Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നിര്‍ണായക യുദ്ധത്തിന് സമയമായി…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2019, 04:00 am IST
in Vicharam

ഹൗ ഡുയുഡൂ… ഫ്രണ്ട്‌സ്

ഈ അന്തരീക്ഷം, ഈ ആഘോഷം അവിശ്വസനീയമാണ്. വിശാലമനസ്സോടെ എല്ലാം സ്വീകരിക്കുന്നത് ടെക്‌സസ്സിന്റെ സ്വഭാവമാണ്. ടെക്‌സസ്സിന്റെ ആ ആവേശം ഈ സ്റ്റേഡിയത്തിലും പ്രതിഫലിക്കുന്നു. ഇത് ജനസാഗരമാണ്. പങ്കെടുത്തവരെക്കുറിച്ചുള്ള കണക്കെടുപ്പുകളെ അതിജീവിക്കുന്ന ആവേശം. 

ഇവിടെ ഇന്ന് നാം പുതിയ ചരിത്രം (ഹിസ്റ്ററി) കുറിക്കുകയാണ്. ഒപ്പം പുതിയ കെമിസ്ട്രിയും. ഈ എന്‍ആര്‍ജി സ്റ്റേഡിയത്തിന്റെ എനര്‍ജി, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിന്റെ സിനര്‍ജിക്കു തെളിവാണ്. പ്രസിഡന്റ് ട്രംപും അമേരിക്കന്‍ ജനാധിപത്യത്തിലെ പ്രതിനിധികളും, അവര്‍ റിപ്പബ്ലിക്കന്‍സാവട്ടെ ഡെമോക്രാറ്റുളാവട്ടെ ഇവിടെ ഇന്ത്യയെ പ്രശംസിച്ചു സംസാരിച്ചു. അമേരിക്കയിലെ ഇന്ത്യക്കാരുടെ നേട്ടമാണത്. 1.3 മില്യണ്‍ ഭാരതീയര്‍ക്കുള്ള ഉപഹാരമാണത്. ഈ ചടങ്ങിനെത്തിയിരിക്കുന്ന അമേരിക്കക്കാരായ സുഹൃത്തുക്കള്‍ക്കും സ്വാഗതം.  ഇതില്‍ പങ്കെടുക്കാന്‍ കൂടുതല്‍ ആളുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു എന്നാണ് ഞാന്‍ അറിയുന്നത്. പക്ഷേ, സ്ഥലപരിമതികാരണം ആയിരങ്ങള്‍ക്ക് ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അവരോടു ഞാന്‍ ക്ഷമചോദിക്കുന്നു. അപ്രതീക്ഷിതമായ കാലാവസ്ഥാ പ്രശ്‌നങ്ങളായിരുന്നു കഴിഞ്ഞദിവസങ്ങളില്‍ ഇവിടെ. എന്നിട്ടും ഇത്ര വലിയ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ ചുരുങ്ങിയ സമയത്തില്‍ പൂര്‍ത്തിയാക്കാന്‍കഴിഞ്ഞു. പ്രസിഡന്റ് ട്രംപ് പറഞ്ഞതു പോലെ, ടെക്‌സസ് അതിന്റെ കരുത്ത് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു.

സുഹൃത്തുക്കളേ, ഈ പിപാടിയുടെ പേര് ഹൗഡി മോദി എന്നാണ്…ഹൗഡി മോദി. പക്ഷേ, മോദി ഒറ്റയ്‌ക്ക് ആരുമല്ല. നൂറ്റിമുപ്പതുകോടി ജനങ്ങളുടെ ആജ്ഞയനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു സാധാരണക്കാരനാണ് ഞാന്‍. ഹൗഡി മോദി എന്നു നിങ്ങള്‍ എന്നോടു ചോദിച്ചാല്‍, ഇന്ത്യയില്‍ എല്ലാം നന്നായി നടക്കുന്നു എന്നാണ് എന്റെ മറുപടി. (എല്ലാം നന്നായിരിക്കുന്നു എന്ന് മലയാളമടക്കമുള്ള ഭാഷകളില്‍ മോദി പറയുന്നു)

എവരി തിങ് ഈസ് ഫൈന്‍

പ്രസിഡന്റ് ട്രംപ് അടക്കമുള്ള അമേരിക്കയിലെ സുഹൃത്തുക്കളേ, ഞാന്‍ എന്താണ് പറഞ്ഞതെന്ന് നിങ്ങള്‍ക്ക് സംശയമുണ്ടെന്നറിയാം. എവരി തിങ് ഈസ് ഫൈന്‍ എന്നാണ് ഞാന്‍ പറഞ്ഞത്. അത് ഇന്ത്യയിലെ വിവിധ ഭാഷകളില്‍ ഞാന്‍ പറയുകയായിരുന്നു. ഇന്ത്യയിലെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സവിശേഷതയാണ് ഭാഷകള്‍. ഞങ്ങളുടെ രാജ്യത്ത് കാലങ്ങളായി നിരവധി ഭാഷകള്‍ യോജിപ്പോടെ ഒന്നിച്ചുനീങ്ങുന്നു. ഭാഷയില്‍ മാത്രമല്ല, ആരാധനയിലും വസ്ത്രധാരണത്തിലും കാലാവസ്ഥയിലുമൊക്കെ വൈവിധ്യമുണ്ട്, ആ വൈവിധ്യമാണ് ഇന്ത്യയെ അസാധാരണ രാഷ്‌ട്രമാക്കുന്നത്. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ചലനാത്മകതയും ഈ വൈവിധ്യമാണ്. ഇതുതന്നെയാണ് ഞങ്ങളുടെ ശക്തിയും പ്രചോദനവും. ഞങ്ങള്‍ ഇന്ത്യക്കാര്‍ ലോകത്തിന്റെ ഏതുഭാഗത്തേക്കു പോയാലും ഈ വൈവിധ്യവും ജനാധിപത്യത്തിന്റെ സവിശേഷതകളും ഒപ്പം കൊണ്ടുപോകുന്നു. ഈ സ്റ്റേഡിയത്തിലിരിക്കുന്ന അമ്പതിനായിരത്തില്‍പ്പരം ഇന്ത്യക്കാര്‍ മഹത്തായ ആ പാരമ്പര്യത്തിന്റെ പ്രതിനിധികളാണ്.

ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ ഏറ്റവുംവലിയ ആഘോഷമായിരുന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിലും പങ്കെടുത്തവരാണ് നിങ്ങളില്‍ പലരും. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ശക്തി ലോകത്താകെ അലയടിച്ച തെരഞ്ഞെടുപ്പായിരുന്നു അത്. അറുപതു കോടി ജനങ്ങള്‍ വോട്ടുരേഖപ്പെടുത്തി. അതായത് അമേരിക്കയിലെ ആകെ ജനസംഖ്യയുടെ ഇരട്ടി. അവരില്‍ എട്ടുകോടി യുവാക്കള്‍ ആദ്യം വോട്ടുചെയ്യുകയായിരുന്നു. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചെത്തി. 2019 തെരഞ്ഞെടുപ്പിനു മറ്റൊരു പ്രധാന സവിശേഷതയുണ്ടായിരുന്നു സുഹൃത്തുക്കളേ, ഭരണത്തിലുള്ള പാര്‍ട്ടി കൂടുതല്‍ സീറ്റുകള്‍നേടി അധികാരത്തില്‍ തിരിച്ചെത്തി. ഇന്ത്യയുടെ ചരിത്രത്തില്‍ അറുപതു വര്‍ഷത്തിനിടയ്‌ക്ക് ഇത്തരത്തില്‍ ജയം ഇതാദ്യം. ഇതെങ്ങനെ സംഭവിച്ചു? ആരാണ് ഇതിനു പിന്നില്‍ ? 

(സ്റ്റേഡിയത്തില്‍ മോദി…മോദി…ആരവമുയരുന്നു)

അല്ല, ഒരിക്കലുമല്ല, ഹിന്ദുസ്ഥാനിലെ ജനങ്ങളാണ് അത് യാഥാര്‍ഥ്യമാക്കായിത്, അവരാണ് അതിനു പിന്നില്‍. 

കഴിഞ്ഞ അഞ്ചു വര്‍ഷം

സുഹൃത്തുക്കളേ…വികസനം, അതാണ്  ഇന്ന് ഇന്ത്യയില്‍ ഏറ്റവും അധികം ചര്‍ച്ചചെയ്യുന്ന വാക്ക്. സബ്കാ സാത്ത്, സബ് കാ വികാസ്…അതാണ് മുദ്രാവാക്യം. ജനങ്ങളുടെ പങ്കാളിത്തമാണ് നീതി. സങ്കല്‍പ്പത്തില്‍നിന്ന് സിദ്ധിയിലേക്കുള്ള യാത്രയിലാണ് ഇന്ത്യ. പുതിയ ഇന്ത്യ എന്നതാണ് ഏറ്റവും വലിയ ലക്ഷ്യം. ഈ സ്വപ്‌നത്തിന്റെ സാക്ഷാത്കാരത്തിനായി രാപ്പകല്‍ രാജ്യം അധ്വാനിക്കുകയാണ്. ഈ ശ്രമത്തില്‍ നാം നമ്മെത്തന്നെയാണ് വെല്ലുവിളിക്കുന്നത്. നാം സ്വയം മാറുകയാണ്. വളരെ വേഗത്തില്‍ ഇന്ത്യ മാറ്റം ആഗ്രഹിക്കുന്നു. ഇവിടെ ഒന്നുംമാറില്ല എന്നു ചിന്തിക്കുന്നവരെയാണ് ഇപ്പോള്‍ ഇന്ത്യ വെല്ലുവിളിക്കുന്നത്.  മുമ്പൊരിക്കലും ആരും ചിന്തിക്കാത്ത തരത്തിലുള്ള മാറ്റങ്ങളാണ് കഴിഞ്ഞ അഞ്ചു വര്‍ഷം നൂറ്റിമുപ്പതുകോടി ഇന്ത്യക്കാര്‍ നേടിയത്. നാം ഉന്നതങ്ങള്‍ ലക്ഷ്യമിടുന്നു, അതിനുംമേലേ നേടുന്നു.

കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ 110 മില്യണ്‍ ശൗചാലയങ്ങള്‍ നിര്‍മിച്ചു. എഴുപതുവര്‍ഷം ഗ്രാമീണ ശുചീകരണത്തിന്റെ തോത് 38 ശതമാനമായിരുന്നു. ഇപ്പോള്‍ അത് 99 ശതമാനമാണ്. പാചകവാതക കണക്ഷന്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ 95 ശതമാനമാക്കി. ഗ്രാമീണ റോഡ് കണക്റ്റിവിറ്റി അഞ്ചുവര്‍ഷത്തില്‍ 97 ശതമാനമാക്കി. നൂറുശതമാനം കുടുംബങ്ങളും ബാങ്കിങ് സംവിധാനത്തില്‍ വന്നു.

അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചു മാത്രം ചിന്തിച്ചവര്‍ ഇന്ന് വലിയ സ്വപ്‌നങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. സാധാരണക്കാരുടെ ജീവിതം കരുത്തുറ്റതാവുമ്പോള്‍ രാജ്യം മുന്നോട്ടുകുതിക്കും. ലോകത്തില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് ഡാറ്റ ലഭിക്കുന്നത് ഇന്ത്യയിലാണ്. ഒരു ജിബി ഡാറ്റയ്‌ക്ക് ഇന്ത്യയില്‍ ഒരു ഡോളര്‍പോലും ആവുന്നില്ല. ഡിജിറ്റല്‍ ഇന്ത്യയുടെ വിജയത്തിന്റെ അടയാളമാണത്. ഇന്ത്യയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പതിനായിരത്തോളം സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. പാസ്‌പോര്‍ട്ടുകിട്ടാന്‍ രണ്ടോമൂന്നോ മാസമെടുത്തിരുന്നില്ലേ? ഇപ്പോള്‍ ഒരാഴ്ചയ്‌ക്കുള്ളില്‍ പാസ്‌പോര്‍ട്ട് വീട്ടിലെത്തും. വിസയുടെ കാര്യത്തില്‍ മുമ്പ് അനുഭവിച്ചിരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നിങ്ങള്‍ക്കല്ലേ നന്നായിഅറിയാവുന്നത്. പുതിയൊരു കമ്പനി രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ എത്ര ആഴ്ചത്തെ അലച്ചിലായിരുന്നു മുമ്പ്. ഇപ്പോള്‍ 24 മണിക്കൂര്‍ മതി. ഇന്‍കംടാക്‌സ് റിട്ടേണ്‍ എന്തൊരു തലവേദനയായിരുന്നു മുമ്പ്. എന്നാല്‍ കഴിഞ്ഞ ഓഗസ്ത് 31ന്, ഒറ്റദിവസം…ഞാന്‍ പറയുന്നത് ആ ഒറ്റ ദിവസം…അമ്പതുലക്ഷം പോരാണ് ഓണ്‍ലൈനില്‍ ഇന്‍കംടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്തത്. ടെക്‌സസിലെ ജനസംഖ്യയുടെ ഇരട്ടിയിലധികം.

കശ്മീരിനെ വഞ്ചിച്ച നിയമം

വേഗത്തില്‍ വികസനം ആഗ്രഹിക്കുന്നെങ്കില്‍ ജനങ്ങള്‍ക്കായി ക്ഷേമപദ്ധതികളും നടപ്പാക്കണം. വെല്‍ഫെയര്‍ സ്‌കീമുകള്‍ നടപ്പാക്കുന്നതിനൊപ്പം ചില കാര്യങ്ങള്‍ക്ക് നാം ഫെയര്‍വെല്ലും നല്‍കി. ഈ ഒക്‌ടോബര്‍ രണ്ടിന് ഗാന്ധിയുടെ നൂറ്റമ്പതാം ജന്മവാര്‍ഷികം ആഘോഷിക്കുമ്പോള്‍ നാം വെളിയിട വിസര്‍ജനത്തിന് വിടചൊല്ലും. കാലഹരണപ്പെട്ട നിരവധി നിയമങ്ങള്‍ക്ക് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയ്‌ക്ക് വിടപറഞ്ഞു. മൂന്നുലക്ഷത്തലധികം കടലാസുകമ്പനികളെ അവസാനിപ്പിച്ചു. ഇതിലൂടെ നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാവുന്നതിലും എത്രയോ അധികം പണമാണ് ലാഭിക്കാന്‍ കഴിഞ്ഞത്. ഈ പണം വികസനത്തിനാണ് ഉപയോഗിക്കുന്നത്. ആ വികസനം ഒരാളില്‍നിന്നും അകന്നുപോകുന്നുമില്ല. 

എഴുപതുവര്‍ഷമായി ഇന്ത്യക്കുമുന്നില്‍ ഏറ്റവുംവലിയ വെല്ലുവിളിയായിനിന്ന ഒരു കാര്യത്തിനുകൂടി കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് നാം ഫെയര്‍വെല്‍ നല്‍കി. എന്താണെന്നു നിങ്ങള്‍ക്ക് മനസ്സിലായില്ലേ? 370-ാം വകുപ്പിനെക്കുറിച്ചാണ് പറയുന്നത്. ജമ്മുകശ്്മീരിനേയും ലഡാക്കിനേയും വഞ്ചിച്ച നിയമമായിരുന്നു അത്. ഭീകരതയേയും വിഘടനവാദത്തേയും പ്രോത്സാഹിപ്പിക്കുന്നവര്‍ ഈ വകുപ്പിന്റെ ആനുകൂല്യം മുതലെടുത്തു. ഇന്ത്യയില്‍ എല്ലാവരും അനുഭവിക്കുന്ന അവകാശങ്ങളും അധികാരങ്ങളും ഇപ്പോള്‍ ജമ്മു കശ്മീരിലേയും ലഡാക്കിലേയും ജനങ്ങളും അനുഭവിക്കുന്നു. പാര്‍ലമെന്റ് ഇതെക്കുറിച്ച് മണിക്കൂറുകള്‍ ചര്‍ച്ചനടത്തി. രാജ്യസഭയില്‍ നമ്മുടെ പാര്‍ട്ടിക്ക് ഭൂരിപക്ഷമില്ല. എന്നിട്ടും രാജ്യസഭയും ലോക്‌സഭയിലും മൂന്നില്‍രണ്ട് ഭൂരിപക്ഷത്തിലാണ് ഇത് പാസാക്കിയത്. ഇന്ത്യയിലെ മുഴുവന്‍ പാര്‍ലമെന്റ് അംഗങ്ങളേയും എഴുന്നേറ്റ്‌നിന്ന് ആദരിക്കാന്‍ നിങ്ങളോട് ഞാന്‍ ആവശ്യപ്പെടുന്നു. (ജനങ്ങള്‍ക്കൊപ്പം മോദിയും കരഘോഷം മുഴക്കുന്നു). 

ഇന്ത്യ ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ ചില ആളുകള്‍ക്ക് വല്ലാത്ത വിഷമം. സ്വന്തം രാജ്യം നന്നായിനോക്കാന്‍ കഴിയാത്ത ചിലര്‍ക്കാണ് ഈ വിഷമമെന്നോര്‍ക്കണം. ഇന്ത്യയോടുള്ള വിദ്വേഷം സ്വന്തം നയതന്ത്രത്തിന്റെ കേന്ദ്രമാക്കിയവരാണ് ഇക്കൂട്ടര്‍. അവര്‍ സമാധാനം ആഗ്രഹിക്കുന്നില്ല. ഭീകരതയുടെ കൂട്ടുകാരാണ് അവര്‍, ഭീകരതയെ പാലൂട്ടി വളര്‍ത്തുന്നവരാണവര്‍. നിങ്ങള്‍ മാത്രമല്ല, ഈ ലോകം മുഴുവന്‍ അവരുടെ യഥാര്‍ത്ഥമുഖം തിരിച്ചറിഞ്ഞിരിക്കുന്നു. അമേരിക്കയില്‍ സപ്തംമ്പര്‍ 11. മുംബൈയില്‍ സപ്തംമ്പര്‍ 26, അവരുടെ ഗൂഢാലോചന ഒന്നുതന്നെയാണ്. 

ഇതാ സമയമായിരിക്കുന്നു. ഭീകരതയ്‌ക്കും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കുമെതിരെ നിര്‍ണായക യുദ്ധത്തിനു സമയമായിരിക്കുന്നു. ഭീകരതയ്‌ക്കെതിരെ ഏറ്റവും കരുത്തോടെ പ്രസിഡന്റ് ട്രംപ് നിലയുറപ്പിച്ചിരിക്കുന്നു. ഉറച്ച മനസ്സോടെ ഭീകരതയ്‌ക്കെതിരെ പോരാടുന്ന പ്രസിഡന്റ് ട്രംപിന് നിങ്ങള്‍ എഴുന്നേറ്റുനിന്ന് ആദരം അറിയിക്കൂ.

ഒന്നിച്ചു മുന്നേറാം

സുഹൃത്തുക്കളേ, ഇന്ത്യയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. വലിയ കാര്യങ്ങള്‍ ചെയ്യാനുള്ള ലക്ഷ്യബോധത്തോടെ നാം മുന്നോട്ടു പോകുന്നു. പുതിയ വെല്ലുവിളികളെ നേരിടാനുള്ള നിശ്ചയാര്‍ഢ്യമുണ്ട് നമുക്ക്. കഴിഞ്ഞദിവസം ഞാന്‍ എഴുതിയ കവിതയിലെ രണ്ടുവരി ഇങ്ങനെയാണ്, 

വോ ജോ മുശ്കിലോം കാ അംബാര്‍ ഹൈ

വഹി തോ മേരേ ഹോസലോം കി മിനാര്‍ ഹൈ

(അവിടെ കാണുന്ന വെല്ലുവിളികളുടെ കൂമ്പാരം

അതെനിക്ക് പ്രചോദനത്തിന്റെ ഗോപുരമാണ്)

ഇന്ത്യയിപ്പോള്‍ വെല്ലുവിളികള്‍ക്കുമുന്നില്‍ പകച്ചുനില്‍ക്കുന്നില്ല, വെല്ലുവിളികളെ തകര്‍ത്തുമുന്നേറുകയാണ്. ഇന്ത്യയിപ്പോള്‍ താത്കാലിക പരിഹാരങ്ങള്‍ക്കു കാത്തുനില്‍ക്കുന്നില്ല. പൂര്‍ണ പരിഹാരങ്ങള്‍ക്ക് പരിശ്രമിക്കുകയാണ്. ഇന്ത്യയിപ്പോള്‍ അസാധ്യമായതിനെയെല്ലാം സാധ്യമാക്കുകയാണ്. ഇന്ത്യയിപ്പോള്‍ അഞ്ച് ട്രില്യണ്‍ സാമ്പത്തിക ശക്തിയാകാനുള്ള കുതിപ്പിലാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ലോകത്ത് അനിശ്ചിതത്വങ്ങള്‍ പലതുണ്ടായപ്പോഴും ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.5 ശതമാനമായിരുന്നു. മുമ്പൊരു സര്‍ക്കാരിന്റെ കാലത്തും ഈ നേട്ടമുണ്ടായിട്ടില്ല. 

വിദേശനിക്ഷേപത്തിന് ഏറ്റവും അനുകൂലമായ അന്തരീക്ഷമുള്ള രാജ്യമാണ് ഇപ്പോള്‍ ഇന്ത്യ. ഇക്കാര്യത്തില്‍ നിരവധി ഇളവുകള്‍ വരുത്തി. ഊര്‍ജമേഖലയിലെ കമ്പനി സിഇഒമാരുമായി കഴിഞ്ഞ ദിവസം ഇവിടെ കൂടിക്കാഴ്ചനടത്തി. കോര്‍പ്പറേറ്റ് ടാക്‌സില്‍ ഇളവ് വരുത്തിയതില്‍ അവര്‍ സന്തുഷ്ടരാണ്. 

ഇന്ത്യയും അമേരിക്കയുമായുള്ള സഹകരണത്തിന് പുതിയ സാധ്യതകളുണ്ട്. പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിലുള്ള കരുത്തുറ്റ സാമ്പത്തിക ശക്തിയുമായുള്ള ബന്ധം പുതിയ ഇന്ത്യക്ക് പുത്തന്‍ ചിറകുകള്‍ നല്‍കും. 

അടുത്ത ദിവസങ്ങളില്‍ പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ മികച്ച ചില തീരുമാനങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒത്തുതീര്‍പ്പിലെ കര്‍ക്കശക്കാരന്‍ എന്നാണ് എന്നെ പ്രസിഡന്റ് ട്രംപ് വിശേഷിപ്പിക്കാറ്. പക്ഷേ, വ്യവസ്ഥകള്‍ ഉറപ്പിക്കുന്ന കല അദ്ദേഹത്തിന് നന്നായി അറിയാം. ആ കല അദ്ദേഹത്തില്‍നിന്ന് ഞാന്‍ പഠിക്കുകയാണ്.

ഉജ്വലമായ ഭാവിയിലേക്ക് നമ്മുടെ ഈ ശക്തിപ്രകടനം മുന്നേറുന്നത്. ആ മുന്നേറ്റത്തിലെ ശക്തിയേറിയ കണ്ണികളാണ് നിങ്ങള്‍. നിങ്ങള്‍ നാട്ടില്‍നിന്ന് അകലെയാണ്. എന്നാല്‍ ആ നാട്ടിലെ സര്‍ക്കാര്‍ നിങ്ങളില്‍നിന്ന് അകലെയല്ല. വിദേശത്തെ ഇന്ത്യയുടെ കോണ്‍സുലേറ്റുകള്‍ ഇപ്പോള്‍ കേവലം സര്‍ക്കാര്‍ ഓഫീസുകളല്ല. പ്രവാസി ഭാരതീയര്‍ക്കായി നിരവധി കാര്യങ്ങളാണ് കഴിഞ്ഞ അഞ്ചുവര്‍ഷം ചെയ്തത്.

ഈ സമ്മേളനത്തിന്റെ സന്ദേശം പുതിയ കാലത്ത് മുന്നേറാനുള്ള ഊര്‍ജമാണ്. നിരവധി സമാനതകളുള്ള രാജ്യങ്ങളാണ് ഇന്ത്യയും അമേരിക്കയും. ഉജ്വലമായ ഭാവിയിലേക്കാണ് നാം ഒന്നിച്ചു യാത്ര ചെയ്യുന്നത്. പ്രസിഡന്റ്ട്രംപിനെ കുടുംബസമേതം ഇന്ത്യയിലേക്ക് ക്ഷണിക്കുന്നു. സ്വപ്‌നങ്ങള്‍ പങ്കുവെച്ച്, ചടുലമായ ഭാവിയിലേക്ക് ഒന്നിച്ചു മുന്നേറാം…

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

Kerala

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

India

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

Kerala

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

Kerala

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.