ലക്ഷ്മീരഹല്യ ചന്നമ്മാ രുദ്രമാംബാ സുവിക്രമാ
നിവേദിതാ സാരദാ ച പ്രണമ്യാ മാതൃദേവതാ:
ആന്ധ്രയിലെ കാകതീയ രാജാക്കന്മാരില്‍ ആറാമത്തെ രാജാവായ ഗണപതിദേവന്റെ ഏകപുത്രിയായ രുദ്രമാംബ പിതാവിന്റെ മരണശേഷം രാജ്യഭാരം ഏറ്റെടുത്തു. നേരത്തേ തന്നെ അച്ഛന്‍ രാജ്യകാര്യങ്ങളെക്കുറിച്ചും മറ്റും ആവശ്യമായ എല്ലാ വിവരങ്ങളും മകള്‍ക്ക് നല്‍കിയിരുന്നു. കൂടാതെ രുദ്രമാംബ അച്ഛന്റെ കൂടെ ദിഗ്‌യാത്രകളിലും മറ്റും പങ്കെടുത്ത് തന്റെ വീരത്വം തെളിയിച്ചിട്ടുണ്ട്. എങ്കിലും ഒരു സ്ത്രീ രാജസിംഹാസനത്തിലിരിക്കുന്നത് സാമന്തന്മാര്‍ക്കും മറ്റും സഹിക്കാനായില്ല. അവര്‍ ഇതിനെ എതിര്‍ത്തു. അത് അതിര്‍ത്തിക്കപ്പുറമുള്ള മറ്റു രാജാക്കന്മാര്‍ക്കും ഒരു നല്ല അവസരമായി. വീരാംഗനയായ രുദ്രമാംബയാകട്ടെ ഈ ശത്രുക്കളെയെല്ലാം തോല്‍പ്പിച്ച് തന്റെ യുദ്ധചാതുരി തെളിയിച്ചു. ചാലൂക്യരാജാവായ വീരഭദ്രനാണ് രുദ്രമാംബയെ വിവാഹം കഴിച്ചത്. ഇവര്‍ രണ്ടു ദശകങ്ങളോളം കാകതീയ സാമ്രാജ്യത്തെ നയിച്ചു.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാസ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
















