Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മാലോകരെയെല്ലാം ഒന്നുപോലെ കാണുന്ന ആധുനിക ചക്രവര്‍ത്തി

ശശീന്ദ്ര വര്‍മ്മbyശശീന്ദ്ര വര്‍മ്മ
Sep 10, 2019, 03:00 am IST
inVicharam

വീണ്ടും ഒരോണം കൂടി വരവായി… മഹാബലി നാടുവാണിരുന്ന കാലത്തെക്കുറിച്ച് നമുക്ക് കേട്ടുകേള്‍വി മാത്രമേയുള്ളു. കള്ളവും ചതിവും ഇല്ലാത്ത, ദരിദ്രനെയും കുബേരനെയും ഒന്നുപോലെ കണ്ടിരുന്ന ഒരു കാലം. ഒരുപോലെ വസിച്ചിരുന്ന കാലം. എന്നാല്‍ ഈ യുഗത്തില്‍, നമുക്ക് അങ്ങനെയൊരു ചക്രവര്‍ത്തിയെ കിട്ടുമെന്ന് സ്വപ്‌നത്തില്‍പോലും വിചാരിച്ചുകാണില്ല. ചെയ്യുന്ന കള്ളത്തരങ്ങള്‍ മുഴുവനും കേട്ടിട്ടും, സത്യമാണെന്നറിഞ്ഞിട്ടും അതിനെക്കുറിച്ച് പരിതപിച്ച് വീണ്ടും അവരെതന്നെ ഭരണത്തില്‍ കയറ്റിക്കൊണ്ടിരുന്ന ഒരുകാലത്ത് നമുക്ക് ലഭിച്ച ഭാഗ്യമാണ് നരേന്ദ്രമോദിജി എന്ന ഭരണാധികാരി.

മാലോകരെ എല്ലാവരെയും ഒന്നുപോലെ കാണാനും, ഒരേപോലെ അവര്‍ക്കുവേണ്ടി ഭരിക്കാനും സന്നദ്ധത കാണിച്ച, അവര്‍ക്കുവേണ്ടി ജീവിതത്തിന്റെ മുഴുവന്‍ഭാഗവും മാറ്റിവെച്ചതുമായ ഒരു ഭരണാധികാരിയെ നമുക്ക് കിട്ടിയത് വലിയ ഭാഗ്യമായി വേണം കരുതാന്‍. കഴിഞ്ഞ 70-74 വര്‍ഷം ഇന്ത്യ എന്ന മഹാരാജ്യം ഭരിച്ചുമുടിച്ച അസുരന്മാര്‍മാത്രം വാണിരുന്ന ഒരു രാഷ്‌ട്രീയ കക്ഷിയില്‍നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ജന്മം കൊണ്ട മറ്റൊരു മഹാബലിയാണ് മോദിജി എന്ന് വിശേഷിപ്പിച്ചാല്‍ പോലും ഒട്ടും തെറ്റില്ല.

ഇന്ന് സാമ്പത്തികമാന്ദ്യം മോദി മൂലമെന്ന് വിലപിക്കുന്ന ഈ നപുംസകങ്ങള്‍, ഈ രാജ്യം ഇന്നും ഈ നിലയില്‍ എന്തുകൊണ്ട് വന്നുനില്‍ക്കുന്നു എന്ന് ചിന്തിക്കാ ന്‍പോലും മെനക്കെടുന്നില്ല. രാജ്യത്തെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും, ദരിദ്രരും പണക്കാരും തമ്മിലുള്ള അന്തരം കുറച്ച് പണപ്പെരുപ്പത്തെയും, വിലക്കയറ്റത്തെയും പിടിച്ചുനിര്‍ത്താന്‍, കള്ളപ്പണം തടയാന്‍, കുതിച്ചുയരുന്ന ഭൂമിയുടെ വില തടയാന്‍, പാവങ്ങള്‍ക്കും ഒരുതുണ്ടു ഭൂമി വാങ്ങാന്‍ സാധിക്കുന്ന തരത്തിലേക്ക് നമ്മുടെ സമൂഹത്തെ എത്തിക്കാന്‍ പെടാപ്പാട് പെടുന്ന ഒരു ഭരണാധികാരിയായ മോദിജിയെ മനസ്സുകൊണ്ട് വന്ദിക്കുന്ന നേതാക്കന്മാര്‍ പ്രതിപക്ഷത്തുപോലും ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതാണ് യഥാര്‍ത്ഥത്തില്‍ ഒരു നന്മനിറഞ്ഞ ഭരണാധികാരിക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍.

മഹാബലിയെന്ന ചക്രവര്‍ത്തി ഭരിക്കുമ്പോള്‍ ഉണ്ടായിരുന്ന നന്മകള്‍, രാജ്യത്തിന്റെ സമഗ്ര വികസനത്തിനും ഓരോ പ്രജയുടെയും നന്മയ്‌ക്കും ദാരിദ്ര്യം കൂടാതെയുള്ള ജീവിതത്തിനും അദ്ദേഹം ചെയ്തതുപോലുള്ള കാര്യങ്ങളാണല്ലോ മോദിജിയും ഭരണം തുടങ്ങിയതുമുതല്‍ ചെയ്തുതുടങ്ങിയത്. എന്നാല്‍ മഹാബലിയെ വാനോളം പുകഴ്‌ത്തുന്ന മലയാളികളാണ് അദ്ദേഹത്തെപ്പോലുള്ള സത്യസന്ധനായ ഒരു ഭരണാധികാരിക്കെതിരെ ഇന്ന് ശബ്ദം ഉയര്‍ത്തുന്നത് എന്നതാണ് സത്യം. നമ്മള്‍ സത്യത്തില്‍ കപടമനസ്സുകളുടെ ഉടമകളാണോ എന്ന് കരുതിപ്പോയാല്‍ തെറ്റില്ല. എന്ത് നന്മകള്‍ ചെയ്താലും അത് കണ്ടില്ലെന്നു നടിക്കുന്ന അതിനെ രാഷ്‌ട്രീയമായ മുതലെടുപ്പുകള്‍ എന്നുപോലും പറയാന്‍ മടിക്കാത്ത ഒരു അധഃപതിച്ച സമൂഹമായി നാം മാറിയിരിക്കുന്നു.

സമൂഹത്തിന്റെ താഴെ തട്ടിലേക്ക് ചെന്ന് നോക്കാന്‍, അവരുടെ ഉന്നമനത്തെ ലക്ഷ്യം ഇടുമ്പോള്‍ ഒരുപക്ഷെ ഉന്നതിയില്‍ ഇരിക്കുന്നവര്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. എന്നാല്‍ താഴെത്തട്ടില്‍നിന്നും മാത്രമേ ഒരു രാജ്യത്തിന്റെ വികസനത്തെ ലക്ഷ്യമിടാന്‍ സാധിക്കുകയുള്ളു. എന്നാല്‍ മേല്‍ത്തട്ടിലുള്ളവരുടെ ആര്‍ഭാടങ്ങള്‍ മാറ്റിനിര്‍ത്തി സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ ഒരുപക്ഷെ ഈ സാമ്പത്തികമാന്ദ്യം വഴിയൊരുക്കുമെന്നു പ്രതീക്ഷിക്കാം. അദ്ദേഹം ചെയ്ത നല്ല കാര്യങ്ങള്‍ കണ്ടിട്ടും കാണാതെ നടിക്കുന്ന, എന്നാല്‍ ആ ആനുകൂല്യങ്ങള്‍ മുഴുവനും കൈപ്പറ്റിയിട്ടും, അത് മുഴുവന്‍ രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയാണെന്ന് വാദിക്കുന്ന ആളുകളാണ് നമ്മള്‍. അദ്ദേഹത്തെ അംഗീകരിക്കാന്‍ മനസ്സുള്ള കാണിക്കാത്ത മനുഷ്യര്‍ വാഴുന്ന ആധുനിക മഹാബലിയുടെ നാടാണിത്. അദ്ദേഹത്തെ തക്കംകിട്ടിയാല്‍ ചവിട്ടി പാതാളത്തിലേക്ക് തള്ളിയിടാന്‍ വെമ്പിനില്‍ക്കുന്ന അസുര ചക്രവര്‍ത്തിമാരില്‍നിന്നും മോദിജി എന്ന നമ്മുടെ ദേവതുല്യനായ ചക്രവര്‍ത്തിയെ രക്ഷിക്കേണ്ടത് നമ്മുടെയെല്ലാം കടമയാണെന്നും, ഈ ഓണക്കാലത്തു ഓര്‍ക്കേണ്ടിയിരിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)
India

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

Astrology

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

India

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

India

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.