സരസ്വത്യാ ലക്ഷ്മ്യാ വിധിഹരിസപത്‌നോ വിഹരതേ
രതേഃ പാതിവ്രത്യ ശിഥിലയതി രമ്യേണ വപുഷാ
ചിരം ജീവന്നേവ ക്ഷപിതപശുപാശവ്യതികരഃ
പരാനന്ദാഭിഖ്യം രസയതി രസം ത്വദ് ഭജനവാന്‍.
ത്വദ് ഭജനവാന്‍ – അവിടുത്തെ ഭജിക്കുന്നവന്‍
സരസ്വത്യാ ലക്ഷ്മ്യാ -സരസ്വതിയോടും ലക്ഷ്മിയോടും (ചേര്‍ന്ന്)
വിധിഹരസപത്‌ന -ബ്രഹ്മാവിനും, വിഷ്ണുവിനും എതിരായി
വിഹരതേ – വിഹരിക്കുന്നു.
രതേഃ പാതിവ്രത്യം – രതീദേവിയുടെ പാതിവ്രത്യം
രമ്യേണ വപുഷാ – മനോഹരമായ ശരീരംകൊണ്ട്
ശിഥിലയതി – ശിഥിലമാക്കുന്നു.
ക്ഷിപിതപശുപാശ വ്യതികര- പശുപാശ ബന്ധങ്ങളെ നശിപ്പിച്ചിട്ട്
ചിരം ജീവന്നേവ – ചിരകാലം ജീവിച്ചിരിക്കുന്നവനായിത്തന്നെ
പരാനന്ദാഭിഖ്യം രസം രസയതി – പരാനന്ദരസത്തെ അനുഭവിക്കുന്നു.
അല്ലയോ അമ്മേ! അവിടുത്തെ ഭൂജിക്കുന്നവന്‍ സരസ്വതിയോടും ലക്ഷ്മിയോടും ചേര്‍ന്ന് ബ്രഹ്മാവിനും വിഷ്ണുവിനും എതിരായി വിഹരിക്കുന്നു. മനോഹരമായ ശരീരംകൊണ്ട് രതീദേവിയുടെ പാതിവ്രത്യം ഇല്ലാതാക്കുന്നു. പശുപാശബന്ധങ്ങളെ നശിപ്പിച്ച് ചിരംജീവിയായി പരാനന്ദരസം എന്ന രസത്തെ അനുഭവിക്കുന്നു.
8547108794
















