ഹനുമാന്‍ജനകോ വ്യാസോ വസിഷ്ഠശ്ച ശുകോ ബലിഃ
ദധീചിവിശ്വകര്‍മാണൗ പൃഥുവാല്മീകി ഭാര്‍ഗവഃ
വ്യാസഭഗവാന്റെ പുത്രനായ ശുകബ്രഹ്മര്‍ഷി ജന്മനാ തന്നെ പരമവിരക്തനും ബ്രഹ്മജ്ഞാനിയും ഭഗവത്ഭക്തിയുടെ പ്രചാരകനുമായിരുന്നു. അദ്ദേഹം തന്റെ പിതാവായ വ്യാസനില്‍ നിന്ന് ശ്രീമദ്ഭാഗവതം അഭ്യസിച്ചു. പിന്നീട് പരമേശ്വരനില്‍ നിന്ന് ശ്രീകൃഷ്ണചന്ദ്രന്റെ കഥാമൃതവും മിഥിലാധിപനായ ജനക മഹാരാജാവില്‍ നിന്ന് ബ്രഹ്മവിദ്യയും നേടി. പിന്നീട്, സര്‍പദംശനമേറ്റ് മരണത്തിനിടയാകുമെന്ന ശാപം ലഭിച്ച പാണ്ഡവ പൗത്രനായ പരീക്ഷിത്ത് മഹാരാജാവിന് ആ ഏഴുദിവസങ്ങള്‍ക്കുള്ളില്‍ ശ്രീമദ് ഭാഗവതം മുഴുവന്‍ ചൊല്ലി കേള്‍പ്പിച്ചു കൊടുത്തു.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാസ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
















