കോട്ടയം: റംബുട്ടാന്‍പഴം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കട്ടപ്പന പാറക്കടവ് പേഴത്തിനാല്‍ പരേതനായ മാധവന്റെ ഭാര്യ തങ്കമ്മ(81)യാണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്കാണ് സംഭവം.
കൊക്കയാര്‍ വെംബ്ലിയില്‍ മകളുടെ വീട്ടിലാണ് തങ്കമ്മ താമസിക്കുന്നത്. ഇവിടെ വച്ച് റംബുട്ടാന്‍ പഴം കഴിക്കുന്നതിടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരo നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ നടത്തും. മക്കള്‍ : മനോഹരന്‍, കുമാരി, ലത, മഞ്ജു.
















