Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഈശ്വരന്‍ കര്‍മഫലദാതാവ്

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Sep 26, 2019, 03:09 am IST
inSamskriti

ഫലാധികരണം

ഈ അധികരണത്തില്‍ 4 സൂത്രങ്ങളുണ്ട്. കര്‍മ്മഫലത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു ഇവിടെ.

സൂത്രം  സുഖദുഃഖാദി കര്‍മ്മഫലം ഈശ്വരനില്‍ നിന്ന് ഉണ്ടാകുന്നു. അങ്ങനെ വിചാരിക്കുന്നത് യുക്തിക്ക് ചേര്‍ന്നതാണ്.

ലോകത്തില്‍ മനുഷ്യര്‍ക്ക് സുഖവും ദുഃഖവും ഇവ രണ്ടും ഇടകലര്‍ന്നതുമായ കര്‍മ്മാനുഭവങ്ങള്‍ ഉണ്ടാകുന്നു. ആരാണ് ഈ കര്‍മ്മഫലങ്ങളെ അനുഭവിക്കാറായി നല്‍കുന്നത് എന്നതാണ് സംശയം. ചെയ്യുന്നയാളും അനുഭവിക്കുന്നയാളും ഒന്ന് തന്നെയെങ്കില്‍

കര്‍മ്മങ്ങളാണ് ഫലത്തെ കൊടുക്കുന്നത് എന്ന് പറഞ്ഞാല്‍ അത് ശരിയാവില്ല. കാരണം കര്‍മ്മം, ചെയ്തു കഴിഞ്ഞ  ഉടനെ ഇല്ലാതാകും. എന്നാല്‍ ഫലത്തിന്റെ അനുഭവം ഉണ്ടാകുന്നത് വളരെ കഴിഞ്ഞാകാം. അപ്പോള്‍ കര്‍മ്മങ്ങളില്ല. ഇല്ലാത്ത ഒന്നില്‍ നിന്ന് ഉണ്മയുള്ള ഒന്ന് ഉണ്ടാവില്ല. പ്രകൃതിയാണ് കര്‍മ്മഫലം അനുഭവിപ്പിക്കുന്നത് എന്ന് പറയാനും കഴിയില്ല.

ജഡമായ പ്രകൃതിയ്‌ക്ക് കര്‍മ്മഫലങ്ങളെ വിവേചിച്ചറിഞ്ഞ് അനുഭവിപ്പിക്കാന്‍ ആവില്ല. അതിനാല്‍ പ്രകൃതിയുമല്ല ഫലത്തെ നല്‍കുന്നത്. അപൂര്‍വത കൊണ്ടാണ് കര്‍മ്മ ഫലം എന്ന് പറഞ്ഞാലും ശരിയാവില്ല. അത് അചേതനമാണ്.

ഈ പറഞ്ഞവയില്‍ നിന്നൊക്കെ വ്യത്യസ്തമായ സചേതനായ പരമാത്മാവ് തന്നെയാണ് കര്‍മ്മഫലത്തെ വേണ്ടപോലെ നല്‍കുന്നത്. ജീവന്‍മാര്‍ക്ക് സര്‍വജ്ഞത്വവും സര്‍വശക്തിയുമൊക്കെ ഇല്ലാത്തതിനാല്‍ കര്‍മ്മഫലത്തെ നല്‍കുന്നവനാകാന്‍ കഴിയില്ല.

സൂത്രം  ശ്രുതത്വാച്ച ശ്രുതിയില്‍ പറഞ്ഞിട്ടുള്ളതിനാല്‍

പരമാത്മാവ് തന്നെയാണ് കര്‍മ്മഫലത്തെ നല്‍കുന്നതെന്ന് ശ്രുതിയില്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍ യുക്തിമാത്രമല്ല ശ്രുതിയും പ്രമാണമാണ്. ബൃഹദാരണ്യകത്തില്‍ ‘സ വാ ഏഷ മഹാനജ ആത്മാ അന്നാദോ വസു ദാനഃ ‘ എന്നും കഠോപനിഷത്തില്‍ ‘നിത്യോ/ നിത്യാനാം ചേതനശ്ചേതനാനാം ഏകോ ബഹൂനാം യോ വിദധാതി കാമാന്‍’ എന്നും ഉള്ള ശ്രുതി വാക്യങ്ങളാല്‍ കര്‍മ്മഫലദാതാവ് പരമാത്മാവാണെന്ന് ഉറപ്പിക്കാം.

സൂത്രം  ധര്‍മ്മം ജൈമിനിരത ഏവ

അതിനാലാണ് ജൈമിനി മഹര്‍ഷി ധര്‍മ്മത്തെ ഫലദാതാവെന്ന് പറയുന്നത്. ശ്രുതിയ്‌ക്കും യുക്തിയ്‌ക്കും അനുസരിച്ചാണ് ജൈമിനി ധര്‍മ്മത്തെ ഫലദാതാവായി സങ്കല്പിക്കുന്നത്.

സൂത്രം  പൂര്‍വം തു ബാദരായണോ ഹേതു വ്യപദേശാത്

എന്നാല്‍ ബാദരായണ മഹര്‍ഷി ആദ്യം പറഞ്ഞ അഭിപ്രായം ശരിയാണെന്ന് വിശ്വസിക്കുന്നു. എല്ലാറ്റിനും ഹേതു ഈശ്വരനാണെന്ന് പറഞ്ഞിട്ടുള്ളതിനാലാണിത്.

കര്‍മമോ അപൂര്‍വമോ കര്‍മ്മഫലത്തെ നല്‍കുമെന്ന് ബാദരായണന്‍ കരുതുന്നില്ല. ഈശ്വരനാണ് അത് ചെയ്യുന്നത്.ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് രക്ഷിച്ച് നിയന്ത്രിച്ച് കര്‍മ്മഫലത്തെ നല്‍കി കാക്കുന്നത് ഈശ്വരനാണ്.

ഉയര്‍ത്തേണ്ട വരെ സത്കര്‍മ്മത്തിലും താഴ്‌ത്തേണ്ടവരെ ദുഷ്‌കര്‍മ്മത്തിലും ഈശ്വരന്‍ നിയോഗിക്കുന്നു. ഇതിനെ ശ്രുതിയും പിന്തുണയ്‌ക്കുന്നുണ്ട്. ഭഗവദ്ഗീതയില്‍ ‘സ തയാശ്രദ്ധയാ……… ഹിതാന്‍’ എന്ന ഭാഗത്തും ഇതേ ആശയം കാണാം. അതിനാല്‍ ശ്രുതിയും സ്മൃതിയും ഈശ്വരനാണ് കര്‍മ്മഫലദാതാവ് എന്ന് പ്രഖ്യാപിക്കുന്നു.

ഇതോടെ മൂന്നാം അദ്ധ്യായത്തിലെ രണ്ടാം പാദം കഴിഞ്ഞു.

                                                                                                                                             9495746977

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.