കുന്നംകുളം: ഇയ്യാല്‍ കല്പാത്തി സുബ്രന്‍ മകന്‍ സുരേഷ് (മണി )ന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി ഹിന്ദു ഐക്യവേദി. സ്വന്തമായൊരു വീട് എന്ന സ്വപ്‌നം ബാക്കി വച്ച് ഈ ലോകത്തോട് യാത്ര പറയുമ്പോള്‍ തുടങ്ങി വച്ച വീടിന്റെ പണി ഹിന്ദു ഐക്യവേദി കടങ്ങോട് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ പൂര്‍ത്തികരിച്ചത്.
ക്യാന്‍സര്‍ ബാധിതനായതിനെ തുടര്‍ന്ന് മണി മരണപ്പെട്ട സാഹചര്യത്തിലാണ് ഈ നിര്‍ധന കുടുംബത്തിന് അത്താണിയായി ഹിന്ദു ഐക്യവേദി പഞ്ചായത്ത് സമിതി എത്തിയത്. ഇന്നലെ രാവിലെ 9.നും 10 നും ഇടക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് .ബാലന്‍ പണിക്കശ്ശേരി താക്കോല്‍ദാനം നിര്‍വഹിച്ചു.ഹിന്ദു ഐക്യവേദിയുടെ പ്രമുഖ നേതാക്കളും വിവിധ രാഷ്‌ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുത്തു.
ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറിമാരായ ഹരി മുള്ളൂര്‍, ടി .സുരേഷ്, താലൂക്ക് ജനറല്‍ സെക്രട്ടറി രഘുനാഥ് കടവല്ലൂര്‍, താലൂക്ക് സഹ സംഘടന സെക്രട്ടറി ജയരാജ് ചൊവ്വല്ലൂര്‍, താലൂക്ക് വൈസ് പ്രസിഡന്റ് കാര്‍ത്തികേയന്‍ ചെറുവത്താനി ,താലൂക്ക് സെക്രട്ടറി ഉദയന്‍ മുല്ലപ്പിള്ളി, ഹിന്ദു ഐക്യവേദി കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രന്‍ ആദൂര്, ഷാജന്‍ നീണ്ടൂര്‍, ഭാരതീയ ജനതാ പാര്‍ട്ടി ജില്ലാ ഉപാദ്ധ്യക്ഷന്‍ ശ്രീ.അനീഷ് ഇയ്യാല്‍, എന്‍ ഡി പി യൂണിയന്‍ വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്‍ പന്നിത്തടം തുടങ്ങിയവര്‍ ചടങ്ങില്‍് സന്നിഹിതരായി.
















