Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സ്വയം സൃഷ്ടിക്കാം സ്വര്‍ഗം

സദ്ഗുരു ജഗ്ഗി വാസുദേവ്byസദ്ഗുരു ജഗ്ഗി വാസുദേവ്
Sep 20, 2019, 01:16 am IST
inSamskriti

നിങ്ങള്‍ ചിന്തിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കുന്നില്ല.  അത് നിങ്ങളെ അസ്വസ്ഥനാക്കുന്നു. ജീവിതത്തിലായാലും ലോകത്തു നടക്കുന്ന കാര്യങ്ങളിലായാലും താന്‍ ചിന്തിക്കുന്നതുപോലൊന്നും നടക്കുന്നില്ലെങ്കില്‍ നിങ്ങളുടെ സന്തോഷം അവിടെ നഷ്ടമാകുന്നു. 

അതിനു പരിഹാരമായി,  നിങ്ങളുടെ ചിന്താരീതിയില്‍  സ്ഥിരത വരുത്തുക. കടന്നു പോകുന്ന സാഹചര്യങ്ങള്‍ എത്ര ഭീകരമാണെങ്കിലും അത് നിങ്ങള്‍ക്ക് രമ്യമായി കൈകാര്യം ചെയ്യാനാകും. ജീവിതത്തെ അങ്ങനെ രൂപപ്പെടുത്തിയവരും ഉണ്ടായിരുന്നു. 

രണ്ടാം ലോകമഹായുദ്ധകാലത്തുള്ള ഒരു സംഭവം ശ്രദ്ധയില്‍ പെടുത്താം. 1939 ല്‍ ഓസ്ട്രിയയില്‍ നടന്നതാണിത്. ഹിറ്റ്‌ലര്‍ ജൂതന്മാരെ പിടികൂടി തടവിലാക്കുന്ന കാലം. ഒരിക്കല്‍ ഹിറ്റ്‌ലറുടെ പട്ടാളക്കാര്‍ 17 അംഗങ്ങളുള്ള ഒരു സമ്പന്ന ജൂതകുടുംബത്തിലെത്തി. വലിയൊരു വീടായിരുന്നു. അവിടെ താസിച്ചിരുന്നവരെയെല്ലാം അവര്‍ തടവിലാക്കി, മുതിര്‍ന്നവരേയും കുട്ടികളേയും വേര്‍തിരിച്ച് പട്ടാളക്കാര്‍ കൊണ്ടു പോയി. 

കൂട്ടത്തില്‍ 13 കാരിയായ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. അവളേയും എട്ടു വയസ്സുള്ള സഹോദരനേയും റെയില്‍വേ സ്റ്റേഷനിലേക്കാണ് കൊണ്ടു പോയത്.  ശീതകാലത്തിന്റെ തുടക്കമായിരുന്നു അത്. ഓസ്ട്രിയയില്‍ നല്ല തണുപ്പുണ്ടായിരുന്നു. സമ്പന്നതയില്‍ വളര്‍ന്ന കുട്ടികള്‍ മൂന്നു ദിവസം കൊടും തണുപ്പും സഹിച്ച് കഴിഞ്ഞു കൂടിയത് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍. അച്ഛനമ്മമാരില്ല കൂടെ. ചുറ്റിലും തോക്കേന്തിയ സൈനികര്‍ മാത്രം. കുറച്ചു സമയത്തേക്കു  മാത്രമേ അവര്‍ അസ്വസ്ഥരായുള്ളൂ. അതിനു ശേഷം അവര്‍ അവിടെയെല്ലാം ചുറ്റി നടന്ന് കാഴ്ചകള്‍ കാണാന്‍ തുടങ്ങി. അവിടെയുള്ള ആണ്‍കുട്ടികള്‍ ഫുട്ബാള്‍ കളിച്ചു തുടങ്ങി. മൂന്നു ദിവസത്തിനു ശേഷം സ്റ്റേഷനില്‍ ഒരു ഗുഡ്‌സ് ട്രെയിന്‍ വന്നു. അവിടെയുള്ളവരെയെല്ലാം അതിനകത്ത് തള്ളിക്കയറ്റി. അപ്പോഴാണ് അനുജന്‍ ഷൂ ധരിച്ചില്ലെന്ന  കാര്യം ചേച്ചിയുടെ  ശ്രദ്ധയില്‍ പെട്ടത്. അതു കണ്ടപ്പോള്‍ അവള്‍ക്ക്  ഭ്രാന്തു പിടിച്ചതു പോലെയായി. അവള്‍ അവന്റെ ചെവിയില്‍ നുള്ളി. അവനെ അടിച്ചു. ശകാരിച്ചു. ഷൂസില്ലാതെ  തണുപ്പില്‍ എങ്ങനെ ജീവിക്കുമെന്ന ചിന്തയാണ് അവളെ അസ്വസ്ഥയാക്കിയത്. 

ട്രെയിന്‍ അടുത്ത സ്റ്റേഷനിലെത്തിയപ്പോള്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും വേര്‍തിരിച്ചു. അഞ്ചരവര്‍ഷത്തിനു ശേഷം  പെണ്‍കുട്ടി തടങ്കലില്‍ നിന്ന് മോചിതയായി. തന്റെ സഹോദരനുള്‍പ്പെടെ കുടുംബാംഗങ്ങളാരും ജീവിച്ചിരിപ്പില്ലെന്ന് അവള്‍ അറിഞ്ഞു. കുറ്റബോധത്തോടെ അവളോര്‍ത്തത് കുഞ്ഞനിയനോടൊപ്പം ചെലവഴിച്ച നിമിഷങ്ങളായിരുന്നു.  ആ അവസാന നിമിഷങ്ങളില്‍ അവനെ വേദനിപ്പിച്ചതോര്‍ത്ത് അവള്‍ ഏറെ സങ്കടപ്പെട്ടു. ഷൂ കളഞ്ഞെന്ന പേരില്‍ അവന്റെ മുഖത്തടിച്ചതും ചെവിയില്‍ നുള്ളിയതുമെല്ലാം ഓര്‍മകളിലേക്ക് ഇരച്ചു കയറി. അന്ന് അവളൊരു ദൃഢനിശ്ചയമെടുത്തു. ഇന്നുമുതല്‍, ഞാന്‍ കാണുന്നത് ഏതു മുഖമായാലും അവരോട് പെരുമാറുന്നത് അവരുടെ അന്ത്യനിമിഷത്തിലെന്ന പോലെയായിരിക്കും. പിന്നീടതില്‍  ഖേദിക്കാന്‍ ഇടവരുത്തില്ല. 

ഏതു ഭയാനക  സാഹചര്യത്തിലും നിങ്ങള്‍ക്ക് ഒരു ജീവിതം കെട്ടിപ്പടുക്കാനാകും. ചിലപ്പോഴത് സ്വര്‍ഗമാകാം. അല്ലെങ്കില്‍ നരകമാകാം. സ്വയം നരകം സൃഷ്ടിച്ചവരാണ് സ്വര്‍ഗത്തില്‍ പോകാന്‍ ആഗ്രഹിക്കുന്നത്. നിങ്ങളില്‍ തന്നെ ഒരു സ്വര്‍ഗം സൃഷ്ടിച്ചെടുക്കുന്നുവെങ്കില്‍, നിങ്ങള്‍ പരമാനന്ദത്തിലാണെങ്കില്‍ മറ്റെവിടെയെങ്കിലും പോകണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തിന്? തെരുവിലൂടെ നടന്നു പോകുന്നയാള്‍ക്ക്  കാറില്‍ പോകുന്നയാളെ കാണുമ്പോള്‍ അത് അസഹനീയമായി തോന്നും. നിങ്ങള്‍ളുടെ അയല്‍വാസിയോ, ബന്ധുക്കളോ, ശത്രുക്കളോ പരമാന്ദത്തില്‍ കഴിയുകയാണെങ്കിലും നിങ്ങള്‍ അസ്വസ്ഥരാകും. 

 ഉള്ളിന്റെയുള്ളില്‍ ഓരോരുത്തരും ഓരോ സ്വര്‍ഗം സൃഷ്ടിച്ചെടുക്കുക. അസഹിഷ്ണുതയുള്ള അയല്‍ക്കാരന്‍,  അയല്‍പക്കത്തെ ഒച്ചയുണ്ടാക്കുന്ന കുട്ടി തുടങ്ങി നിങ്ങളെ അലോസരപ്പെടുത്തുന്ന എല്ലാത്തിനേയും നിങ്ങളുടെ സ്വര്‍ഗത്തിലേക്ക് ചേര്‍ത്ത് വെയ്‌ക്കുക. ആ സ്വര്‍ഗത്തിന് നേര്‍ത്തതെങ്കിലും ഒരു പരിമളമുണ്ട്. ആനന്ദവുമുണ്ട്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)
India

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

Kerala

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

Kerala

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

Kerala

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

Kerala

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

പുതിയ വാര്‍ത്തകള്‍

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.