Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മുഖ്യമന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2019, 03:00 am IST
in Editorial

ഭീതിയോ പ്രീതിയോ കൂടാതെ നിഷ്പക്ഷമായി പ്രവര്‍ത്തിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയിലെ കാതലായസാരം. മന്ത്രിമാരുടെ സത്യപ്രതിജ്ഞയിലും മാറ്റമില്ല. എന്നാല്‍ മിക്ക മുഖ്യമന്ത്രിമാരും മന്ത്രിമാരും സത്യപ്രതിജ്ഞ വിസ്മരിച്ച് പ്രവര്‍ത്തിച്ച സംഭവങ്ങള്‍ എത്രയോ ഉണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്റേത്. ശബരിമല-പിറവം പള്ളി എന്നീ വിഷയത്തില്‍ തികഞ്ഞപക്ഷപാതിത്വമാണ് കേരള സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി ദുര്‍വ്യാഖ്യാനം നടത്തി സിപിഎമ്മിന്റെ രാഷ്ടീയലക്ഷ്യം നേടാനുള്ള മ്ലേച്ഛമായ നടപടിയാണ് കഴിഞ്ഞ മണ്ഡലകാലത്ത് സര്‍ക്കാര്‍ സ്വീകരിച്ചത്. യുവതീ പ്രവേശനത്തിന് അനുകൂലമായി സുപ്രീംകോടതി വിധി വന്ന ഉടന്‍ വാര്‍ത്താസമ്മേളനം നടത്തിയ മുഖ്യമന്ത്രി, വിധി എത്രയും വേഗം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. യുവതികള്‍ക്ക് മലചവിട്ടാന്‍ എല്ലാ സന്നാഹങ്ങളും ഒരുക്കും. കേരളത്തിലെ വനിതാ പോലീസുകാര്‍ തികയില്ലെങ്കില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കും എന്നൊക്കെയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. യുവതികള്‍ക്ക് മല ചവിട്ടുന്നതില്‍ തടസമില്ലെന്ന നയം സുപ്രീം കോടതി വ്യക്തമാക്കിയെന്നത് നേരാണ്. എന്നാല്‍ ഇത്ര ദിവസത്തിനകം കയറണമെന്നോ ആരെങ്കിലും തടസം പറഞ്ഞാല്‍ ബലം പ്രയോഗിക്കണമെന്നോ കോടതി പറഞ്ഞിട്ടില്ല.

പിണറായി വിജയന്റെ ഉറപ്പിന്മേല്‍ വിശ്വാസികളായ യുവതികളാരും മലചവിട്ടാനെത്തിയില്ല. ആചാരമര്യാദകള്‍ അഭംഗുരം നിലനില്‍ക്കണമെന്നാണ് വിശ്വാസികള്‍ നിലപാടെടുത്തത്. യുവതികള്‍ മാത്രമല്ല, പുരുഷന്മാരും സ്വീകരിച്ച നിലപാട് അതുതന്നെയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അവിശ്വാസികളായ സ്ത്രീകളെ ശബരിമലയിലേക്ക് ആനയിച്ചപ്പോള്‍ ശരണം വിളിയാല്‍ അവരെ പിന്‍തിരിപ്പിക്കാനാണ് ശ്രമിച്ചത്. അതിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുര്‍വ്യാഖ്യാനിക്കുകയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മല ചവിട്ടാനെത്തിയ വനിതകള്‍ക്ക് നേരെ അക്രമമുണ്ടായി എന്നാണ് മുഖ്യമന്ത്രി ആരോപിച്ചിരിക്കുന്നത്. തുണിയില്‍ തേങ്ങ പൊതിഞ്ഞു സ്ത്രീകളുടെ തലക്കടിച്ചു എന്ന് പറഞ്ഞ മുഖ്യമന്ത്രി ചില കാര്യങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ട്. അങ്ങനെയുള്ള എത്ര പരാതികളാണ് ലഭിച്ചത്? ഇതിന്റെ പേരില്‍ എത്ര കേസാണ് എടുത്തത്? ആരൊക്കെയാണ് പ്രതികള്‍? ഇതിലേതെങ്കിലും ഒന്നിന് മുഖ്യമന്ത്രിക്ക് മറുപടിയുണ്ടോ? മുഖ്യമന്ത്രിക്കാണല്ലോ ആഭ്യന്തരവകുപ്പിന്റെ ചുമതല. അതിനാല്‍ തന്നെ ഉത്തരം പറയാനുള്ള ബാധ്യതയുണ്ടല്ലോ. ശരിയാണ്. ആയിരത്തിലധികം പേര്‍ക്കെതിരെ കള്ളക്കേസെടുത്തിട്ടുണ്ട്. തല്ലിതലപൊട്ടിച്ച പോലീസുകാര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടുമില്ല. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും അതിക്രമങ്ങളും അക്രമങ്ങളും നടത്തിയ പോലീസിന്റെ പട്ടിക കൈമാറിയിട്ടുമില്ല. മുഷ്ടി കൊണ്ടല്ല ബുദ്ധികൊണ്ടാണ് നീതിന്യായ പ്രവര്‍ത്തികള്‍ നടപ്പാക്കേണ്ടതെന്ന് ഉപദേശിക്കുന്ന മുഖ്യമന്ത്രിക്ക് മുഷ്ടിയുടെ ഭാഷയല്ലാതെ മറ്റെന്തെങ്കിലും വശമുണ്ടോ?

ശബരിമലയിലെ അതിക്രമങ്ങള്‍ക്ക് സുപ്രീംകോടതിയെ കൂട്ടുപിടിച്ച സര്‍ക്കാര്‍ പിറവം പള്ളിക്കേസില്‍ സുപ്രീംകോടതിയുടെ തീരുമാനത്തെ മാനിക്കുന്നുണ്ടോ? പള്ളിക്കാര്യത്തില്‍  സര്‍ക്കാരിന്റെയും പോലീസിന്റെയും  ഇരട്ടത്താപ്പ് ഹൈക്കോടതിയില്‍ കഴിഞ്ഞദിവസമാണ് വെളിവായത്. സഭാ തര്‍ക്കം സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ ഹിന്ദുവിരോധവും വിവേചനവും  തെളിഞ്ഞത്.  സുപ്രീം കോടതി വിധി പ്രകാരം  പിറവം സെന്റ് മേരീസ് പള്ളി വിട്ടുകിട്ടാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗവും പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ നടപടി തേടി യാക്കോബായ വിഭാഗവും നല്‍കിയ ഹര്‍ജികളിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും വിശ്വാസികളുടെ വികാരവും മതപരമായ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് വിധി ഘട്ടം ഘട്ടമായി നടപ്പാക്കുമെന്നുമാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. ശബരിമലയിലെ യുവതീപ്രവേശനക്കാര്യത്തില്‍ ഹിന്ദു സമൂഹത്തിന്റെ വികാരങ്ങളെ ചവിട്ടിമെതിക്കുകയും അവരെ ജയിലില്‍ അടയ്‌ക്കുകയും മതപരമായ അവകാശങ്ങളെ അടിച്ചമര്‍ത്തുകയും രായ്‌ക്കുരാമാനം വിധി നടപ്പാക്കാന്‍ തുനിയുകയും ചെയ്ത സര്‍ക്കാരാണ് പള്ളിക്കാര്യത്തില്‍ കൈമലര്‍ത്തിയിരിക്കുന്നു. ശബരിമലകാര്യത്തില്‍ സുപ്രീംകോടതി വിധി വന്നയുടന്‍, അത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ഇടതുസര്‍ക്കാര്‍ അന്ന് അതു നടപ്പാക്കാന്‍ പ്രയോഗിക ബുദ്ധിമുട്ട് ഉണ്ടെന്നോ ക്രമസമാധാന പ്രശ്‌നം ഉണ്ടെന്നോ വിലപിച്ചിരുന്നുമില്ല. വെറും 2519 കുടുംബങ്ങള്‍ മാത്രമുള്ള പിറവം പള്ളിക്കാര്യത്തില്‍ ഈ നിലപാട് സ്വീകരിച്ച ഇടതുസര്‍ക്കാര്‍  ജനകോടികള്‍ ഉള്‍പ്പെട്ട ശബരിമലക്കാര്യത്തില്‍ ഇതേ നിലപാടല്ല സ്വീകരിച്ചത്. നഗ്നമായ പക്ഷപാതം സ്വീകരിച്ച സര്‍ക്കാര്‍ ഇന്ന് പ്രതിക്കൂട്ടിലാണ്. മുഖ്യമന്ത്രിയാകട്ടെ സത്യപ്രതിജ്ഞാലംഘനം തന്നെയാണ് നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മിക അവകാശം പിണറായി വിജയന് ഇല്ലാതായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

India

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

Kerala

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

India

കേരളത്തില്‍ പിഎസ് സി പരീക്ഷയിലും ക്രമക്കേട് നടന്നു…ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ലേ?:: കോണ്‍ഗ്രസിനെ കുടുക്കുന്ന ചോദ്യവുമായി നദ്ദ

Kottayam

അവിഹിതമുണ്ടെന്ന സംശയത്തില്‍ അയല്‍വാസിയുടെ വീടിന് തീയിട്ട പ്രതി റിമാന്‍ഡില്‍

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ അമേരിക്കക്കാരും…ഇന്ത്യയില്‍ പഠിക്കുന്നവരെന്ന് വാദം..ബംഗ്ലാദേശിലെയും നേപ്പാളിലെയും ജെന്‍സീകലാപത്തില്‍ അമേരിക്കാര്‍ ഉണ്ടായിരുന്നു

സെലക്ടീവ് പ്രതികരണം: ടൊവിനോ തോമസിന്‌റെ വീടിനുമുന്നില്‍ യുവമോര്‍ച്ച വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു

ജെ പി നദ്ദയുടെ വീട്ടിൽ വച്ച് സൗരഭ് ദാസിന്റെയും അശുതോഷിന്റെയും ഫോണുകൾ പിടിച്ചെടുത്തു : ദീപ്കെയുടെ നുണ പൊളിച്ച് ചിത്രങ്ങൾ പുറത്ത്

നിപയില്‍ ആശ്വാസം: നിരീക്ഷണം പിന്‍വലിച്ചെന്ന് ആരോഗ്യ മന്ത്രി

തൃക്കൊടിത്താനം സ്വദേശിനിയെ കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയില്‍ നിന്ന് നാടുകടത്തി

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

ഇ20 ഇന്ധനം വാഹനങ്ങളില്‍ എഞ്ചിന്‍ തകരാറുണ്ടാക്കുമെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാദം തള്ളി സുരേഷ് ഗോപി

എ ഡി ജി പി അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറി

‘എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാം’; പാറ്റകളെ തള്ളി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

ഡൽഹിയിൽ കലാപം നടത്തിയവരെ തല്ലിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണം ; നരേന്ദ്രമോദി മാപ്പും പറയണമെന്ന് രാഹുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.