Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ഇന്ത്യ തിളങ്ങുന്നു, ചന്ദ്രനെപ്പോലെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2019, 09:53 am IST
inEditorial

പൂര്‍ണചന്ദ്രന്റെ തിളക്കത്തിലാണ് ഇന്ത്യ എന്ന മഹാരാജ്യം ഇപ്പോള്‍. ഈ രാജ്യത്തെ കോടാനുകോടി ജനങ്ങളും ലോകരാജ്യങ്ങള്‍ ഒന്നടങ്കവും ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന ചന്ദ്രയാന്‍ രണ്ട് എന്ന മഹാദൗത്യം അതിന്റെ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നു. 

ജൂലൈ 22ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് കുതിച്ചുയര്‍ന്ന ചന്ദ്രയാന്‍ പേടകം അതീവസങ്കീര്‍ണമായ പ്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കുകയാണ്. ഏറ്റവുമൊടുവില്‍ ഓര്‍ബിറ്ററില്‍നിന്ന് വേര്‍പെട്ട് സ്വതന്ത്രമായി നീങ്ങുന്ന ലാന്‍ഡറിനെ നാല് സെക്കന്‍ഡു മാത്രമെടുത്ത പ്രക്രിയയിലൂടെ ചന്ദ്രനില്‍നിന്ന് 104 കിലോമീറ്റര്‍ അടുത്ത ദൂരവും (പെരിജി), 128 കിലോമീറ്റര്‍ അകന്ന ദൂരവും (അപ്പോജി) ഉള്ള ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ഐഎസ്ആര്‍ഒയ്‌ക്ക് കഴിഞ്ഞിരിക്കുന്നു. ഇന്നേവരെ ഒരു രാജ്യവും എത്തിയിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ്‌ലാന്‍ഡിങ്ങ് നടത്തുകയെന്ന ഏറ്റവും ദുഷ്‌കരവും സങ്കീര്‍ണവും വെല്ലുവിളി നിറഞ്ഞതുമായ ദൗത്യമാണ് നറുനിലാവിന്റെ നിറശോഭയില്‍ വിജയകരമായ പരിസമാപ്തിയോടടുക്കുന്നത്. ഒരു രാജ്യവും പരീക്ഷിക്കാന്‍ ധൈര്യപ്പെടാത്ത സാങ്കേതികവിദ്യകള്‍ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ലോകത്തെ ബോധ്യപ്പെടുത്താന്‍ നമ്മുടെ ബഹിരാകാശ ഏജന്‍സിക്ക് കഴിഞ്ഞു. ഒരാഴ്ചയോളം വൈകിയായിരുന്നു വിക്ഷേപണമെങ്കിലും മുന്‍ നിശ്ചയിച്ച ദിവസംതന്നെ പേടകത്തെ ചന്ദ്രനില്‍ ഇറക്കാനുള്ള ശാസ്ത്രലോകത്തിന്റെ നിശ്ചയദാര്‍ഢ്യമാണ് വിജയപഥത്തില്‍ മുന്നേറുന്നത്.

അകത്തും പുറത്തും ഇന്ത്യാ മഹാരാജ്യത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന പ്രചാരണ, പ്രക്ഷോഭ കോലാഹലങ്ങള്‍ക്കിടയില്‍ അസൂയാവഹമായ നേട്ടങ്ങളിലേക്ക് നമ്മുടെ ശാസ്ത്രസമൂഹം കുതിച്ചുപായുന്നത് കാണാതെ പോകരുത്. ഇന്ത്യ നേരിടുന്നതും ഏറ്റെടുക്കുന്നതുമായ വെല്ലുവിളികള്‍ രാജ്യചരിത്രത്തില്‍ ഒരിക്കലും രേഖപ്പെടുത്തിയിട്ടില്ലാത്തവിധം വിജയകരമായി നേരിടുകയും പൂര്‍ത്തിയാക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ബാഹ്യലോകത്തെ അവര്‍ണനീയമായ നേട്ടങ്ങളെയും കാണേണ്ടത്.

എന്നാല്‍, അതീവദുഷ്‌കരവും കഠിനവുമായ ദൗത്യത്തിലേക്ക് ചന്ദ്രയാന്‍ 2 കടക്കാനിരിക്കുന്നതേയുള്ളൂ എന്നും ഓര്‍ക്കണം. ഈ മാസം ഏഴിന് പുലര്‍ച്ചെ നടക്കുന്ന സോഫ്റ്റ്‌ലാന്‍ഡിങ്ങ് തന്നെയാണത്. അന്തിമലക്ഷ്യം നൂറുശതമാനം വിജയത്തില്‍ കലാശിക്കുമെന്ന് ആരുടേയും പിന്നിലല്ലാത്ത ഇന്ത്യയുടെ പ്രതിഭ തെളിയിക്കാനിരിക്കുന്നതേയുള്ളൂ. വ്യക്തമായ കാഴ്ചപ്പാടും ദിശാബോധവുമുള്ള ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സി ചന്ദ്രയാന്‍ 2 എന്ന മഹാദൗത്യം അവിസ്മരണീയ സംഭവമാക്കി മാറ്റുമെന്ന ഉറച്ച വിശ്വാസത്തിലാണ് സമൂഹം. 

അന്താരാഷ്‌ട്ര വേദികളില്‍ ഇന്ത്യയുടെ പ്രതിച്ഛായ വാനോളം ഉയരുകയും ഒരു വികസ്വര രാഷ്‌ട്രം സ്വന്തമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകള്‍ എപ്രകാരം അതിന്റെ പരിപൂര്‍ണതയില്‍ എത്തിക്കുന്നുവെന്ന് അന്താരാഷ്‌ട്ര സമൂഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്യുമെന്ന് നിസ്സംശയം പറയാം. ബഹിരാകാശത്തെ വലിയ സംഭവങ്ങളുടെ പരമ്പരയിലേക്ക് പാഞ്ഞടുക്കുകയാണ് ചന്ദ്രയാന്‍ 2 എന്ന മഹാദൗത്യവും. അതെ, ഇന്ത്യ തിളങ്ങുകയാണ്, ആയിരം പൂര്‍ണചന്ദ്രശോഭയോടെ… 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

Kerala

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

പുതിയ വാര്‍ത്തകള്‍

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.