കൊച്ചി: പോലീസിന്റെ അതിപ്രധാന ഫയലുകള്‍ പോലും സൈബര്‍ ലോകത്തെ അധോലോകത്തിന്റെ ഡാര്‍ക്ക് നെറ്റില്‍ വില്‍പ്പനയ്‌ക്ക് എത്തപ്പെട്ടുവെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ .12-ാമത് അന്താരാഷ്‌ട്ര സൈബര്‍ സുരക്ഷാ സമ്മേളനം ഉദ്ഘാടന വേളയിലാണ് കേരള പോലീസിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു എന്ന് വെളിപ്പെടുത്തിയത്.
മൂന്ന് മാസം മുമ്പ് കേന്ദ്ര ഏജന്‍സിയില്‍ നിന്ന് കത്ത് വരുമ്പോഴാണ് സംഭവം അറിയുന്നത്, ബെഹ്‌റ വ്യക്തമാക്കി. പോലീസിന്റെ ഫയലുകള്‍ ഡാര്‍ക്ക് നെറ്റില്‍ വില്‍പ്പനയ്‌ക്കായി വച്ചിരിക്കുന്നു.
പോലീസിന്റെ സൈബര്‍ വിഭാഗമായ സൈബര്‍ ഡോം ഇടപെട്ടാണ് ഫയലുകള്‍ സംരക്ഷിച്ചത്. സൈബര്‍ കേസുകള്‍ ദിനം പ്രതി വര്‍ദ്ധിച്ച് വരുന്നു. കേരളത്തെ സംബന്ധിച്ചടത്തോളം വളരെ വലിയ കണക്കാണിത്. ഇന്റര്‍പോളിന്റെ സഹായത്തോടെ 40 അന്താരാഷ്‌ട്ര കുറ്റവാളികളെ കേരളത്തില്‍ നിന്നും പിടികൂടാനായെന്നും ബെഹ്‌റ പറഞ്ഞു.
















