Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

‘ഓക്കെ’; ഹിമാനിക്ക് ചരമഗീതം

ഡോ.അനില്‍കുമാര്‍ വടവാതുര്‍byഡോ.അനില്‍കുമാര്‍ വടവാതുര്‍
Sep 22, 2019, 05:00 am IST
inVaradyam

‘ഓക്കെ‘ എന്ന ഇംഗ്ലീഷ് വാക്ക് സൂചിപ്പിക്കുന്നത് ‘എല്ലാം ശരി’ എന്ന അര്‍ത്ഥമാണ്. പക്ഷേ ഓക്കെ ജോക്കുള്‍ (ഒക്യുകുള്‍ക്ക് എന്ന് ഉച്ചാരണം) എന്ന ഹിമാനിയുടെ കാര്യത്തില്‍ ഒന്നും ‘ഒക്കെ’ ആയില്ല. കാരണം ആ ഹിമാനി മരിച്ചു. ഏകദേശം 16 കിലോമീറ്റര്‍ നീളവും അന്‍പത് മീറ്ററോളം കനവുമുള്ള ആ കൂറ്റന്‍ ഹിമാനിയെ മനുഷ്യന്‍ കൊന്നു… എങ്കിലും മരണത്തിലും ആ ഹിമാനി ഒരു ലോക റെക്കോര്‍ഡ് നേടി; കാലാവസ്ഥാ മാറ്റം മൂലം മരിക്കുന്ന ആദ്യത്തെ വന്‍കിട ഹിമാനി എന്ന ലോക റെക്കോര്‍ഡ്. ഐസ്‌ലാന്റിലെ കൂറ്റന്‍ അഗ്നിപര്‍വതത്തിന്റെ മേലാപ്പായിരുന്നു ഈ മഞ്ഞുപാളി.

മരിച്ചുപോയ മഞ്ഞുപാളിക്ക് അനുശോചന ഫലകം സ്ഥാപിക്കാന്‍ ഐസ്‌ലാന്റുകാര്‍ മറന്നില്ല. അന്നാട്ടിലെ പ്രകൃതിസ്‌നേഹികള്‍ ആ ഹിമാനിയുടെ തിരുശേഷിപ്പിലേക്ക് ഒരു തീര്‍ത്ഥയാത്ര നടത്തി. അഗ്നിപര്‍വതത്തിലെ കരുണയില്ലാത്ത കരിങ്കല്ലുകള്‍ ചിതറിക്കിടക്കുന്ന ഊഷര ഭൂമിയില്‍ അവരെത്തിയത് ഒരു കൂറ്റന്‍ പിച്ചള ഫലകവുമായാണ്. നാട്ടിലെ സാഹിത്യകാരന്മാരില്‍ ശ്രേഷ്ഠനായ ആന്റിസ്റ്റാര്‍ മാഗ്‌നാസണ്‍ തയ്യാറാക്കിയ ആ ഫലം ഇങ്ങനെ- ”ഹിമം ഇല്ലാതായിത്തീര്‍ന്ന ലോകത്തെ ആദ്യ ഐസ്‌ലാന്റ് ഹിമാനിയായി ‘ഓക്കെ’ മാറിയിരിക്കുന്നു. അടുത്ത 200 വര്‍ഷംകൊണ്ട് നമ്മുടെ രാജ്യത്തെ എല്ലാ ഹിമാനികളുടെയും അവസ്ഥ ഇതുതന്നെയാവും. നമുക്കു ചുറ്റും പ്രകൃതിയില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും, ഇനി എന്താണ് ചെയ്യേണ്ടതെന്നും ഒരു ഓര്‍മപ്പെടുത്തലാണിത്.” ആഗസ്റ്റ് 2019 എന്ന് കൊത്തിവച്ച ഫലകത്തില്‍ അന്ന് ലോകത്തെ ഏറ്റവും ഉയര്‍ന്ന അളവില്‍ രേഖപ്പെടുത്തപ്പെട്ട കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് (ഗ്രീന്‍ഹൗസ് വാതകം) ഗാഢതയും എഴുതിച്ചേര്‍ത്തു-415 പിപിഎം. അതായത് ദശലക്ഷം വായു തന്മാത്രയില്‍ 415 അംശം  കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്! 

ഫലകം സ്ഥാപിക്കുന്നതിന് മൂകസാക്ഷികളായെത്തിയ ഐസ്‌ലാന്റിലെ പ്രധാനമന്ത്രി കാതറിന്‍ ജെക്കോബ്‌സ് ഡോട്ടിര്‍, പരിസ്ഥിതി മന്ത്രി ഗുഡ് മണ്ടൂര്‍, മുന്‍ ഐറിഷ് പ്രസിഡന്റ് മേരി റോബിന്‍സണ്‍ തുടങ്ങിയവര്‍ മനുഷ്യന്റെ വികൃതികള്‍ മൂലം നശിച്ചുപോകുന്ന ലോകത്തെ ശുദ്ധജല സ്രോതസുകളായ ഹിമാനികളെ ഓര്‍ത്ത് കണ്ണീര്‍പൊഴിച്ചു അവയുടെ പ്രാധാന്യം പ്രകീര്‍ത്തിച്ചു. ഏതാണ്ട് ആയിരത്താണ്ട് പ്രായമാണ് ഓക്കെ ഹിമാനിക്ക് കണക്കാക്കുന്നത്. 1986-ല്‍ 16 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുണ്ടായിരുന്ന ഓക്കെ 2014 ആയപ്പോഴേക്കും ഏതാണ്ട് പൂര്‍ണമായും ഒലിച്ചിറങ്ങിയിരുന്നു. ഐസ്‌ലാന്റിലെ 400 കൂറ്റന്‍ ഹിമാനികളും 2200 ഓടെ തീര്‍ത്തും അപ്രത്യക്ഷമാകുമെന്നാണ് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്.

ഐസ്‌ലാന്റ് തലസ്ഥാനമായ റെയ്ജാവിക്കിന് വടക്കു കിഴക്കായി സ്ഥിതിചെയ്യുന്ന നിര്‍ജീവ അഗ്നിപര്‍വതത്തിനുമേലായിരുന്നു ‘ഓക്കെ’യുടെ വാസം. പ്രസിദ്ധ ശാസ്ത്രസാഹിത്യകാരനായ ജൂള്‍ വെര്‍ണെയുടെ ‘ഭൂ കേന്ദ്രത്തിലേക്ക് ഒരു യാത്ര’ (ജേര്‍ണി ടു ദ സെന്റര്‍ ഓഫ് എര്‍ത്ത്) എന്ന പ്രസിദ്ധ ശാസ്ത്രനോവലിലെ മുഖ്യ കഥാപാത്രമാണ് ഈ പര്‍വതം. മഞ്ഞുമൂടിയ ഈ അഗ്നിപര്‍വതമുഖത്തിലൂടെയാണ് കഥയിലെ നായകന്‍ ഭൂകേന്ദ്രം തേടിയുള്ള യാത്ര തുടങ്ങുന്നത്.

ആഗോളതാപനവും തദ്വാരാ സംഭവിച്ച കാലാവസ്ഥാ വ്യതിയാനവുമാണ് ഹിമാനികളെ ചിത്രവധം ചെയ്ത് നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. കാര്‍ബണ്‍ഡൈ ഓക്‌സൈഡ് അടക്കമുള്ള ഗ്രീന്‍ഹൗസ് മലിനവാതകങ്ങള്‍ ഭൗമാന്തരീക്ഷത്തില്‍ വര്‍ധിക്കുന്നതനുസരിച്ച് അന്തരീക്ഷത്തിലെ ചൂട് കൂടുന്നു. അഥവാ അന്തരീക്ഷത്തിലേക്കെത്തുന്ന താപത്തെ തിരിച്ചുപോകാനാവാത്തവിധം കുടുക്കിയിട്ട് ഭൂഗോളത്തിന്റെ ചൂട് കൂട്ടുന്നു. അതിന് ആനുപാതികമായി മഞ്ഞുമലകള്‍ ഉരുകുന്നു. കടല്‍ നിരപ്പ് ഉയരുന്നു. പ്രളയവും കൊടുങ്കാറ്റും വ്യാപകമാവുന്നു. കാലാവസ്ഥാ ജന്യരോഗങ്ങള്‍ പരക്കുന്നു. ഐസ് ലാന്റില്‍ പ്രതിവര്‍ഷം ഉരുകി ഒലിച്ചുപോവുന്നത് പതിനൊന്ന് സഹസ്രലക്ഷം (ബില്യണ്‍) ടണ്‍ ഐസെന്ന് കണക്കപ്പിള്ളമാര്‍ കണക്കുകൂട്ടുന്നു. ആ രാജ്യത്തിന്റെ 11 ശതമാനവും മഞ്ഞ് മൂടിക്കിടക്കുകയാണ്.  ഐസ്‌ലാന്റില്‍ നിന്ന് ആയിരം കാതമകലെയുള്ള ഗ്രീന്‍ലാന്റില്‍ 1.7 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ ഭൂമി മഞ്ഞുപാളികള്‍ക്കുള്ളിലാണ്. അവിടെ ഒരു വര്‍ഷം സംഭവിക്കുന്ന മഞ്ഞുരുകല്‍ കൊണ്ടുതന്നെ ആഗോള സമുദ്ര നിരപ്പില്‍ ഒരു മില്ലിമീറ്റര്‍ വര്‍ധന സംഭവിക്കുമത്രേ. അന്റാര്‍ട്ടിക്ക കഴിഞ്ഞാല്‍ ഏറ്റവുമധികം ഹിമശിഖരം ഗ്രീന്‍ലാന്റിലാണ്; ഏതാണ്ട് 2400 കിലോമീറ്റര്‍ നീളത്തിലും 1100 കിലോമീറ്റര്‍ വീതിയിലുമുള്ള ഹിമാനികള്‍.

ധ്രുവ മേഖലയ്‌ക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ ഹിമാനി ഇന്ത്യയിലെ സിയാചിന്‍ ഗ്ലേഷ്യര്‍ ആണെന്ന് കരുതപ്പെടുന്നു. ഹിമാലയത്തിലെ കാരക്കോറം മേഖലയില്‍ ഏതാണ്ട് 75 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ സ്ഥിതിചെയ്യുന്ന ഈ ഹിമാനിയും അതിവേഗത്തില്‍ ഉരുകിത്തീരുകയാണ്. ഒരു കിലോമീറ്ററില്‍ താഴെ വിസ്തീര്‍ണമുള്ള ചെറു ഹിമാനികളില്‍ 62 ശതമാനവും 2050 ഓടെ ഇല്ലാതാവുമെന്നാണ് പ്രവചനം.

ഹിമാനികള്‍ നശിക്കുന്നതും കടല്‍ വെള്ളം പെരുകുന്നതും മൂലമുണ്ടാകുന്ന ദുരിതങ്ങള്‍ ചില്ലറയല്ല. പ്രളയവും കടല്‍പ്രക്ഷോഭവും കൃഷിനാശവും പകര്‍ച്ചവ്യാധികളും അവയില്‍ ചിലതുമാത്രം. ഹിമാനികള്‍ ഉരുകി ഒലിച്ചുണ്ടാകുന്ന വെള്ളക്കെട്ടുകള്‍ വന്‍ പ്രകൃതി ദുരന്തങ്ങള്‍ വരുത്തും. 2013-ല്‍ ഉത്തരാഖണ്ഡില്‍ സംഭവിച്ച മണ്ണൊലിപ്പും പ്രകൃതിദുരന്തവും ഓര്‍ക്കുക. ഹിമാനി തടാകങ്ങള്‍ ക്രമേണയാണ് വന്‍ രൂപംപ്രാപിക്കുക. 1965-ല്‍ 27 ഹെക്ടര്‍ മാത്രം വിസ്തീര്‍ണമുണ്ടായിരുന്ന ഗിപാങ്ഗത് ഹിമാനി തടാകത്തിന് ഇപ്പോള്‍ വലിപ്പം 118 ഹെക്ടറാണ്.  ഹിമാനികളുടെ നാശം മനുഷ്യസംസ്‌കാരത്തിന്റെതന്നെ നാശമാണ്. സമൂഹങ്ങളുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയുമാണ്. അതാവട്ടെ വരുത്തിത്തീര്‍ക്കുന്നത് മനുഷ്യനും. മലിനവാതകങ്ങള്‍ പുറത്തുവിടുന്നതിന് കുത്തകകളെയോ അമേരിക്കയെയോ മാത്രം പഴിച്ചിട്ടു കാര്യമില്ല. അതിനുള്ള ശ്രമം ആരംഭിക്കേണ്ടത് സ്വന്തം വീട്ടു വളപ്പില്‍ നിന്നുതന്നെയാണ്. ഈ തിരിച്ചറിവ് എന്നാണ് നമുക്കുണ്ടാവുക?

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Samskriti

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

Kerala

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

Kerala

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.