ഒരു കര്‍ക്കിടകം കൂടിക്കഴിഞ്ഞു. മുന്‍ വര്‍ഷത്തെപോലെ ഈ വര്‍ഷവും ക്ഷേത്രങ്ങളിലും വീടുകളിലും രാമായണ പാരായണം മുറതെറ്റാതെ നടന്നു. രാമായണ പാരായണം ചെയ്താല്‍ ഐശ്വര്യവും മോക്ഷപ്രാപ്തിയും ലഭിക്കും എന്നാണ് വിശ്വാസം. എന്തുകൊണ്ടാണ് ഈ മഹാഗ്രന്ഥം പാരായണം ചെയ്തിട്ടും ഹിന്ദുസമൂഹം ആത്മീയമായി പിന്തള്ളപ്പെടുന്നത്. രാമായണത്തിലെ മഹത്തായ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളാതെയുളള വായനക്ക് ഒരുഗുണവും ഇല്ല. മാത്രമല്ല ഈ മഹത്തായ ഗ്രന്ഥത്തിന്റെ മഹത്വം കുറച്ചുകാണുന്നു. സാധാരണക്കാരന്‍ മുതല്‍ ചക്രവര്‍ത്തിവരെ ഉള്ളവര്‍ എങ്ങനെ ജീവിച്ച് ജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കാം എന്ന് രാമായണം കാട്ടിത്തരുന്നു. അതുകൊണ്ട് രാമായണത്തിലെ സന്ദേശങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ രാമായണ വായന സംഘടിപ്പിക്കുന്നവരും രാമായണം പഠിച്ചവരും ശ്രമിക്കുകയാണെങ്കില്‍ അത് ഹിന്ദുസമൂഹത്തിന് വളരെ അനുഗ്രഹമായിരിക്കും.
















