Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മരടും മുത്തൂറ്റും പിന്നെ മലയാളിയും

ഉത്തരന്‍byഉത്തരന്‍
Sep 11, 2019, 03:00 am IST
inVicharam

മരട് നഗരസഭ അടുത്തകാലം വരെ കേരളത്തിന് പരിചിതമായിരുന്നില്ല. ഇന്ന് മരട് എന്നുകേട്ടാല്‍ ഉടന്‍ ഓര്‍മയിലെത്തുന്നത് അഞ്ച് കൂറ്റന്‍ ബഹുനില കെട്ടിടങ്ങളാണ്. കായലിന്റെ ഭംഗിയുള്ള ചിത്രങ്ങളും കുളിര്‍മ്മയേറുന്ന കാറ്റുമെല്ലാം ആ കെട്ടിടങ്ങളുടെ മഹിമയും മനോഹാരിതയും വിളിച്ചോതുന്നതാണ്. ആ വിളി കേട്ടാണ് രാജ്യത്തിനകത്തും പുറത്തുമായിരുന്ന അഞ്ഞൂറോളം കുടുംബങ്ങളെ അങ്ങോട്ടാകര്‍ഷിച്ചത്. അറുപത് ലക്ഷം മുതല്‍ ഒന്നരക്കോടിവരെ നല്‍കി ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയ കുടുംബങ്ങള്‍ ഇന്ന് കായലിന് നടുവില്‍ തീ തിന്നുകയാണ്. ഈ മാസം 20ന് അകം ആ കൂറ്റന്‍ കെട്ടിടങ്ങള്‍ നിലംപരിശാക്കിയില്ലെങ്കില്‍ കേരളത്തിന്റെ ചീഫ് സെക്രട്ടറി അഴി എണ്ണേണ്ടിവരുമെന്നാണ് സുപ്രീംകോടതി വിധി. ചീഫ് സെക്രട്ടറി അഴി എണ്ണുന്നതിലല്ല ഫ്‌ളാറ്റ് ഉടമകളുടെ സങ്കടം. അഞ്ചുദിവസത്തിനകം ഫ്‌ളാറ്റ് ഒഴിയണമെന്ന നഗരസഭയുടെ നോട്ടീസിലാണ്.

സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കിയേ പറ്റൂ എന്ന നിലപാട് അടുത്തിടെ എടുത്ത സര്‍ക്കാരിന് എന്തുചെയ്യാന്‍ പറ്റും? ചീഫ് സെക്രട്ടറിയെ ഉപേക്ഷിക്കാന്‍ സാധിക്കുമോ? ചീഫ് സെക്രട്ടറി കഴിഞ്ഞദിവസം ഓടിക്കിതച്ച് മരടിലേക്കോടി. ഫ്‌ളാറ്റ് സ്വന്തമാക്കിയവര്‍ നെഞ്ചത്തടിച്ച് ചോദിച്ചു, ‘ഞങ്ങളെന്ത് പിഴച്ചു?’ ചീഫ് സെക്രട്ടറി എന്തുപറയാന്‍? 500 കുടുംബങ്ങള്‍ എന്തുചെയ്യണമെന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല. വിധി നടപ്പാക്കണമെന്ന് സര്‍ക്കാര്‍. നടപ്പാക്കാന്‍ 300 കോടിവേണമെന്ന് നഗരസഭ. പണം ലഭിച്ചാലും പൊളിക്കുന്നതിന്റെ അവശിഷ്ടം എന്തുചെയ്യുമെന്നതിന്റെ ആകുലത, ആകെ പ്രശ്‌നം. കുടുംബങ്ങളുടെ കണ്ണീരാകട്ടെ കായലിന്റെ അളവ് കൂട്ടുകയും ചെയ്യുകയാണ്. മലയാളിയുടെ വേവലാതിക്ക് അളവും അതിരുമില്ല.

പടുകൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചവര്‍ ഇരിക്കട്ടെ. അതിന് അനുമതികൊടുത്തത് മറുനാട്ടുകാരൊന്നുമല്ലല്ലോ. അവരാരും കാലപുരി പൂകി എന്നും പറയാനാകില്ല. നഗരസഭയുടെ വെറുമൊരു ടൗണ്‍ പ്ലാനര്‍ക്ക് നിയമവും വ്യവസ്ഥകളും ലംഘിച്ച് അനുമതി നല്‍കാനാവില്ല. സംസ്ഥാന സര്‍ക്കാരില്‍ തദ്ദേശ സ്ഥാപന ഭരണാധികാരിയായിരിക്കാം അന്തിമാനുമതി നല്‍കിയത്. എന്തേ അവരാരെന്ന് പറയാത്തത്. സുപ്രീംകോടതിയും അത് നോക്കിയില്ലേ? അതിനെക്കുറിച്ചൊന്നും ഇതുവരെ ആരും പറയുന്നത് കേട്ടില്ല. ഫ്‌ളാറ്റ് മാഫിയയില്‍നിന്നും വന്‍തുക കോഴപറ്റിയാണ് കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കുന്നതെന്നത് ഒരു രഹസ്യമല്ല. അത്തരക്കാര്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിലിരിക്കുമ്പോള്‍ പാവം-500 കുടുംബങ്ങള്‍. അവര്‍ക്ക് കാണവും ഇല്ല, ഓണവും ഇല്ല.

അതുപോലെയാണ് മുത്തൂറ്റ് എന്ന മൊത്തം ഊറ്റുന്ന സ്ഥാപനത്തിന്റെ അവസ്ഥ. 3,500 ബ്രാഞ്ചുകളുള്ള സ്ഥാപനം. കേരളത്തില്‍ 600ല്‍പ്പരം ബ്രാഞ്ചുകള്‍. 2800 ജീവനക്കാര്‍. ഒരു പോത്ത് കുളത്തില്‍വീണ് ചത്താല്‍ ആയിരം പോത്തിന്റെ വെള്ളം കുടിമുട്ടും എന്ന് പറയാറില്ലെ. അതുപോലെയാണ് മുത്തൂറ്റ് ജീവനക്കാരുടെ സ്ഥിതി. മുത്തൂറ്റിലെ ചെറിയ വിഭാഗം ജീവനക്കാര്‍ സമരത്തിലാണ്. ആകെയുള്ളതിന്റെ പത്ത് ശതമാനമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. അടുത്തമാസം പിറക്കും മുന്‍പ് ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്നതാണ് മുത്തൂറ്റിന്റെ ശൈലിയത്രെ. എന്നിട്ടും സിഐടിയു സമരം എന്തിനെന്നാണ് മാനേജ്‌മെന്റിന് മനസ്സിലാകാത്തത്. ഈ മാനേജ്‌മെന്റ് ഏത് ലോകത്തിലാണാവോ? സിപിഎമ്മിന്റെയും സിഐടിയുവിന്റെയും ശീലമതാണ്. പത്രത്തിന് പരസ്യവും പാര്‍ട്ടിക്ക് പണവും നല്‍കുന്നതിന് ഒരു പിശുക്കും കാണിക്കാത്ത മാനേജ്‌മെന്റിനെ പിന്നെയും ഭീഷണിപ്പെടുത്തുന്നത് എന്തിനാണെന്നല്ലെ? മൊത്തം പോക്കറ്റിലാക്കാന്‍. ബംഗാളും ത്രിപുരയും ഇപ്പോഴില്ല. ദല്‍ഹിയില്‍ പാര്‍ട്ടി ഓഫീസിന്റെ കരണ്ട് ബില്ലടക്കണം. വെള്ളത്തിനും കാശ് വേണം. മുത്തൂറ്റ് കുറച്ചുകൂടി ജനങ്ങളെ ഊറ്റി പാര്‍ട്ടിയുടെ ബക്കറ്റിലേക്ക് ഒഴുക്കണം. പറ്റുമോ? പറ്റില്ലെന്നും കേരളത്തിലെ മുത്തൂറ്റ് ബ്രാഞ്ചുകള്‍ പൂട്ടുമെന്നും പറയുമ്പോള്‍ അവിടങ്ങളിലെ തൊഴിലാളികള്‍ക്ക് പണിയുമില്ല, പണവുമില്ല. അവരുടെ ഓണവും തഥൈവ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.