Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദേവികുളം സബ് കളക്ടര്‍ വി.ആര്‍ രേണുരാജിന് സ്ഥലം മാറ്റം: പുതിയ നിയമനം പൊതുഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി; സ്ഥലം മാറ്റുന്നത് ചുമതലയേറ്റ് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുമ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2019, 10:53 am IST
inKerala

തൊടുപുഴ : ദേവികുളം സബ് കളക്ടര്‍ വി.ആര്‍ രേണുരാജിനെ പൊതുഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഒമ്പത് വര്‍ഷത്തിനിടെ 15 സബ് കളക്ടര്‍മാരാണ് ദേവികുളത്ത് വന്നു പോയത്. ദേവികുളത്ത് ചുമതലയേറ്റ് ഒരു വര്‍ഷം തികയുന്നതിനു മുമ്പാണ് രേണു രാജിന്റേയും സ്ഥലം മാറ്റം.

ഭൂമി കൈയേറ്റങ്ങള്‍ വ്യാപകമായ ദേവികുളം മേഖലയില്‍ കയ്യേറ്റക്കാര്‍ക്കും ഭൂമാഫിയയ്‌ക്കുമെതിരെ നടപടിയെടുക്കുന്നവരെ സബ് കളക്ടറുടെ കസേരയില്‍ ഇരുത്താന്‍ രാഷ്‌ട്രീയ നേതൃത്വങ്ങള്‍ തയ്യാറാകുന്നില്ലെന്നതാണ് ഒരു പരിധി വരെ മിക്ക സ്ഥലം മാറ്റങ്ങള്‍ക്കു പിന്നിലും ഉള്ളത്. 

ഇടതു സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മുന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് പേരെയാണു മാറ്റിയത്. സബിന്‍ സമീദ്, എന്‍ടിഎല്‍ റെഡ്ഡി, ശ്രീറാം വെങ്കിട്ടരാമന്‍, വി.ആര്‍. പ്രേംകുമാര്‍, ഡോ. രേണു രാജ് എന്നിവരാണു ഇതുവരെ സ്ഥലം മാറ്റപ്പെട്ടവര്‍. മൂന്നാര്‍ ടൗണില്‍ കയ്യേറ്റം ഒഴിപ്പിച്ച് കെട്ടിടം പൊളിച്ചു മാറ്റിയതിനു പിന്നാലെ മൂന്നാം ദിവസം സബിന്‍ സമീദിനെ സ്ഥലം മാറ്റി. ഒരു മാസം തികച്ചുപോലും കസേരയില്‍ ഇരിക്കാന്‍ എന്‍ടിഎല്‍ റെഡ്ഡിയെ അനുവദിച്ചില്ല.

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലിന്റെ പേരിലും കൊട്ടാക്കമ്പൂര്‍, വട്ടവട വില്ലേജുകളിലെ ഭൂരേഖകളുടെ പരിശോധനയുടെ പേരിലും ശ്രീറാം വെങ്കിട്ടരാമന്‍ സിപിഎം ഇടുക്കി ജില്ലാ നേതൃത്വത്തിന്റെ നോട്ടപ്പുള്ളിയായി.  മന്ത്രി എം.എം. മണി, മുന്‍ ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ്, സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍,  ദേവികുളത്തെ സിപിഎം എംഎല്‍എ എസ്. രാജേന്ദ്രന്‍ എന്നിവര്‍ ശ്രീറാമിനെ രൂക്ഷമായി വിമര്‍ശിച്ചു രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി. 

ജോയ്‌സ് ജോര്‍ജിന്റെയും കുടുംബത്തിന്റെ പേരിലുള്ള കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ പട്ടയം വി. ആര്‍. പ്രേംകുമാര്‍ റദ്ദാക്കി.  പട്ടയം റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചില കേന്ദ്രങ്ങളില്‍ നിന്നും കടുത്ത സമ്മര്‍ദം ഉയര്‍ന്നെങ്കിലും പ്രേംകുമാര്‍ വഴങ്ങിയില്ല. ഇതേ തുടര്‍ന്നാണു അദ്ദേഹത്തെ മാറ്റിയത്. ഇതിനു പിന്നാലെയാണ് രേണുരാജിന്റെ നിയമനം.

കൈയേറ്റക്കാര്‍ക്കു വഴങ്ങാതെ പ്രവര്‍ത്തിച്ച ഡോ. രേണു രാജ്, രണ്ടാഴ്ച മുന്‍പാണു ജോയ്‌സ് ജോര്‍ജിന്റെ കൊട്ടാക്കമ്പൂരിലെ വിവാദ ഭൂമിയുടെ പട്ടയം റദ്ദാക്കിയത്. കൊട്ടാക്കമ്പൂരിലെ ഭൂരേഖകളുടെ പരിശോധയ്‌ക്കായി ഹിയറിങ്ങിനായി ഹാജരാണമെന്നാവശ്യപ്പെട്ട് പല തവണ നോട്ടീസ് നല്‍കിയെങ്കിലും ജോയ്‌സ് ജോര്‍ജ് ഹാജരായില്ല.

ദേവികുളം മേഖലയിലെ കയ്യേറ്റ മാഫിയയെക്കെതിരെ അതിശക്തമായ നിലപാടാണു രേണു രാജ് സ്വീകരിച്ചത്. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ പേരില്‍ എസ്. രാജേന്ദ്രന്‍ എംഎല്‍എയുമായി രേണു രാജും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നു. രേണു രാജിനെതിരെ എംഎല്‍എ പ്രസ്താവനകള്‍ നടത്തുകയും അത് വിവാദമാവുകയും ചെയ്തിരുന്നു. 

കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞു മടങ്ങിയെത്തിയ അല്‍കേഷ്‌കുമാര്‍ ശര്‍മ്മയെ കൊച്ചി മെട്രോ മാനേജിങ് ഡയറക്ടറായും മന്ത്രിസഭായോഗം നിയമിച്ചു. സ്മാര്‍ട് സിറ്റി കൊച്ചി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, വ്യവസായ (കൊച്ചി- ബെംഗളൂരു ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍) പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നീ ചുമതലകളും അദ്ദേഹം വഹിക്കും.

കൊച്ചി മെട്രോ മാനേജിങ് ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷിനെ തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. നികുതി (എക്‌സൈസ്) സെക്രട്ടറി, ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് മാനേജിങ് ഡയറക്ടര്‍ ചുമതലകളും വഹിക്കും. 

ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ ഡോ. പി.സുരേഷ് ബാബുവിനെ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ് ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു. അവധി കഴിഞ്ഞെത്തിയ നവജോത് ഖോസയെ കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറാക്കി. കെ.ടി.വര്‍ഗീസ് പണിക്കരെ ലീഗല്‍ മെട്രോളജി കണ്‍ട്രോളറാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)
India

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

India

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

India

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

India

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

Kerala

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

വീണ്ടും ചെറിയ ചുവന്ന പുസ്തകം കയ്യിലേന്തി രാഹുല്‍ ഗാന്ധിയുടെ പുതിയ നാടകം; സുപ്രീംകോടതിയിലേക്ക് തിങ്കളാഴ്ച ഇന്ത്യമുന്നണി മാര്‍ച്ച്

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

ഇംഗ്ലണ്ടില്‍ പഠനത്തിന് പോയ മകളെക്കുറിച്ച് വിവരമില്ലെന്ന് മാതാപിതാക്കള്‍: ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി

വിയോജിപ്പുകൾ ഉണ്ടാകാം, പക്ഷേ അനാദരവ് ഉണ്ടാകരുത് , നമ്മുടെ പെരുമാറ്റത്തിൽ നിന്ന് യുവതലമുറ പഠിക്കുന്നു : മുന്നറിയിപ്പുമായി കിരൺ ബേദി

വാര്‍ത്താസമ്മേളനത്തിനിടയില്‍ പഞ്ചാബിനെക്കുറിച്ചുള്ള ചോദ്യം കേട്ട് അസ്വസ്ഥനാകുന്ന സിജെപി വക്താവ് സൗരവ് ദാസ് (വലത്ത്)

പഞ്ചാബിലെ വോട്ട് ചോരിയ്‌ക്കെതിരെ സമരം ചെയ്യാന്‍ പോകുമോ എന്ന ചോദ്യത്തിന് നിയന്ത്രണം വിട്ട് ക്ഷോഭിച്ച് സിജെപി വക്താവ് സൗരവ് ദാസ്

രാഹുല്‍ ഗാന്ധി തമിഴ്നാട്ടില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ സംസാരിക്കുന്നു (ഇടത്ത്) രാഹുലിനെ വിമര്‍ശിച്ച് ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ (വലത്ത്)

രാഹുല്‍ഗാന്ധിയുടെ പിആര്‍ പാളി; തമിഴ്നാട്ടിലെ പരിപാടിക്കും ‘ഛത്രോം കീ ഗൂഞ്ച്’ എന്ന ഹിന്ദി പേര് നല്‍കിയതില്‍ രാഹുലിനെ പഞ്ഞിക്കിട്ട് ഡിഎംകെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.