ചെങ്ങന്നൂര്‍: രാഷ്‌ട്രീയസ്വാധീനത്തില്‍നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കാന്‍ വിശ്വാസികള്‍ സംഘടിതരായി മുന്നോട്ടുവരണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി ജില്ലാവാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനില്‍ക്കണമെങ്കില്‍ ക്ഷേത്രങ്ങള്‍ രാഷ്‌ട്രീയ വിമുക്തമാകണം.
ഓരോ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചും വിശ്വാസികള്‍ സംഘടിക്കണം. വിശ്വാസികളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് പദ്ധതികള്‍ ഉണ്ടാകണം. സനാതനധര്‍മ്മം പഠിക്കാനും പ്രചരിപ്പിക്കാനും മതപാഠശാലകള്‍ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിനിധിസമ്മേളനം ജില്ലാ രക്ഷാധികാരി എം.കെ. രവിവര്‍മ്മ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി. പ്രദീപ് അദ്ധ്യക്ഷനായി. സംസ്ഥാന സംഘടനാ സെക്രട്ടറി ടി.യു. മോഹനനന്‍, ശബരിഗിരി മേഖലാ ഉപാധ്യക്ഷന്‍ രാധാകൃഷ്ണന്‍ ശ്രീപദം, സെക്രട്ടറി വി.കെ. ചന്ദ്രന്‍, കെ.ടി. രാജു, ഡി. സുരേഷ്, എ.സി. പ്രസന്നന്‍, ടി. കെ. അജികുമാര്‍, എസ്. അജയന്‍, ആര്‍. ഗോപിനാഥന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. സമാപനസമ്മേളനം സനാതന ധര്‍മ്മപാഠശാല പ്രമുഖ് എം. വി. രവി ഉദ്ഘാടനം ചെയ്തു.
















