വാഷിങ്ടണ്‍: വാഷിങ്ടണ്‍: കശ്മീര്‍ വിഷയം അഫ്ഗാന്‍ സമാധാന ചര്‍ച്ചകളുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന്റെ വാദം പൊളിച്ചടുക്കി അഫ്ഗാനിസ്ഥാന്‍. പാക്കിസ്ഥാന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്നും അനാവശ്യമാണെന്നും അമേരിക്കയിലെ അഫ്ഗാന്‍ സ്ഥാനപതി റോയ റഹ്മാനി പറഞ്ഞു.
കശ്മീര്‍ വിഷയം അഫ്ഗാനിസ്ഥാനിലെ സമാധാന പ്രശ്നങ്ങളെ ബാധിക്കുമെന്നാണ് അമേരിക്കയിലെ പാക്കിസ്ഥാന്‍ പ്രതിനിധിയായ ആസാദ് മജീദ് ഖാന്‍ ആരോപിച്ചത്. കശ്മീര്‍ വിഷയവുമായി അഫ്ഗാനെ ബന്ധിപ്പിക്കുന്നത് മനപൂര്‍വ്വമാണെന്നും അത് അഫ്ഗാനില്‍ തീവ്രവാദികള്‍ നടത്തുന്ന അക്രമങ്ങള്‍ നീട്ടിക്കൊണ്ടുപോകാനുളള പാക്കിസ്ഥാന്റെ ശ്രമമാണെന്നും റഹ്മാനി പറഞ്ഞു. താലിബാനെ ന്യായികരിക്കാനും തീവ്രവാദ സംഘടനകള്‍ക്ക് മേല്‍ ഉറച്ച തീരുമാനങ്ങള്‍ എടുക്കാതിരിക്കാനുള്ള പാകിസ്ഥാന്റെ അടവ് നയമാണിതെന്നും റഹ്മാനി വ്യക്തമാക്കി.
അഫ്ഗാന്റെ പടിഞ്ഞാറെ അതിര്‍ത്തിയില്‍ പാകിസ്ഥാനാണ് പതിനായിരക്കണക്കിന് സൈന്യത്തെ വിന്യസിപ്പിച്ചിട്ടുള്ളത്. അതെന്തിനാണെന്ന് മനസിലാകുന്നില്ല. പാക്കിസ്ഥാന്റെ ഇത്തരം നടപടികളിലൂടെ തങ്ങള്‍ അവര്‍ക്ക് ഭീഷണിയാണെന്ന സൂചനയാണ് നല്‍കുന്നത്. എന്നാല്‍ അഫ്ഗാന്‍ ആര്‍ക്കും ഒരിക്കലും ഭീഷണിയല്ലെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളില്‍ നിന്ന് അഫ്ഗാനിസ്ഥാന് നിരന്തരം ഭീഷണിയുണ്ടെന്നും ഇത്തരം സംഘടനകള്‍ക്കെതിരെ ശക്തമായ നടപടിയാണ് പാക്കിസ്ഥാന്‍ സ്വീകരിക്കേണ്ടതെന്നും റഹ്മാനി കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാൻ കേന്ദ്രീകരിച്ചും അവരുടെ പിന്തുണയോടെയും പ്രവർത്തിക്കുന്ന ഭീകര സംഘടനകളിൽ നിന്ന് അഫ്ഗാനിസ്ഥാന് നിരന്തരം ഭീഷണിയുണ്ടെന്നും റഹ്‌മാനി പറഞ്ഞു.
















