Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സ്വാമി സത്യാനന്ദസരസ്വതി; ആത്മീയ രംഗത്തെ സൂര്യതേജസ്സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2019, 04:00 am IST
inVicharam

ഹിന്ദുസമാജത്തിന്റെ ആത്മാഭിമാനത്തെ തട്ടിയുണര്‍ത്താന്‍ ശക്തമായ നേതൃത്വം നല്‍കിയ ധര്‍മ്മബോധത്തിന്റെ സിംഹഗര്‍ജനവും, ആദ്ധ്യാത്മികരംഗത്തെ സൂര്യതേജസ്സുമായിരുന്നു സംപൂജ്യ സത്യാനന്ദസരസ്വതി സ്വാമികള്‍. ഭഗവാന്‍ ബാദരായണന്‍ മുതല്‍ ശ്രീനാരായണഗുരുദേവന്‍ വരെയുള്ള ഋഷിപാരമ്പര്യത്തിന്റെ തുടര്‍ച്ചയില്‍ ശ്രീരാമദാസമിഷന്‍ എന്ന ആദ്ധ്യാത്മിക ശാഖയുടേയും, ശ്രീരാമദാസാശ്രമം എന്ന പവിത്രസ്ഥാനത്തിന്റെയും മഠാധിപതിയുമായിരുന്നു അദ്ദേഹം. ഹൈന്ദവീയതയുടെ തേര്‍തെളിച്ച് അധര്‍മ്മശക്തികളെ നേര്‍വഴിക്ക് നയിച്ച് ദീര്‍ഘദൂരം സഞ്ചരിച്ച മഹാമനീഷി.

ധര്‍മ്മരക്ഷയ്‌ക്കായി അവതരിച്ച് തന്റെ ജന്മലക്ഷ്യം പൂര്‍ത്തീകരിച്ച് ഈശ്വരങ്കല്‍ ലയിച്ചുചേര്‍ന്ന ജീവചൈതന്യം ഇന്ന് ലോകമെമ്പാടുമുള്ള ഹൈന്ദവസമാജത്തിന് മാര്‍ഗ്ഗദര്‍ശനമരുളി അനശ്വരമായി നിലകൊള്ളുകയാണ്. സംന്യാസം സമൂഹത്തില്‍നിന്നള്ള ഒളിച്ചോട്ടമല്ല, മറിച്ച് ധര്‍മ്മം പുലര്‍ന്നുകാണേണ്ടതായ സമൂഹത്തിന്റെ സ്വത്താണ് സംന്യാസി എന്നു പ്രവൃത്തിപഥത്തില്‍ തെളിയിച്ച ആചാര്യനായിരുന്നു അദ്ദേഹം.  ഹിന്ദു എപ്പോഴൊക്കെ വെല്ലുവിളി നേരിട്ടിരുന്നുവോ, അപ്പോഴൊക്കെ ശക്തമായ നേതൃത്വം നല്‍കിക്കൊണ്ട് ഹിന്ദുവിന്റെ സംഘശക്തിയെ തട്ടിയുണര്‍ത്തി ആ വെല്ലുവിളിയെ അമ്പേ പരാജയപ്പെടുത്തുവാന്‍ സ്വാമിക്ക് സാധിച്ചു. യുഗംപ്രതി വ്യത്യസ്തമാണ് ധര്‍മ്മങ്ങള്‍. അതുകൊണ്ടാണ് ആചാര്യന്മാരുടെ കര്‍മ്മ മണ്ഡലങ്ങളും വ്യത്യസ്തമായിരിക്കുന്നത്. ആധുനികകാലത്ത് ആരാധനയും തപസ്സും മാത്രംപോര.  ജനതയെ ബോധമതികളും കര്‍മ്മനിരതരും, ധര്‍മ്മസംരക്ഷകരുമാക്കേണ്ട കര്‍ത്തവ്യംകൂടി ഇന്നു സംന്യാസിക്കുണ്ട്. ഈ മഹത്തായ യുഗധര്‍മ്മമാണ് സ്വാമിജി അഞ്ച് ദശകമായി അവിശ്രമം നിര്‍വ്വഹിച്ചുകൊണ്ടിരുന്നത്.

തിരുവനന്തപുരം ജില്ലയിലെ ആണ്ടൂര്‍കോണം വില്ലേജില്‍ മംഗലത്തുഭവനത്തില്‍ മാധവന്‍ പിള്ളയുടെയും തങ്കമ്മയുടെയും രണ്ടാമത്തെ പുത്രനായി 1935 കന്നിമാസത്തിലെ പുണര്‍തം നക്ഷത്രത്തിന്‍ ജനിച്ച ശേഖരന്‍നായരാണ് പില്‍ക്കാലത്ത് ലോകപ്രശസ്തനായിത്തീര്‍ന്ന ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതിയായി തീര്‍ന്നത്. പഠനം പൂര്‍ത്തിയായതിനുശേഷം അദ്ദേഹം തുണ്ടത്തില്‍ മാധവവിലാസം ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി. ഗുരുനാഥനായ നീലകണ്ഠഗുരുപാദരുടെ സമാധിക്കുശേഷം ആശ്രമത്തിന്റെ ചുമതല പൂര്‍ണ്ണമായി ഏറ്റെടുക്കേണ്ടിവന്നതിനാല്‍  ജോലി രാജിവച്ചു. പില്‍ക്കാലത്ത് അദ്ദേഹത്തിന് ഏറ്റെടുക്കേണ്ടിവന്ന കഠിനകര്‍മ്മങ്ങളുടെ പരിശീലന കളരിയായിരുന്നു ആശ്രമത്തിലെ കര്‍മ്മമണ്ഡലം. ഭദ്രദീപത്തില്‍ നിന്ന് കൊളുത്തിയ പന്തംപോലെ, ഗുരുവില്‍നിന്ന് കിട്ടിയ ഊര്‍ജ്ജം സ്വാമിജി വിഹരിച്ച എല്ലാ കര്‍മ്മമണ്ഡലങ്ങളിലും ജ്വലിച്ചുനിന്നു.

സംഘടിതമല്ലാത്തതുകൊണ്ടുള്ള ഗുണവും, ദോഷവും എല്ലാ കാലത്തും ഹിന്ദുമതത്തിന് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. അവരെ ജാതികളായി തിരിച്ച് ചൂഷണം ചെയ്യാനാണ് പലരും താത്പര്യം പ്രകടിപ്പിച്ചത്. സ്വന്തം മതത്തില്‍ ആളെക്കൂട്ടാന്‍വേണ്ടി ഹിന്ദുമതഗ്രന്ഥങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തു വികൃതമാക്കുമ്പോഴും ഹിന്ദുമതാചാര്യന്മാരെ നികൃഷ്ടമായി അവതരിപ്പിച്ച് പരിഹസിക്കുമ്പോഴും അവര്‍ക്ക് യുക്തിഭദ്രമായി മറുപടിനല്‍കാന്‍ നമ്മുടെ പല ആചാര്യന്മാരും അറച്ചുനിന്നിരുന്നു. പ്രലോഭനങ്ങള്‍കൊണ്ട് ഹിന്ദുക്കളെ കൂട്ടമായി മതംമാറ്റിയപ്പോഴും, സര്‍ക്കാരും, സംഘടിതമതക്കാരും, ഹിന്ദുക്കളുടെ ആരാധനാലയങ്ങള്‍ കയ്യേറുകയും, കൈയടക്കുകയും ചെയ്തപ്പോഴും, ഹിന്ദുവെന്ന് പറയുന്നതില്‍ ചിലര്‍ ആക്ഷേപം കണ്ടു. ക്ഷേത്രഭരണം പിടിച്ചെടുത്തപ്പോഴും ട്രേഡ് യൂണിയന്റെ ചുവപ്പ്‌കൊടിനാട്ടി അമ്പലങ്ങളില്‍ ആരാധനയും പൂജയും മുടക്കിയപ്പോഴും പ്രതികരിക്കാനോ പ്രതിഷേധിക്കാനോ ഹിന്ദുവോ ഹിന്ദുനാമധാരികളായ ബുദ്ധിജീവികളോ, സാംസ്‌കാരികനായകരോ മുന്നോട്ട് വന്നില്ല. 

കൊട്ടിയൂര്‍ പാലുകാച്ചിമല, നിലയ്‌ക്കല്‍, ശംഖുമുഖത്തെ പാപ്പാവേദി മുതലായ പ്രശ്‌നങ്ങള്‍ സധൈര്യം ഏറ്റെടുത്തുകൊണ്ട് സ്വാമിജി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ തയ്യാറായത് ഈ പശ്ചാത്തലത്തിലാണ്. നിലയ്‌ക്കല്‍ പ്രശ്‌നത്തിലും സ്വാമിജിയുടെ നേതൃത്വമാണ് ഹിന്ദുവിന് അഭിമാനിക്കാവുന്ന വിജയം സാധ്യമാക്കിയത്. 

ശബരിമല പൂങ്കാവനത്തില്‍പ്പെട്ട നിലയ്‌ക്കലില്‍ കുത്സിതശക്തികള്‍ കുരിശുസ്ഥാപിച്ചപ്പോള്‍ ഹിന്ദുസമൂഹം എന്തുചെയ്യണമെന്നറിയാതെ പതറി. കുരിശുസ്ഥാപിച്ച വിവരം കുമ്മനം രാജശേഖരനില്‍ നിന്ന് ആദ്യമറിഞ്ഞപ്പോള്‍ സ്വാമികള്‍ ഇങ്ങനെ പ്രതികരിച്ചു. ”ആ കുരിശുവെച്ചവര്‍ തന്നെ എടുത്തുകൊണ്ടുപോകും, അത് വച്ചവനും കൂട്ടുനിന്നവനും അനുഭവിക്കുകതന്നെചെയ്യും”. സ്വാമിജിയുടെ പ്രവചനം ഫലിച്ചു. സംന്യാസിമാരടക്കമുള്ളവരുടെ സമരം ശക്തമായതിനേത്തുടര്‍ന്നു നടന്ന മദ്ധ്യസ്ഥചര്‍ച്ചയില്‍ നിലയ്‌ക്കലില്‍നിന്ന് കുരിശ് മാറ്റാമെന്ന് ക്രിസ്ത്യാനികള്‍ സമ്മതിച്ചു. 

 അയോദ്ധ്യയിലെ രാമക്ഷേത്രനിര്‍മ്മാണത്തിനായുള്ള പ്രക്ഷോഭത്തിലും മുന്‍നിരയിലായിരുന്നു. ശ്രീരാമക്ഷേത്ര പുനര്‍നിര്‍മ്മാണ സമിതിയില്‍ സ്വാമിജി പരമോന്നതസ്ഥാനമാണ് വഹിച്ചിരുന്നത്. ദേശീയതലത്തില്‍ രൂപീകൃതമായ മാര്‍ഗ്ഗദര്‍ശകമണ്ഡലത്തിന്റെ കേരളത്തില്‍ നിന്നുള്ള ഏകപ്രതിനിധിയും സ്വാമിജിയായിരുന്നു. 56 ഹിന്ദുസംഘടനകളെ ഉള്‍പ്പെടുത്തി ഹിന്ദുഐക്യവേദി എന്ന സംഘടന രൂപീകരിച്ചതു സ്വാമി മുന്‍കൈയെടുത്താണ്.  

ഹിന്ദുവിനുവേണ്ടി പുണ്യഭൂമി എന്ന സനാതന ദിനപത്രം മലയാളത്തിലും, ഇംഗ്ലീഷിലും, ഇന്റര്‍നെറ്റ് എഡീഷന്‍ സഹിതം അദ്ദേഹം ആരംഭിച്ചു. അദ്ദേഹം മുന്നോട്ടുവച്ച ഏറ്റവും ശ്രേദ്ധയവും സമഗ്രവുമായ സംരഭമായിരുന്നു ശബരിമല വികസനത്തിനായുള്ള ഹരിവരാസനം പ്രൊജക്ട്. ആധികാരികമായ 27 നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പ്രൊജക്ട് ദേവസ്വം ബോര്‍ഡിനും, സര്‍ക്കാരിനും സമര്‍പ്പിച്ചെങ്കിലും അത് പരിഗണിക്കാതെ ഹിന്ദുവിനെയും സ്വാമിഭക്തരെയും അവഹേളിക്കുന്ന സര്‍ക്കാര്‍ നിലപാടുകള്‍ തുടരുകയാണ്.

ഭാരതീയമായ എല്ലാ മേഖലകളിലും ആധികാരിക ശബ്ദമായി വിരാജിച്ചുകൊണ്ട് ഹിന്ദുവിനെ സംബന്ധിക്കുന്ന സമസ്ത പ്രശ്‌നങ്ങളെക്കുറിച്ചും ഗഹനമായി ചിന്തിക്കുകയും, പരിഹാര പദ്ധതികള്‍ ആവിഷ്‌കരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്ത ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ 2006 നവംബര്‍ 24നു പരമധാമത്തില്‍ വിലയം പ്രാപിച്ചു. സ്വപ്‌നങ്ങളും, സങ്കല്‍പ്പങ്ങളും ബാക്കിയാണെങ്കിലും സ്വാമിജി നല്‍കിയ ദിശാബോധവും തെളിയിച്ചുതന്ന കര്‍മ്മപഥവും നമുക്കു മാര്‍ഗദര്‍ശനം നല്‍കും.

സ്വാമിജിയുടെ 84-ാം ജയന്തി കേരളം സദ്ഭാവനാ ദിനമായി ആചരിക്കുകയാണ്. ഹിന്ദുഐക്യവേദി സ്ഥാപക ആചാര്യനായ സ്വാമിജിയുടെ ഓര്‍മ്മകളും പ്രവര്‍ത്തനങ്ങളും കേരളീയ മനസ്സുകളില്‍ മങ്ങാത്ത ഓര്‍മ്മകളായി നിലകൊള്ളുന്നു. സ്വാമിജിയുടെ സ്വപ്‌നങ്ങളും സങ്കല്‍പങ്ങളും പ്രാവര്‍ത്തികമാക്കാന്‍ ഹിന്ദുസമാജം പ്രതിജ്ഞാബദ്ധമാണ്. തലസ്ഥാനനഗരിയില്‍ ഹിന്ദുസാംസ്‌കാരികനിലയം സ്ഥാപിക്കണമെന്ന് ഹിന്ദുഐക്യവേദി ആഗ്രഹിക്കുന്നു. ഇതിനായി ഇന്നുമുതല്‍ രണ്ടു മാസക്കാലം ഹിന്ദുസമാജം തന, മന, ധന പൂര്‍വ്വകമായ സമര്‍പ്പണം നടത്തും. സ്വാമിജിയുടെ സമര്‍പ്പിത ജീവിതത്തിന് ഉചിതമായ സ്മാരകമായി ഈ സ്ഥാപനം മാറും എന്ന് പ്രത്യാശിക്കാം.

                                                                   (ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണു ലേഖകന്‍)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.