായ ഉടന്‍ ‘സ്വച്ഛ് ഭാരത് അഭിയാന്‍’ പ്രഖ്യാപിച്ച് നരേന്ദ്ര മോദി പറഞ്ഞു. ”2019-ല്‍ മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം ആഘോഷിക്കുമ്പോള്‍ അദ്ദേഹത്തിന് രാജ്യം നല്‍കുന്ന ഏറ്റവും മികച്ച ആദരവാകണം ശുചിത്വ ഭാരതം”. പദ്ധതിയിലൂടെ 500 ദശലക്ഷം ജനങ്ങള്‍ക്ക് ശുചീകരണ സംവിധാനം ഉറപ്പാക്കിയതിന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് നടത്തുന്ന ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ഗ്ലോബല്‍ ഗോള്‍കീപ്പര്‍ അവാര്‍ഡ് കഴിഞ്ഞ മാസം 25ന് മോദി ഏറ്റുവാങ്ങി. ”ശുചിത്വ സൗകര്യങ്ങളുടെ അപര്യാപ്തത മൂലമുണ്ടാകുന്ന എണ്ണമറ്റ രോഗങ്ങളും ദുരിത ജീവിതവും ഭയാനകമായിരുന്നിട്ടും സര്‍ക്കാരുകള്‍ ഇതേക്കുറിച്ച് സംസാരിക്കാന്‍ പോലും തയ്യാറായിരുന്നില്ല. ജനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കാത്ത വിഷയമായിരുന്നു ഇത്”, ബില്‍ഗേറ്റ്‌സ് പറഞ്ഞു. 

ഇന്ത്യയിലൂടെയുള്ള യാത്രാനുഭവങ്ങള്‍ വിവരിക്കുന്ന ‘ആന്‍ ഏരിയ ഓഫ് ഡാര്‍ക്‌നസ്’ എന്ന പുസ്തകത്തില്‍ വെളിയിട വിസര്‍ജനമെന്ന എക്കാലത്തെയും നാണക്കേടിനെക്കുറിച്ച് എഴുതിയതിന് വിദ്യ നയ്‌പോളിന് ഏറെ പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അഹിംസയുടെ മറുവാക്കായി ഇന്ത്യയെന്ന രാജ്യത്തെ മാറ്റിയെടുത്ത ഗാന്ധിജിയുടെ സ്വപ്‌നമായിരുന്നു ശുചിത്വ ഭാരതം. അദ്ദേഹത്തിന്റെ പിന്മുറക്കാരെന്ന് അവകാശപ്പെട്ട വ്യാജ ഗാന്ധിമാര്‍ ഏഴ് പതിറ്റാണ്ടോളം അധികാര രാഷ്‌ട്രീയത്തെ അടക്കി ഭരിച്ചപ്പോഴൊന്നും ഇത് യാഥാര്‍ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നിട്ടില്ല. മോദിയാണ് ഈ വിഷയം തുറന്നു സംസാരിക്കാനും പരിഹാരം കാണാനും തയാറായ ആദ്യത്തെ രാഷ്‌ട്രീയ നേതാവെന്ന് നിസ്സംശയം പറയാം. രാജ്യം വെളിയിട വിസര്‍ജന മുക്തമായതിന്റെ പ്രഖ്യാപനം ഇന്ന് അഹമ്മദാബാദില്‍ സബര്‍മതി തീരത്ത് നടക്കുകയാണ്. 

പ്രധാനമന്ത്രി പറഞ്ഞുകൊണ്ടേയിരുന്നു

പതിനൊന്ന് കോടി ശൗചാലയങ്ങളാണ് സ്വച്ഛ് ഭാരത് മിഷനിലൂടെ കേന്ദ്ര സര്‍ക്കാര്‍ നിര്‍മിച്ചത്. ഗ്രാമങ്ങളില്‍ അതിസാര സംബന്ധമായ 1.80 ലക്ഷം മരണങ്ങള്‍ ഒഴിവാക്കാന്‍ ഇതിലൂടെ സാധിച്ചതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 98 ശതമാനം ഗ്രാമങ്ങളിലും ഇന്ന് ടോയ്‌ലറ്റ് സൗകര്യമുണ്ട്. 2013ല്‍ ഇത് 38 ശതമാനം മാത്രമായിരുന്നു. 2000-2014 കാലയളവില്‍ വെളിയിട വിസര്‍ജനത്തില്‍ മൂന്ന് ശതമാനമാണ് പ്രതിവര്‍ഷം കുറവുണ്ടായിരുന്നത്. 2015-2019 വര്‍ഷങ്ങളില്‍ 12 ശതമാനമായതായാണ് കണക്കുകള്‍. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ശുചിത്വം ഒരു ശീലമായി മാറിക്കഴിഞ്ഞിരിക്കുന്നു. മോദിയുടെ പ്രഖ്യാപനത്തെ പരിഹാസത്തോടെ സ്വീകരിച്ചിരുന്ന ചാരുകസേര ആക്ടിവിസ്റ്റുകള്‍ക്കും ഖാന്‍ മാര്‍ക്കറ്റ് ഗാങ്ങിന്റെ അന്തപ്പുര വാര്‍ത്തകളില്‍ അഭിരമിക്കുന്ന മാധ്യമങ്ങള്‍ക്കും കണക്കുകള്‍ മറുപടി പറയുകയാണ്. 

ഓരോ ഗ്രാമങ്ങളിലും സ്വഛ് ഭാരത് പദ്ധതിയുടെ നേട്ടങ്ങള്‍ കണ്‍മുന്നിലെ കാഴ്ചകളാണ്. സ്വയം പ്രഖ്യാപിത ബുദ്ധിജീവികള്‍ മാറിനിന്നപ്പോള്‍ സാധാരണക്കാരായ ജനങ്ങളും സന്നദ്ധസംഘടനകളും മോദിയുടെ പരിശ്രമത്തെ ഏറ്റെടുത്ത് വിജയമാക്കി. കക്കൂസ് നിര്‍മിക്കുന്ന സര്‍ക്കാരെന്ന് കളിയാക്കിയവരെ മോദി പൂര്‍ണമായും അവഗണിച്ചു. ജനങ്ങളോട് ഓരോ ദിവസവും ശുചിത്വത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. തെരഞ്ഞെടുപ്പ് റാലികളിലും സര്‍ക്കാര്‍ പരിപാടികളിലും മന്‍ കീ ബാത്തിലും അന്താരാഷ്‌ട്ര വേദികളിലും സ്വച്ഛ് ഭാരതിനെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഇന്ത്യന്‍ യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാനോ മനസിലാക്കാനോ സാധിക്കാത്ത കമ്യൂണിസ്റ്റുകള്‍ക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷമാണ് ബോധം വന്നത്. സിപിഎമ്മിന്റെ കേന്ദ്ര കമ്മറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ കക്കൂസ് നിര്‍മാണം വോട്ടായി മാറിയെന്ന കുറ്റസമ്മതം കാണാനാകും. 

‘ഖാദി ഫോര്‍ നേഷന്‍, ഖാദി ഫോര്‍ ഫാഷന്‍’

ഗാന്ധിജിയുടെ ആശയങ്ങളുടെ യഥാര്‍ഥ ‘ചൗക്കീദാര്‍’ (കാവല്‍ക്കാരന്‍) ആണ് നരേന്ദ്ര മോദി. ആ ആശയങ്ങളുടെ പൂര്‍ത്തീകരണമാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍. അത് സ്വച്ഛ് ഭാരതില്‍ മാത്രം ഒതുങ്ങുന്നതുമല്ല. സ്വാതന്ത്ര്യ സമരത്തിന് അഗ്നി പകരാന്‍ ഖാദിയെ ഗാന്ധിജി നെഞ്ചോട് ചേര്‍ത്തിരുന്നു. ബ്രിട്ടീഷുകാരുടെ വ്യാവസായിക താത്പര്യം തകര്‍ക്കാനും സ്വദേശി ചിന്തകള്‍ വളര്‍ത്താനും ഇതിലൂടെ അദ്ദേഹം ലക്ഷ്യമിട്ടു. സ്വാതന്ത്ര്യത്തിന് ശേഷം കോണ്‍ഗ്രസ് ഭരണത്തില്‍ ഖാദി വ്യവസായം അകാലമൃത്യുവിലെത്തി. അഞ്ച് വര്‍ഷത്തെ മോദി ഭരണത്തില്‍ ഖാദിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പും ദൃശ്യമായി. ഇക്കാലയളവില്‍ ഖാദി വില്‍പ്പനയില്‍ 164 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായതെന്ന് ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ ചെയര്‍മാന്‍ വിനയ് കുമാര്‍ സക്‌സേന പറയുന്നു. ഖാദിയുടെ ബ്രാന്‍ഡ് അംബാസഡറായി സ്വയം മാറിയ പ്രധാനമന്ത്രി ‘ഖാദി ഫോര്‍ നേഷന്‍, ഖാദി ഫോര്‍ ഫാഷന്‍’ എന്ന മുദ്രാവാക്യവുമുയര്‍ത്തി.   

സ്വയം പര്യാപ്തതയെന്ന ഗാന്ധിജിയുടെ ആശയമാണ് മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ പ്രാവര്‍ത്തികമാക്കുന്നത്. ഗ്രാമങ്ങളിലൂടെ ഇന്ത്യയുടെ വികസനം സാധ്യമാക്കുകയാണ് സന്‍സദ് ആദര്‍ശ് ഗ്രാമ യോജന. ഗാന്ധിജിയാണ് ഈ പദ്ധതിക്ക് പിന്നിലെ പ്രേരണാ സ്രോതസ്സെന്ന് മോദി പറഞ്ഞിട്ടുണ്ട്. രാജ്യത്തെ മുഴുവനാളുകള്‍ക്കും അടിസ്ഥാന സൗകര്യ വികസനമെത്തിക്കാന്‍ സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന ഉത്സാഹം റോഡ് നിര്‍മാണത്തിലും വീട് നല്‍കുന്നതിലും ദൃശ്യമാണ്. മുഴുവന്‍ ഗ്രാമങ്ങളിലും വൈദ്യുതിയെത്തിയത് മോദി ഭരണത്തിലാണ്. അഴിമതിരഹിത ഭരണമെന്ന ഗാന്ധിയന്‍ ദര്‍ശനത്തിനുള്ള ഉത്തരവും മോദി ഭരണമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.