ന്യൂയോര്‍ക്ക്: കശ്മീര്‍ വിഷയത്തില്‍ ലോക ശ്രദ്ധ പിടിച്ചു പറ്റുന്നത്തില്‍ പരാജയപെട്ടുവെന്ന് സമ്മതിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അന്താരാഷ്‌ട്ര സമൂഹത്തില്‍ താന്‍ നിരാശരാണെന്നും മോദിയുടെ മേല്‍ ഇതുവരെ ഒരു സമ്മര്‍ദ്ദവും ചെലുത്താന്‍ സാധിച്ചില്ലെന്നും ഇമ്രാന്‍ ഖാന്‍ പത്രസമ്മേളനത്തില്‍.
1.2 ബില്യണ്‍ ജനങ്ങളുടെ വിപണിയായിട്ടാണ് ലോകം ഇന്ത്യയെ കാണുന്നത്. അതുകൊണ്ടാണ് കശ്മീരിനെക്കുറിച്ചുള്ള പാകിസ്ഥാന്റെ വിവരണം അവഗണിക്കപ്പെടുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇമ്രാന്‍ ഖാന്‍ ഇന്ത്യയുടെ സാമ്പത്തിക നിലവാരത്തെയും ആഗോള പ്രാധാന്യത്തെയും അംഗീകരിച്ചു. കശ്മീര്‍ വിഷയത്തിലെ ഇന്ത്യയുടെ തീരുമാനത്തെ ലോക സമൂഹം ബഹുമാനിച്ചെങ്കിലും വെള്ളിയാഴ്ച യുഎന്‍ പൊതുസഭയില്‍ ഇമ്രാന്‍ ഖാന്‍ പ്രസംഗിക്കുമ്പോള്‍ വിഷയം ഉന്നയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സുചിപ്പിക്കുന്നു.
കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്‌ട്ര സമൂഹത്തിന്റെ പിന്തുണ ലഭിക്കുന്നതില്‍ ഇസ്ലാമാബാദ് പരാജയപ്പെട്ടുവെന്ന് പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി ബ്രിഗേഡിയര്‍ ഇജാസ് അഹമ്മദ് ഷാ ഈ മാസം ആദ്യം സമ്മതിച്ചിരുന്നു. ആളുകള്‍ക്ക് തങ്ങളെകാള്‍ വിശ്വസം ഇന്ത്യയെയാണെന്ന് മന്ത്രി പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇമ്രാന്‍ ഖാനും യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ ന്യൂയോര്‍ക്കിലാണ്. രണ്ട് പ്രധാനമന്ത്രിമാരും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പ്രത്യേക ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തി. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി, യുഎന്നിലെ പാകിസ്ഥാന്‍ പ്രതിനിധി മലീഹ ലോധിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രിക്കൊപ്പം പത്രസമ്മേളനത്തില്‍ പങ്കെതുത്തു.
















