Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

നിങ്ങള്‍ പ്രതാപശാലികളാവുക

ആചാര്യശ്രീ രാജേഷ്byആചാര്യശ്രീ രാജേഷ്
Sep 23, 2019, 03:30 am IST
inSamskriti

ജീവിതത്തില്‍ അടരാടി ജയിച്ചവരെല്ലാം അനേകം ത്യാഗങ്ങളും ബുദ്ധിമുട്ടുകളും

സഹിച്ചവരായിരിക്കും. എളുപ്പത്തില്‍ ജയിക്കാവുന്ന ഒന്നല്ല ജീവിതം. പക്ഷേ, അതിനു മുന്നില്‍ തോറ്റുകൊടുക്കാതെ അനവരതം പോരാടി ജയിക്കണമെന്ന ഇച്ഛ നമ്മുടെ മനസ്സില്‍ സദാ ഉണ്ടായിരിക്കണം. നാം പതിതരാകരുത്. 

മറിച്ച് പ്രതാപികളായി മറ്റുള്ളവര്‍ക്ക് മുന്‍പില്‍ സദാ ശോഭ പരത്തിക്കൊണ്ട് ജീവിക്കണം. അതു കാണുമ്പോള്‍ ചുറ്റുമുള്ളവര്‍ക്കും വരാനിരിക്കുന്നവര്‍ക്കും ഒരുപോലെ നാം മാതൃകയായിത്തീരും. 

വരാനിരിക്കുന്നതലമുറ നമ്മില്‍ ദര്‍ശിക്കേണ്ടത് നമ്മുടെ മഹത്തായ കര്‍മങ്ങളായിരിക്കണം. അതില്‍ അവര്‍ അഭിമാനം കൊള്ളുകയും വേണം.

നോക്കൂ, നാം മനോഹരമായ ഒരു ജീവിതം കെട്ടിപ്പടുക്കുകയാണെങ്കില്‍, തീര്‍ച്ചയായും അത് നമുക്കുചുറ്റുമുള്ള അനേകമാളുകള്‍ക്ക് പ്രചോദനം നല്‍കുകതന്നെ ചെയ്യും. 

അഥര്‍വേദത്തില്‍ കടന്നുവരുന്ന മനോഹരമായ ഒരുമന്ത്രം കാണൂ:

ഓം യശ്ചകാര ന 

ശശാക കര്തും ശശ്രേ 

പാദമങ്ഗുരിമ്

ചകാര ഭദ്രമസ്മഭ്യമാത്മനേ തപനം തു സഃ.

(അഥര്‍വവേദം 4.18.6)

അര്‍ഥം: (യഃ =) ആരാണോ (ചകാര ന =) ചെയ്യാതിരിക്കുന്നത് (എന്നാല്‍ അയാള്‍)

(കര്‍തുമ് ശശാക =) ചെയ്യാന്‍ ശക്തനായിട്ടും (അയാള്‍) (പാദമ് അങ്ഗുരിമ് =)

കാലും വിരലുകളും, (ശശ്രേ =) മറിച്ചിട്ട്

(വ്യര്‍ഥമാക്കിയിട്ടിരിക്കുന്നത്) ഏതൊരാള്‍, (അസ്മഭ്യമ് =) നമുക്കായി,

ഒപ്പം (ആത്മനേ =) സ്വന്തമായും (ഭദ്രമ് =) ഭദ്രമായത് (ചകാര =) ചെയ്യുന്നത്

(തു =) എങ്കില്‍ (തപനമ് =) തപനശീലനായി, പ്രതാപവാനായിരിക്കുന്നത് (സഃ =)

അയാളാകുന്നു.

പതിതനും പ്രതാപവാനും തമ്മിലുള്ള വ്യത്യാസം ഈ മന്ത്രത്തിലുണ്ട്. ഏറെ കഴിവുണ്ടായിട്ടും സ്വന്തം കൈവിരലുകളും കാലും കെട്ടിയിട്ട് സ്വയം നശിക്കുന്നവരാണ് പതിതന്‍.  ‘പാദമങ്ഗുരിമ്’ എന്നത് വൈദികശൈലീപ്രയോഗമാണ്.

സ്വന്തം കഴിവുകള്‍ പ്രദര്‍ശിപ്പിക്കാതെ ദൗര്‍ഭാഗ്യത്തെ

പഴിച്ചിരിക്കുന്നവരെ സൂചിപ്പിക്കുകയാണ് ഈ പദപ്രയോഗം. അനേകം നല്ല കാര്യങ്ങള്‍ ചെയ്യാനും ജീവിതം വര്‍ണാഭമാക്കാനും ശേഷിയുണ്ടായിട്ടും അവയൊന്നും ഉപയോഗിക്കാതെ നഷ്ടപ്പെടുത്തുക എന്നത് വൈദികഋഷിമാര്‍ കൊടും പാതകമായിട്ടാണ് എണ്ണുന്നത്. എന്നാലോ തന്റെ കഴിവുകളെ യഥാവിധി, യഥായോഗ്യം പ്രയോഗിച്ച് ജീവിതത്തില്‍ ഭദ്രത കൈവരിക്കുന്നവരാകട്ടെ അവരെ പ്രതാപവാന്മാരായി വേദം ഗണിക്കുന്നു.

നമ്മുടെ ഇടയിലും ഇത്തരത്തിലുള്ളവരുണ്ട്. അനേകം കഴിവുകളാല്‍ അനുഗ്രഹീതരായ

സൗഭാഗ്യവാന്മാര്‍. അവര്‍ പക്ഷേ, തങ്ങളുടെ കഴിവുകളെ തിരിച്ചറിയാതെ, ഉപയോഗിക്കാതെ ജീവിതത്തില്‍ ഒന്നും നേടാതെ പതിതരായി കടന്നുപോകുന്നു.

എന്നാല്‍ സ്വജീവിതത്തില്‍, കര്‍ത്തവ്യകുശലത പുറത്തെടുത്ത് തങ്ങളുടെ കഴിവുകളെ അന്യര്‍ക്കും അവനവനും പ്രയോജനകരമാക്കിത്തീര്‍ക്കുന്നവരുണ്ട്. അവരാണ് ധന്യരും സൗഭാഗ്യശാലികളും.

മനുഷ്യര്‍ കാലുകള്‍കൊണ്ട് നടക്കുകയും കൈകള്‍കൊണ്ട് കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇവ രണ്ടും മുറിച്ചുകളഞ്ഞവനെപ്പോലെ പെരുമാറിയാലോ? നാം നിശ്ചലരായിപ്പോകും. ഇതാണ് വേദമന്ത്രത്തിന്റെ അകംപൊരുള്‍. നമുക്കേവര്‍ക്കും പ്രചോദനകരമായ വലിയ ഉപദേശമാണ് ഇവിടെ

കാണുന്നത്. നമ്മില്‍ ചിലരെങ്കിലും കഴിവുകള്‍ ഉപയോഗിക്കാതെ, തങ്ങളുടെ ദൗര്‍ഭാഗ്യത്തിനെ പഴിപറഞ്ഞ് ജീവിതം വ്യര്‍ഥമാക്കുന്നവരാണ്.

നമ്മളെല്ലാവരും തനിമയോടെ വ്യത്യസ്തരായി ഇരിക്കുന്നവരാണ്. വിലപിടിച്ച പേനയും വാച്ചുമൊക്കെ പ്രശസ്ത കമ്പനികള്‍ പുറത്തിറക്കുമ്പോള്‍ ‘ലിമിറ്റഡ്എഡിഷന്‍’ എന്ന പേരില്‍ കുറച്ചുമാത്രം പുറത്തിറക്കുന്ന പതിവുണ്ട്.

ഒന്നിനെപ്പോലെ മറ്റൊന്നില്ലാത്ത എഡിഷനുകളാണിവ. ഗാന്ധിജിയുടെ മുഖം ആലേഖനം ചെയ്ത പെന്ന്, അല്ലെങ്കില്‍ ഗണപതി കൊത്തിവെച്ച വാച്ച് എന്നിങ്ങനെ.

അതുപോലെ ഈ പ്രകൃതിയില്‍ നാം ഓരോരുത്തരും ‘ലിമിറ്റഡ് എഡിഷനാണ്’,

ഒരാളെപ്പോലെ മറ്റൊരാളില്ല. നമ്മിലെല്ലാം ഭഗവാനും പ്രകൃതിയും അനേകം നൈസര്‍ഗിക ഗുണങ്ങള്‍ നിറച്ചുവെച്ചിട്ടുണ്ട്.

ആ കഴിവുകളെ തിരിച്ചറിയണം. നമ്മില്‍ ഗായകരുണ്ട്, ചിത്രകാരന്മാരുണ്ട്,പ്രധാനമന്ത്രിമാരുണ്ട്, ആചാര്യന്മാരുണ്ട്, കളിക്കാരുണ്ട്, അങ്ങനെ അനേകവിധ ഗുണങ്ങളുള്ള

 നാമത് തിരിച്ചറിഞ്ഞ് ഉപയോഗിക്കുമ്പോള്‍ അന്യര്‍ക്കും അവനവനും അത് പ്രയോജനപ്പെടും. അപ്പോള്‍ നാം പ്രതാപശാലികളായിത്തീരും. അല്ലെങ്കിലോ, ആരോരുമറിയാതെ, സ്വയം നഷ്ടമായി, പതിതരായി എങ്ങോ പോയ് മറിയും.

തങ്ങളുടെ ജീവിതലക്ഷ്യം തിരിച്ചറിഞ്ഞ് കഴിവുകളെ വേണ്ടവിധം ഉപയോഗിക്കുമ്പോള്‍ ധന ഐശ്വര്യങ്ങളും ശ്രേയസ്സും പ്രശസ്തിയുമെല്ലാം പ്രതാപികളെത്തേടിവരും. ‘സൂര്യതേജസ്വികളായി’ മാറുക എന്നൊരു പ്രയോഗമുണ്ട്.

സൂര്യന്‍ മറ്റുള്ളവര്‍ക്ക് പ്രകാശവും ഊര്‍ജവും ഉന്മേഷവും പകര്‍ന്നു നല്‍കുന്നു. അവനവന്റെ കഴിവിനെ തിരിച്ചറിഞ്ഞ് ‘പരാര്‍ഥമിദം ശരീരം’ എന്ന

ബോധ്യത്തോടെ കര്‍ത്തവ്യനിരതനായി പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.

നമ്മള്‍ ഓരോരുത്തരും ഇത് മാതൃകയാക്കണം. നാം പ്രതാപവാന്മാരാകുമ്പോള്‍ പതിതന്മാര്‍ കുരച്ചുചാടിയേക്കാം. അര്‍ഹിക്കുന്ന അവഗണനയോടെ അതിനെ തള്ളിസ്വകര്‍ത്തവ്യത്തില്‍ നിന്ന് വ്യതിചലിക്കാതെ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുക. 

ഒരുനാള്‍ വരും, ഏവരും നമ്മുടെ കര്‍മത്തെ തിരിച്ചറിയുന്ന നാള്‍. അതുവരെ നാം നിരന്തരംപ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുക.

                                                                                                                                 0495 2724700

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

Kerala

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

Kerala

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

India

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

India

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.