Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അഴിമതിയുടെ കൂട്ടുകെട്ടും ഇടയ്‌ക്കൊരു തമ്മില്‍ത്തല്ലും

കെ.വി. രാജശേഖരന്‍byകെ.വി. രാജശേഖരന്‍
Sep 14, 2019, 02:43 am IST
inVicharam

പുതിയ ഖദര്‍ മുണ്ട് വാങ്ങിയാല്‍ അതൊന്ന് കീറിത്തയിച്ച് ഉടുക്കുന്നുയെന്ന് പറയപ്പെടുന്ന ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയ്‌ക്കപ്പുറം ഏറെ വളര്‍ന്നു. ഭാരതത്തിന്റെ കിരീടാവകാശിയെന്ന് ഗാന്ധി വധേര കുടുംബത്തിന് ചുറ്റും കറങ്ങിനടക്കുന്ന ആവേശക്കൂട്ടം വിളിച്ചുകൂകുന്ന രാഹുലിനുപോലും പൈജാമയുടെ കീറിയ പോക്കറ്റ് പുറത്തുകാണിച്ച് ജനകീയനാകാന്‍ വഴികാട്ടിയായ കുഞ്ഞൂഞ്ഞ് മോശക്കാരനൊന്നുമല്ല. പക്ഷേ ഉമ്മന്‍ചാണ്ടിയും നാളെ മുഖ്യമന്ത്രിയാകാന്‍ ഒരുമ്പെട്ടിറങ്ങിയിട്ടുള്ള രമേശ് ചെന്നിത്തലയും അഴിമതിക്കാര്യത്തില്‍ ഒളിമ്പിക് റെക്കോര്‍ഡുകള്‍ക്കുവരെ അര്‍ഹതയുള്ള സോണിയയ്‌ക്കും രാഹുലിലും പി. ചിദംബരത്തിനും ഡി.കെ. ശിവകുമാറിനും ഒപ്പം പരാമര്‍ശിക്കപ്പെടാന്‍ അര്‍ഹത നേടിയവരാണെന്ന് വരുത്തിതീര്‍ക്കാന്‍ കോണ്‍ഗ്രസ് ചാനലും പാര്‍ട്ടി നേതാക്കളും ശ്രമിക്കുന്നതുകാണുമ്പോള്‍ പതിവുപണിയായ പരസ്പരം കുതികാലുവെട്ട് കലാപരമായി തുടരാനാണോ ഭാവം എന്നാകും ചോദ്യം. ടൈറ്റാനിയം കേസ്സില്‍ സിബിഐ അല്ല ആരുവേണമെങ്കിലും അന്വേഷിക്കട്ടെയെന്നാണ് അവര്‍ രണ്ടുപേരും പറഞ്ഞത്. അവരെയും മുകളില്‍പറഞ്ഞ അഴിമതിയുടെ തമ്പുരാക്കന്മാരെയും ഒരുപോലെ പീഡിപ്പിക്കപ്പെട്ടവരാണെന്ന് പറഞ്ഞ് ഇവരെല്ലാം ഒരമ്മപെറ്റ മക്കളാണെന്ന സത്യം പൊതുജനങ്ങളെ അറിയിക്കുന്നത്, ഉദ്ദേശ്യശുദ്ധിയോടെയൊന്നുമല്ലെങ്കിലും, നല്ലകാര്യം! അങ്ങനെ ചെയ്യുന്ന കോണ്‍ഗ്രസ്സ് നേതാക്കളെ കുറ്റപ്പെടുത്താനാകില്ല. കാരണം 75 വയസ്സുകഴിഞ്ഞ ഉമ്മന്‍ചാണ്ടിയും 65നോടടുക്കുന്ന ചെന്നിത്തലയും മുഖ്യമന്ത്രി കസേരയില്‍ കയറിയിരിക്കാന്‍ വാശികാട്ടിയാല്‍ പിണറായിയില്‍നിന്ന് കിട്ടുന്ന വടിയെടുത്ത് രണ്ടുവയസ്സന്മാരെയും വട്ടം അടിക്കുകയല്ലാതെ ഇളമുറത്തമ്പുരാക്കന്മാര്‍ക്ക് വഴി വല്ലതും ഉണ്ടോ?

അല്ലെങ്കില്‍തന്നെ, പിണറായി കൊടുത്ത വടി ഉപയോഗിച്ചടിക്കുന്നതിലും കുറ്റം പറയാനാവില്ല. കാരണം പുത്തന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് മൂത്ത കോണ്‍ഗ്രസുകാരായ ചാണ്ടിയും ചെന്നിത്തലയുമൊക്കെ ആചരിച്ചു ശീലിച്ചു നല്‍കിയ മാതൃകയും അതുതന്നെയാണല്ലോ. ഒന്നു വീഴാത്തവരും ഒമ്പതു വീണവരും ഇല്ല’!  വീഴുക, വീണ്ടും വീണ്ടും വീഴുക, ഇതൊരു തുടര്‍ക്കഥയായി കൊണ്ടുനടക്കുന്ന പിള്ളേരോട് മുതിര്‍ന്നവര്‍ പറഞ്ഞുകൊടുക്കാറുണ്ട്. പക്ഷേ കണ്ടാലും കൊണ്ടാലും പഠിക്കാത്ത കോണ്‍ഗ്രസ്സുകാര്‍ അതു പഠിച്ചിട്ടില്ല. കമ്യൂണിസ്റ്റുപക്ഷം ഭരിക്കുമ്പോള്‍ കൊല്ലും, കൊലവിളി വിളിക്കും,  അഴിമതി നടത്തും. ആരോപണവും അന്വേഷണവും ഒക്കെ ‘മുറപോലെ’ നടക്കും.  പക്ഷേ സഹികെട്ട ജനം, ഭരണം കോണ്‍ഗ്രസ്സിനെ ഏല്‍പ്പിച്ചാലും എല്ലാം തേയും, മായും.  ഉദ്ദിഷ്ടകാര്യം സിദ്ധിച്ച കമ്യൂണിസ്റ്റുകാര്‍ തിരിച്ചും സഹായിക്കും. രണ്ടു കൂട്ടരും മാറി മാറി കുളിപ്പിച്ച്, കുളിപ്പിച്ച്, കേരളത്തെ വെളുപ്പിച്ചില്ലാതാക്കാന്‍ മത്സരിക്കുന്നു, സഹകരിക്കുന്നു.  

നാട് കട്ടുമുടിക്കുന്ന കോണ്‍ഗ്രസ്സുകാരെ നിര്‍ണ്ണായക വഴിത്തിരിവുകളില്‍ കമ്യൂണിസ്റ്റുകാര്‍ സഹായിക്കും. അങ്ങനെ ചെയ്യുമ്പോഴും തങ്ങള്‍ക്ക് എതിരെ ഉയരുന്ന രാഷ്‌ട്രീയ വ്യക്തിത്വങ്ങളെ ഒതുക്കി ഒഴിവാക്കാന്‍ ഒരിക്കലും മടിക്കാറുമില്ല. ടൈറ്റാനിയം കേസില്‍ ഇപ്പോള്‍ സംഭവിച്ചത് അതുതന്നെയാണ്. വിട്ടുവീഴ്ചയില്ലാതെ ശരിദിശയിലും വേഗത്തിലും അന്വേഷണം നടന്നിരുന്നെങ്കില്‍ ചാണ്ടിയും ചെന്നിത്തലയുമടക്കം പലരും അഴിക്കുള്ളിലാകുമായിരുന്നു. എന്നാല്‍ കേസ് പതിയെ ഇഴയുവാനിടയാക്കിയിട്ടത് കൗശലമായിരുന്നു.

ഇടതുഭരണത്തിന് ഒരു തുടര്‍ അവസരം തേടുവാനുള്ള നിര്‍ണ്ണായക ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കേണ്ട സന്ദര്‍ഭത്തിനു മുമ്പായി അത് പൊടിതട്ടിയെടുത്ത് സിബിഐയ്യെക്കൊണ്ട് അന്വേഷിപ്പിക്കുന്നത് പ്രായോഗിക രാഷ്‌ട്രീയത്തിന്റെ തന്ത്രമികവാണ് പ്രകടമാക്കുന്നത്. ഈ ഘട്ടത്തില്‍ നാല് അനുകൂല ഘടകങ്ങള്‍ കമ്യൂണിസ്റ്റു പക്ഷത്തിന് മേല്‍ക്കൈ നല്‍കുന്നു. ഒന്ന്, പൊതു മുതല്‍ കട്ടുമുടിച്ചെന്ന കാര്യത്തില്‍ തര്‍ക്കമില്ലാത്തൊരു കേസ്. രണ്ട്, 75 കാരന്‍ ഉമ്മന്‍ചാണ്ടിയെയും 65കാരന്‍ രമേശ് ചെന്നിത്തലയേയും ഒതുക്കാന്‍ അവസരം നോക്കിയിരിക്കുന്നവരായ കോണ്‍ഗ്രസ്സുകാരുടെ ഒളിസഹായം. മൂന്ന്, താന്‍ പെട്ടാലും രമേശിനെ ഒതുക്കി തന്റെ പിന്‍ഗാമിയായി മനസ്സില്‍ കരുതിയിട്ടുള്ള ആള്‍ക്ക് അവസരം ഒരുക്കാന്‍ വഴിയിട്ടുണ്ടെന്നതിനാല്‍ കേസ് നീണ്ടുപോകാനിടയാക്കുകയും മറ്റും ചെയ്യുന്നതിന് ഉമ്മന്‍ ചാണ്ടിയുടെ ശ്രമം ഉണ്ടാകാം.  നാല്: അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ടുപോകുന്ന നരേന്ദ്രമോദി ഭാരതം ഭരിക്കുന്നതുകൊണ്ട് സിബിഐയുടെ ഭാഗത്തുനിന്ന് നിഷ്പക്ഷ നിലപാട്.

ഇതെല്ലാം മനസ്സില്‍ വെച്ചുകൊണ്ടാകണം ടൈറ്റാനിയം കേസ് പഠനവിഷയമാക്കുന്നത്. ഒപ്പം ഈ അഴിമതി നടന്ന കാലവും. 2014ല്‍ ഡോ. മന്‍മോഹന്‍ സിംഗിനെ മുന്നില്‍നിര്‍ത്തി സോണിയ നടത്തിയ ഭരണം ആകാശവും ഭൂമിയും പതാളവും അഴിമതിക്കുള്ള വേദിയായി ഉപയോഗിച്ചു. അന്ന് കേരളം ഭരിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരും അതേ വഴിക്കായി യാത്ര. കരിക്കും മണലിനും കരിമണലിനുമപ്പുറം കരിമണല്‍ ഫാക്ടറിയിലെ മാലിന്യം സംസ്‌കരിക്കുന്നതിലാണ് കോണ്‍ഗ്രസ് ഭരണകൂടം അഴിമതിസാദ്ധ്യത കണ്ടെത്തിയത്. സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാലിന്യ സംസ്‌കരണത്തിന് പ്രോജക്ട് പരിഗണിച്ച് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫെഡോയിക്കു 2001ല്‍ നല്‍കിയ തൊണ്ണൂറ്റിയൊന്ന് കോടിയുടെ കരാര്‍ റദ്ദാക്കിയിട്ടാണ് ആ സ്ഥാനത്ത് 256 കോടിയുടെ പദ്ധതിക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയാറായത്. മാലിന്യ ബോര്‍ഡിന്റയോ മറ്റേതെങ്കിലും ബന്ധപ്പെട്ട വിദഗ്ധരുടെയോ അഭിപ്രായം ചോദിക്കാതെ വകുപ്പുമന്ത്രിയെ നോക്കുകുത്തിയാക്കിയെടുത്ത തീരുമാനം. ഫിന്‍ലാന്‍ഡില്‍ നിന്നുള്ള ഇറക്കുമതിയുടെ മറവില്‍ 80 കോടിയുടെ അഴിമതിയുണ്ടായതായി വിലയിരുത്തപ്പെടുന്നു. എല്ലാം കഴിഞ്ഞ് 62 കോടിരൂപയുടെ ഉപകരണങ്ങള്‍ ഫാക്ടറിവളപ്പില്‍ നശിച്ച് തുരുമ്പെടുത്തു. മാലിന്യം ഒഴിവാക്കാന്‍ ഇറക്കുമതി ചെയ്ത സാമഗ്രികള്‍ തന്നെ മാലിന്യമായി മാറിക്കിടക്കുന്നു. ഈ കൊടും ക്രിമിനല്‍കുറ്റത്തിന് വിചാരണ നേരിടേണ്ടി വരേണ്ടവര്‍ ചാണ്ടിയായാലും ചെന്നിത്തലയായാലും ഇബ്രാഹിം കുഞ്ഞായാലും ദയ അര്‍ഹിക്കുന്നില്ല. അന്വേഷണം ഇനിയെങ്കിലും വേഗം നടക്കണം, കാര്യക്ഷമമായി നടക്കണം.

പ്രതിരോധവുമായി ഇറങ്ങിയിട്ടുള്ള കോണ്‍ഗ്രസ്സ് വൃത്തങ്ങള്‍ വിചിത്ര വാദങ്ങളാണ് ഇറക്കുന്നത്. സുപ്രീംകോടതി പറഞ്ഞിട്ട് തൊഴിലാളികളുടെ ക്ഷേമം ഉള്‍പ്പെടെ കണക്കിലെടുത്താണു പോലും ഈ പ്രോജക്ട് നടപ്പിലാക്കുന്നതിന് ശ്രമിച്ചതത്രേ! സുപ്രീംകോടതി പ്രോജക്ട് നടപ്പിലാക്കാനല്ലേ പറഞ്ഞത്? അതില്‍ കയ്യിട്ടുവാരാന്‍ പറഞ്ഞില്ലല്ലോ? ചെന്നിത്തല അന്ന് കെപിസിസി പ്രസിഡന്റ് മാത്രമായിരുന്നു പോലും! മന്ത്രിസഭയില്‍ ഭാഗമായിരുന്നില്ലല്ലോ എന്ന്! അങ്ങനെയാകുമ്പോള്‍ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ സോണിയ നടത്തിയ പിന്‍സീറ്റ് ഡ്രൈവിംഗ് ഇവിടെ കേരളത്തിലെ കെപിസിസി പ്രസിഡന്റിന് വശമില്ലായിരുന്നെന്ന് പൊതുജനം കരുതണമെന്നാണോ? മന്ത്രിസഭയിലെ സ്ഥാപനങ്ങളെല്ലാം ഗ്രൂപ്പടിസ്ഥാനത്തില്‍ വീതം വെക്കുന്ന കേരളത്തില്‍, ഗ്രൂപ്പുനേതാവിന് തന്റെ ഗ്രൂപ്പ് മന്ത്രിമാര്‍ താക്കോല്‍ സ്ഥാനങ്ങളിലുള്ള മന്ത്രിസഭയുടെ മേല്‍ ഒരു സ്വാധീനവും ഇല്ലെന്നോ?  കൂടാതെ സിബിഐക്കു വിടുന്നതിനെതിരെ ബാലിശമായ ചില നിയമ പ്രശ്‌നങ്ങളും. നിയമപ്രശ്‌നങ്ങളില്‍ പ്രതീക്ഷയുണ്ടെങ്കില്‍ വേഗം കോടതിയിലേക്ക് പോയിക്കൂടേ? നിയമം നിയമത്തിന്റെ വഴിയെ പോകട്ടെ. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.