പത്തനംതിട്ട : 2018 ലെ മഹാപ്രളയത്തിന്റെ തീവ്രത വരുംതലമുറയ്‌ക്ക് പകര്‍ന്ന് നല്‍കാനും ഓര്‍മ്മയില്‍ സൂക്ഷിക്കാനുമായി പുളിക്കീഴില്‍ ഫഌഡ് സ്‌കെയില്‍ സ്ഥാപിച്ചു. തിരുവല്ല-കായംകുളം സംസ്ഥാന പാതയില്‍ പുളിക്കീഴ് പോസ്റ്റ് ഓഫീസിന് എതിര്‍വശത്താണ് സ്‌കെയില്‍ സ്ഥാപിച്ചിട്ടുള്ളത്.
മതിലിനോട് ചേര്‍ന്ന് മാര്‍ബിള്‍ കല്ലില്‍ രേഖപ്പെടുത്തിയിരിക്കുന്ന സ്‌കെയിലില്‍ അഞ്ചരയടി പൊക്കത്തിലാണ് മഹാപ്രളയം അടയാളപ്പെടുത്തിയിരിക്കുന്നത്. പമ്പയാറിനോട് ചേര്‍ന്നുള്ള പുളിക്കീഴിലെ ജലനിരപ്പ് അഞ്ചരയടി ഉയര്‍ന്നിരുന്നു. മാര്‍ബിളില്‍ ആറടി വരെ രേഖപ്പെടുത്തിയിട്ടുണ്ട്.
ഹ്യുമന്‍ വെല്‍ഫെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഓഫ് കേരളയുടെ നേതൃത്വത്തിലാണ് സ്‌കെയില്‍ സ്ഥാപിച്ചത്. പുളിക്കീഴ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ ഫഌഡ് സ്‌കെയില്‍ ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ പ്രസിഡന്റ് പ്രൊഫ.കെ.വി. സുരേന്ദ്രനാഥ്, സെക്രട്ടറി കേണല്‍എം.എന്‍ സുരേന്ദ്രന്‍,വൈസ് പ്രസിഡന്റ് ജേക്കബ് വര്‍ഗീസ് വാഴയില്‍, ട്രഷറര്‍ ടി.കെ.രാജന്‍, ജോ.സെക്രട്ടറി മോഹന്‍ മത്തായി, പഞ്ചായത്തംഗം മോഹന്‍ തൈക്കടവില്‍, ഉമ്മന്‍ മത്തായി, ഡാനിയേല്‍ തോമസ്, സുരേഷ്‌കുമാര്‍, സുരേന്ദ്രനാഥന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
















