ലക്ഷ്മീരഹല്യ ചന്നമ്മാ രുദ്രമാംബാ സുവിക്രമാ
നിവേദിതാ സാരദാ ച പ്രണമ്യാ മാതൃദേവതാ:
ചരിത്രത്തില്‍ ചന്നമ്മ എന്ന പേരില്‍ രണ്ട് വീരവനിതകള്‍ പ്രസിദ്ധരാണ്. ഇവരില്‍ ഒരാള്‍ കേലദിയിലെ റാണിയും മറ്റൊരാള്‍ കിത്തൂരിലെ റാണിയുമാണ്. ഔറംഗസീബ് ശിവാജിയുടെ മൂത്തപുത്രനായ സാംഭാജിയെ വധിച്ച ശേഷം അദ്ദേഹത്തിന്റെ രണ്ടാമത്തെ പുത്രനായ രാജാറാമിന് കേലദിയിലെ റാണി തന്റെ കോട്ടയില്‍ ആശ്രയം നല്‍കി. ശിവാജിയുടെ സാമ്രാജ്യത്തെ സഹായിക്കുകയും തന്റെ സൈന്യബലത്താല്‍ മുഗളന്മാരോട് പൊരുതുകയും ചെയ്തു.
കിത്തൂര്‍ (കര്‍ണാടകയിലെ ഒരു പ്രവിശ്യ) റാണിയായ ചന്നമ്മ തന്റെ ഭര്‍ത്താവിന്റെ മരണശേഷം, കിത്തൂര്‍ പിടിച്ചടക്കാനുള്ള ബ്രിട്ടീഷുകാരുടെ ശ്രമത്തെ പരാജയപ്പെടുത്തിക്കൊണ്ട് അവരോട് ഏറ്റുമുട്ടി. ഒടുവില്‍ ബ്രിട്ടീഷുകാര്‍ ചന്നമ്മയുമായി സന്ധി ചെയ്യാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നു. പിന്നീട് ബ്രിട്ടീഷുകാര്‍ ചതിയിലൂടെ ചന്നമ്മയെ ബേല്‍ഹോംഗല്‍ കോട്ടയില്‍ തടവിലാക്കി. ഝാന്‍സി റാണിയെപ്പോലെ ഈ രണ്ടു റാണിമാരും സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരാണ്.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാസ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
















