Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പുതിയൊരു ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2019, 01:30 am IST
inEditorial

 

ഇന്ന് ഭാരതം മറ്റൊരു സ്വാതന്ത്ര്യദിനംകൂടി ആഘോഷിക്കുകയാണ്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യം കൈവശംവച്ചിരുന്ന ഭാരതഭൂമിയെ സഹനസമരംകൊണ്ട് തിരിച്ചുപിടിച്ച ദിവസത്തിന്റെ ഓര്‍മപുതുക്കല്‍. ദേശീയ സ്വാതന്ത്ര്യദിനം കരിദിനമായും കരിങ്കാലിദിനമായും കണ്ട് ചങ്ങലയും മതിലുമൊക്കെ പണിതവരുണ്ട്. സ്വാതന്ത്ര്യദിനത്തില്‍ ഭാരതവിരുദ്ധ മുദ്രാവാക്യം വിളിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ചവരുമുണ്ടായിരുന്നു. ചിലര്‍ സ്‌ഫോടനങ്ങളും വിധ്വംസകപ്രവര്‍ത്തനങ്ങളും നടത്തി ഓഗസ്റ്റ് 15ന്റെ മഹത്വത്തെ കളങ്കപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എങ്കിലും ഭാരതീയര്‍ സ്വാതന്ത്ര്യദിനം ദേശീയപതാക ഉയര്‍ത്തിയും സമരസ്മരണകള്‍ ഉണര്‍ത്തിയും ആഘോഷിച്ചിരുന്നു. എന്നാല്‍ ഇത്തവണ ആഘോഷത്തിന് വലിയ മറ്റൊരു മാനംകൂടിയുണ്ട്. ജമ്മുകശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യഘടകമാണെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചശേഷം നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷം എന്നതാണത്. കശ്മീരില്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ ത്രിവര്‍ണപതാക ഇന്നുയരും. മുന്‍പൊന്നും ഉണ്ടാകാത്ത കാര്യമാണിത്. അരലക്ഷത്തോളം പതാകകളാണ് ഇതിനായി അവിടെയെത്തിച്ചിരിക്കുന്നത്. രാഷ്‌ട്രീയത്തിലെയും രാഷ്‌ട്രീയം, കായികം, സിനിമ, സാഹിത്യം തുടങ്ങിയ മേഖലകളിലെ തലയെടുപ്പുള്ളവര്‍ ദേശീയപതാക ഉയര്‍ത്തി കശ്മീരി ജനതയിലും സ്വാതന്ത്ര്യത്തിന്റെ സന്ദേശം എത്തിക്കും. 

സ്വാതന്ത്ര്യം ഭാരതത്തിന് നേടിത്തന്നവര്‍ എന്നുപറഞ്ഞ് രാഷ്‌ട്രീയം കളിക്കുന്നവര്‍ നിര്‍ഭാഗ്യവശാല്‍ ദേശവിരുദ്ധശക്തികള്‍ക്കൊപ്പം നില്‍ക്കുന്ന കാഴ്ചയും ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രത്യേകതയാണ്. കശ്മീരിനെ പൂര്‍ണസ്വതന്ത്രയാക്കി ഭാരതത്തില്‍ ലയിപ്പിക്കാത്തതിന് പ്രധാനകാരണം 370-ാം വകുപ്പായിരുന്നു. അത് മാറ്റണമെന്ന് ഔദ്യോഗിക നിലപാടെടുത്തിരുന്നവരാണ് കോണ്‍ഗ്രസ്. പാര്‍ലമെന്റ് ഇക്കാര്യം നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ വര്‍ഗീയ പ്രീണനത്തിന്റെയും വോട്ടുരാഷ്‌ട്രീയത്തിന്റെയും കുടുംബതാല്‍പ്പര്യത്തിന്റെയും പേരില്‍ നടപടിയെടുത്തില്ല. ബിജെപിയുടെ നേതൃത്വത്തില്‍ കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ പൂപറിക്കുന്ന ലാഘവത്തോടെ 370-ാം വകുപ്പ് ചരിത്രത്തിന്റെ ഭാഗമാക്കിയപ്പോള്‍ അനുകൂലിക്കുന്നതിന് പകരം എതിര്‍ക്കുകയായിരുന്നു കോണ്‍ഗ്രസ്. കശ്മീരിനെ പ്രശ്‌നബാധിത പ്രദേശമായി എന്നും കാണണമെന്ന ആഗ്രഹത്തോടെയായിരുന്നു പിന്നീടുള്ള പ്രവര്‍ത്തനവും പ്രസ്താവനകളും. കശ്മീരില്‍ എന്തൊക്കെയോ അരുതാത്തത് നടക്കുന്നുവെന്ന് മൈക്ക് കെട്ടി പറയാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചത്. ഇടത് നേതാക്കള്‍ അത് ചെയ്തതില്‍ അത്ഭുതപ്പെടാനില്ല. ദേശീയതയെ ഒരിക്കലും അംഗീകരിക്കാന്‍ തയ്യാറാകാത്ത അവര്‍ അങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു. 1947 ആഗസ്റ്റ് 15ന് ലഭിച്ച സ്വാതന്ത്ര്യത്തെ സ്വാതന്ത്ര്യമായി ആദ്യകാലത്തൊന്നും കമ്മ്യൂണിസ്റ്റുകാര്‍ അംഗീകരിച്ചില്ലെന്ന ചരിത്രംകൂടി കൂട്ടിവായിക്കണം. 

സ്വാതന്ത്ര്യ സമരത്തിന്റെ അവകാശംപേറുന്ന കോണ്‍ഗ്രസുകാര്‍ക്കും ഭാരതം നിരവധി ദേശീയതകളുടെ കൂട്ടായ്‌മയാണെന്ന് പറഞ്ഞുനടക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്ക് നല്‍കുന്ന ചുട്ട മറുപടികൂടിയാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍. കശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പദവികളെല്ലാം എടുത്തുകളഞ്ഞ് മറ്റേതുസംസ്ഥാനത്തെയുംപോലെ ആക്കിയതിനുശേഷം നടക്കുന്ന ആദ്യ സ്വാതന്ത്ര്യദിനം എന്നതുമാത്രമല്ല കാരണം. സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥവും അതിന്റെ ശക്തിയും എന്താണെന്ന് ഭാരതീയരെയും ലോകത്തെയും കാട്ടിക്കൊടുക്കുന്ന ശക്തമായ ഒരു ഭരണനേതൃത്വത്തിന്റെ കീഴിലാണ് ഇത്തവണത്തെ ആഗസ്റ്റ് 15 കടന്നുവരുന്നത് എന്നതാണത്. ഭാരതത്തിന്റെ അഖണ്ഡതയും ഐക്യവും ഉറപ്പാക്കുമെന്നും ഓരോ ഭാരതീയനും പ്രതിജ്ഞ ചെയ്യാനും ഉജ്ജ്വലമായ സ്വാതന്ത്ര്യസമര ചരിത്രം അയവിറക്കുവാനും സ്വാതന്ത്ര്യത്തിനായി ബലിദാനികളായവരുടെ ജീവിതം പഠിക്കാനും ഈ ആഘോഷവേളയില്‍ നമുക്ക് കഴിയണം. ത്രിവര്‍ണപതാക നാടെങ്ങും പാറിക്കളിക്കുമ്പോള്‍ ഉണ്ടാകുന്ന അഭിമാനബോധമായിരിക്കണം നമ്മുടെ ശക്തി. അതിനുതകുന്ന നേതൃത്വമാണ് നമുക്കുള്ളതെന്ന് അഭിമാനിക്കാം. ലോകം ഭാരതത്തിലേക്ക് ഉറ്റുനോക്കുമ്പോള്‍ സ്വാതന്ത്ര്യം അതിന്റെ എല്ലാ അര്‍ത്ഥത്തിലും പ്രയോഗപഥത്തില്‍ കൊണ്ടുവരാന്‍ നമുക്ക് കഴിയണം. പുതിയൊരു ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷമായി ഇത്തവണത്തെ ആഘോഷങ്ങളെ വിലയിരുത്തിയാലും തെറ്റില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.