Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ദൈവത്തിന്റെ കൈയൊപ്പു പതിഞ്ഞ ദൗത്യങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2019, 03:34 am IST
in Vicharam

ബഹിരാകാശദൗത്യങ്ങള്‍ നിഗമനങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളാണ്. പരീക്ഷണവും അനുഭവങ്ങളും അറിവും അടിസ്ഥാനമാക്കിയുള്ള നിഗമനങ്ങള്‍. മനുഷ്യനും ശാസ്ത്രത്തിനും അപ്പുറമാണ് അതിന്റെ യാഥാര്‍ഥ്യം. നിഗമനങ്ങള്‍ യാഥാര്‍ഥ്യമാകുമ്പോള്‍ ദൗത്യം വിജയിക്കും, ശാസ്ത്രം ജയിക്കും.

ഐഎസ്ആര്‍ഒയുടെ (ഇസ്രോ) ഗ്രഹാന്തരദൗത്യങ്ങളുടെ വിജയങ്ങള്‍ ശാസ്ത്ര ലോകത്തിന്റെ നിഗമനങ്ങള്‍ക്ക് അപ്പുറമായിരുന്നു. ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ദൗത്യങ്ങള്‍. വീഴ്ചകളില്‍നിന്ന് വിജയത്തിലേക്കുള്ള പാഠങ്ങള്‍ പഠിച്ച് മുന്നേറുന്ന ഇസ്രോയിലെ ശാസ്ത്രജ്ഞന്മാരുടെ മികവിലൂടെ ഭാരതം ശാസ്ത്രലോകത്തെ മുന്‍നിര രാജ്യങ്ങളിലൊന്നായി. ഭാരതത്തിന്റെ ചൊവ്വാ ദൗത്യമായ മംഗള്‍യാന്‍ ചൊവ്വയെ ചുറ്റി സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് 5 വര്‍ഷമായി. ആറുമാസം ആയുസുമായി ബഹിരാകാശത്തേക്ക് 2013 നവംബര്‍ 5നാണ് മംഗള്‍യാന്‍ ഭൂമിയില്‍നിന്നും പുറപ്പെട്ടത്. 2014 സപ്തംബര്‍ 24ന് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി ജോലി തുടങ്ങി. ആറു മാസം പിന്നെയും നീണ്ടു. 5 വര്‍ഷം പൂര്‍ത്തിയാവുമ്പോഴും പേടകത്തിലെ എല്ലാ സാങ്കേതിക സംവിധാനങ്ങളും പ്രവര്‍ത്തനക്ഷമമാണ്. നിഗമനങ്ങള്‍ക്കപ്പുറം നീണ്ട വിജയം.

ആദ്യ വിദൂര സംവേദന ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-1ന്റെ ആയുസ് നിര്‍ണയിച്ചത് മൂന്ന് വര്‍ഷമായിരുന്നു. എന്നാല്‍ പത്ത് വര്‍ഷമാണ് ഉപഗ്രഹം പ്രവര്‍ത്തനനിരതമായത്. ഇത് സാധ്യമാക്കുന്നത് യന്ത്രോപകരണങ്ങളുടെ സാങ്കേതിക മികവ് മാത്രമല്ല. ഭാരതത്തെ ശാസ്ത്രലോകത്ത് ഒന്നാമനാക്കാനുള്ള ഇസ്രോ ശാസ്ത്രജ്ഞരുടെ അശ്രീണ പരീക്ഷണങ്ങളാണ്. ചന്ദ്രനില്‍ രാത്രിയാണ്, പരീക്ഷണങ്ങള്‍ നടക്കാത്ത സമയം. എന്നാലും ഇസ്രോയിലെ ഒരുകൂട്ടം ശാസ്ത്രജഞര്‍ ഇപ്പോഴും പരീക്ഷണത്തിലാണ്, പഠനത്തിലാണ്. നമ്മുടെ വിക്രമും പ്രജ്ഞയും ചന്ദ്രോപരിതലത്തിലുണ്ട്. ആശയവിനിമയം നഷ്ടപ്പെട്ടെങ്കിലും വിക്രമിനെ ഉപേക്ഷിക്കാന്‍ ഇസ്രോ തയാറല്ല. ചന്ദ്രനില്‍ പകലാകുമ്പോള്‍ അത്ഭുതം സംഭവിച്ച് വിക്രമുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നും അവര്‍ ചിന്തിക്കുന്നില്ല. പുറത്ത് മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാര്‍ത്തകളില്‍ അവര്‍ ശ്രദ്ധാലുക്കളുമല്ല. ഉറക്കത്തിലാണ്, പാളി, പരാജയപ്പെട്ടു ഈ വാക്കുകളൊന്നും ഇസ്റോയുടെ നിഘണ്ടുവിലില്ല. ലാന്‍ഡറിന്റെ കേടുപാടുകള്‍ക്ക് കാരണമായ വിവരങ്ങള്‍ അപഗ്രഥിക്കുകയാണ് അവര്‍.

ശാസ്ത്രലോകത്തെ ഓരോ ദൗത്യവും പഠനങ്ങളാണെന്ന് അവര്‍ക്കറിയാം, പരാജയമാണെങ്കിലും. പൂര്‍ത്തീകരിക്കുമ്പോള്‍ കണ്ടെത്തലുകളും. ചന്ദ്രനിലേക്ക് ഒരു കുടിപാര്‍പ്പ് മനുഷ്യര്‍ക്കാകുമോ എന്ന കണ്ടെത്തലിനുള്ള പഠന സാമഗ്രികളാണ് ചാന്ദ്രയാന്‍ ദൗത്യങ്ങള്‍. ഇതിലൊരു അധ്യായം മാത്രമാണ് ചാന്ദ്രയാന്‍ 2. പഠനം ഒരിക്കലും പൂര്‍ത്തിയാകുന്നില്ലല്ലൊ… ഇതില്‍നിന്നും മികച്ച പാഠമുള്‍ക്കൊണ്ട് ഇനിയുള്ള ദൗത്യം വിജയിപ്പിക്കാനുള്ള പഠനത്തിലാണവര്‍. ഊഹാപോഹങ്ങള്‍ക്ക് മറുപടി പറയാന്‍ അവര്‍ക്ക് നേരമില്ല. ഒരു ശാസ്ത്ര സ്ഥാപനവും ഇത്തരം വിവരങ്ങള്‍ പുറത്ത് പറയാറുമില്ല. എന്താണ് അടുത്തത് എന്ന ചോദ്യത്തിനാണ് ശാസ്ത്രലോകം എപ്പോഴും പ്രാധാന്യം നല്‍കുന്നത്. സാങ്കേതിക തകരാര്‍ മാത്രമാണ് സംഭവിച്ചത്. സിഗ്‌നല്‍ കിട്ടുന്നില്ല എന്നത് മാത്രമാണ് തകരാറും.

നിശ്ചയിച്ചതിലും 500 മീറ്റര്‍ മാറി ചരിഞ്ഞ നിലയില്‍ വീണ് കിടക്കുന്ന ലാന്‍ഡറിന്റെ ചിത്രം ഓര്‍ബിറ്ററെടുത്തിട്ടുണ്ട്. നാസയുടെ ഉപഗ്രഹമെടുത്ത ചിത്രത്തില്‍ ലാന്‍ഡര്‍ കാണുന്നില്ലെന്ന് അവര്‍ അറിയിച്ചിട്ടുമുണ്ട്. രണ്ട് ഗര്‍ത്തങ്ങള്‍ക്ക് നടുവിലെ -186 ഡിഗ്രി സെല്‍ഷ്യസ് തണുപ്പ് നിറഞ്ഞ  ഇരുണ്ടസ്ഥലത്താണ് ലാന്‍ഡറിന്റെ സ്ഥാനമിപ്പോള്‍. ഇവിടെ എല്ലായ്‌പ്പോഴും ചിത്രം വ്യക്തമാവണമെന്നില്ല. ഓരോ തവണ ലാന്‍ഡര്‍ വീണുകിടക്കുന്ന പ്രദേശത്തിന് മുകളിലൂടെ കടന്നുപോകുന്ന ഓര്‍ബിറ്റര്‍, ഇനിയും ചിത്രമെടുത്തുകൊണ്ടേയിരിക്കും. ഭൂമിയിലേക്കെത്തുന്ന ചിത്രങ്ങളിലൊന്നില്‍ ലാന്‍ഡറിന്റെ ചിത്രമുണ്ടാകുമെന്ന പ്രതീക്ഷ ഇനിയും ഇസ്രോയ്‌ക്കുണ്ട്. എന്ത് സംഭവിച്ചു, എങ്ങനെ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കണ്ടെത്തണം, അതാണല്ലൊ ശാസ്ത്രലോകത്തിന്റെ ദൗത്യം തന്നെ. ഒരു തിരുത്തലിന് വേണ്ട പാഠമുള്‍ക്കൊള്ളാന്‍ കഴിയും എന്നതുതന്നെ വിജയത്തിന്റെ പടിവാതുക്കല്‍ എത്തുന്നതിന് സമാനമാണ്. വിജയിച്ച 95 ശതമാനത്തില്‍നിന്ന് കൂടുതല്‍ കണ്ടെത്തലുകള്‍ നടത്തി നഷ്ടപ്പെട്ട അഞ്ച് ശതമാനവും നേട്ടമാക്കാനുള്ള ശ്രമത്തിലാണ് ഇസ്രോ. അവരതില്‍ വിജയിക്കുമെന്ന് ചന്ദ്രയാന്റെ ഇതുവരെയുള്ള ചരിത്രത്തില്‍നിന്ന് ഉറപ്പാണ്.

ഇസ്രോ ശാസ്ത്രജ്ഞരുടെ നിശ്ചയദാര്‍ഢ്യത്തിനൊപ്പം ദൈവത്തിന്റെ കൈയൊപ്പും പതിഞ്ഞതായിരുന്നു ചന്ദ്രയാന്‍ 2 ദൗത്യം. ഭാഗ്യം എപ്പോഴും ഇസ്രോക്കൊപ്പമായിരുന്നു. 2007 നവംബര്‍ 12നാണ് ഇസ്രോയും റഷ്യയുടെ ബഹിരാകാശ ഏജന്‍സിയുമായി കരാര്‍ ഒപ്പിടുന്നത്. ചന്ദ്രനില്‍ ഒരു പേടകമിറക്കാനുള്ള ഭാരതത്തിന്റെ ദൗത്യത്തിന് റഷ്യയുടെ പിന്തുണ ഉറപ്പിക്കുന്നതായിരുന്നു ആ കരാര്‍. ഓര്‍ബിറ്റും റോവറും നിര്‍മ്മിക്കേണ്ടത് ഇസ്രോയും. പ്രയാസമേറിയ പേടകത്തിന്റെ നിര്‍മ്മാണം റഷ്യന്‍ ഏജന്‍സിക്കും. ലാന്‍ഡര്‍ പോലുള്ള പേടകം നിര്‍മ്മിച്ച് തഴക്കമേറിയവരാണ് റഷ്യന്‍ ഏജന്‍സി. ഇസ്രോയുടെയും റഷ്യയുടെയും ശാസ്ത്രജ്ഞര്‍ കൂട്ടായി തീരുമാനമെടുത്ത് വരച്ചുണ്ടാക്കിയ രൂപരേഖയ്‌ക്ക് 2009 ആഗസ്റ്റില്‍ അനുമതിയുമായി. ഇസ്രോ സമയബന്ധിതമായി ജോലി പൂര്‍ത്തിയാക്കി, റഷ്യന്‍ ബഹിരാകാശ ഏജന്‍സിക്ക് ഏറ്റെടുത്ത ജോലി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ചന്ദ്രയാന്‍ 2 വിക്ഷേപണം നീണ്ടു. ഇതിനിടയില്‍ റഷ്യന്‍ ബഹിരാകാശ ഏജന്‍സി ചൊവ്വയിലേക്ക് നടത്തിയ ദൗത്യം പരാജയപ്പെട്ടു. ഇതിനെ തുടര്‍ന്ന് റഷ്യ ചാന്ദ്രയാന്‍ മിഷനില്‍നിന്ന് പിന്മാറി. ലാന്‍ഡര്‍ നിര്‍മ്മിക്കാനുള്ള പൂര്‍ണ ചുമതല ഇസ്രോയുടേതായി. ഇതുവരെ ലാന്‍ഡര്‍ പോലുള്ള പേടകം നിര്‍മ്മിച്ച് പരിചയമില്ലാത്ത ഇസ്രോ കനത്ത വെല്ലുവിളി ഏറ്റെടുത്തു. ഇതോടെ പൂര്‍ണ്ണമായും ഭാരതത്തില്‍ ആസൂത്രണം ചെയ്ത ബഹിരാകാശ ദൗത്യമെന്ന പേരും ചാന്ദ്രയാന്‍ നേടിയെടുത്തു. ഓര്‍ബിറ്ററും ലാന്‍ഡറും റോവറും നിര്‍മ്മിച്ച് ഭൂമിയില്‍ ചന്ദ്രോപരിതലം സൃഷ്ടിച്ച് പരീക്ഷണം നടത്തേണ്ടത് അതിലേറെ വെല്ലുവിളിയായി. ചന്ദ്രനിലേതിന് സമാനമായ മണ്ണ് അമേരിക്ക കൃത്രിമമായി നിര്‍മ്മിച്ചിരുന്നു. കോടികള്‍ കൊടുത്ത് അമേരിക്കയില്‍നിന്ന് മണ്ണ് എത്തിക്കാനുള്ള സാമ്പത്തികം പദ്ധതിക്കില്ലായിരുന്നു. അന്വേഷണത്തിനൊടുവില്‍ സേലത്ത് സമാനരീതിയില്‍ മണ്ണ് സൃഷ്ടിക്കാനുള്ള പാറ കണ്ടെത്താന്‍ കഴിഞ്ഞത് ദൗത്യവിജയത്തിന് ശുഭപ്രതീക്ഷ നല്‍കി. കൃത്രിമ ചന്ദ്രോപരിതലമൊരുക്കി പലതവണ പരീക്ഷണങ്ങള്‍ നടത്തി പാളിച്ചകള്‍ പരിഹരിച്ചാണ് ജൂലൈ 22ന് ചന്ദ്രയാന്‍ 2 പേടകവും വഹിച്ച് ജിഎസ്എല്‍വി മാര്‍ക് 3 പറന്നുയര്‍ന്നത്. ചരിത്രനേട്ടങ്ങളുടെ പട്ടികതന്നെയാണ് അതോടെ പിറന്നത്.

3,850 കിലോ ഭാരമാണ് ബഹിരാകാശത്തേക്ക് അയച്ചത്. 3,84,400 കിലോമീറ്റര്‍ താണ്ടി ചന്ദ്രോപരിതലത്തിന് 2.1 കിലോമിറ്റര്‍ അകലെവരെ എത്താന്‍ ചാന്ദ്രയാന് കഴിഞ്ഞു. രണ്ടാം തവണയും ഭാരതം ചന്ദ്രനില്‍ സ്വാധീനമുറപ്പിച്ചു. ചന്ദ്രനെ തൊട്ട രാജ്യങ്ങളൊന്നും സങ്കീര്‍ണ്ണമായ ദക്ഷിണ ധ്രുവത്തിലിറങ്ങാന്‍ ധൈര്യം കാട്ടിയിട്ടില്ല. അമേരിക്ക ഏഴുതവണയാണ് ചന്ദ്രദൗത്യത്തില്‍ 90 ശതമാനം പരാജയപ്പെട്ടത്. ചൈനയുടെ ഓര്‍ബിറ്റര്‍ ചന്ദ്രന്റെ അന്തരീക്ഷത്തില്‍തന്നെ തകര്‍ന്നു. ചാന്ദ്രയാന്റെ ഓര്‍ബിറ്റര്‍ ചന്ദ്രന് 100 മീറ്റര്‍ അകലെ ഇപ്പോഴും കറങ്ങിക്കൊണ്ടിരിക്കുന്നു. ഒന്നോ രണ്ടോ വര്‍ഷത്തെ ആയുസുമായി ഭൂമിയില്‍നിന്ന് യാത്രതിരിച്ച ഓര്‍ബിറ്ററിലെ ഇന്ധനം അവശേഷിക്കുന്നതിനാല്‍ ഏഴുവര്‍ഷത്തെ ആയുസോടെയാണ് കറക്കം. ചന്ദ്രനെക്കുറിച്ച് ഏറെ പഠനങ്ങള്‍ നടത്താനുള്ള ഉപകരണങ്ങള്‍ ഓര്‍ബിറ്ററിലുണ്ട്. ഏഴുവര്‍ഷം കൊണ്ട് ഭാരതത്തിന് ചന്ദ്രോപരിതലത്തിലെ നിര്‍ണായക വിവരങ്ങള്‍ നല്‍കിയതിന് ശേഷമായിരിക്കും ഓര്‍ബിറ്റര്‍ വിശ്രമിക്കുക. അതിനും മുന്‍പ് സാങ്കേതിക തകരാറിന്റെ കാരണം കണ്ടെത്തി കൂടുതല്‍ മികവാര്‍ന്ന സാങ്കേതിക വിദ്യയുമായി ഭാരതത്തിന്റെ മറ്റൊരു ചന്ദ്രദൗത്യം ഒരു ചാന്ദ്രപകലില്‍ ചന്ദ്രനെ കീഴടക്കും ദൈവത്തിന്റെ കൈയൊപ്പോടെ…

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

Kerala

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

India

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

Kerala

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

Kerala

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.