പെരിയ (കാസര്‍കോട്): 30-ാം ദേശീയ നവോദയ അത്‌ലറ്റിക് മീറ്റില്‍ ഹൈദരാബാദ് മേഖലക്ക് കിരീടം. 178 പോയിന്റുകളുമായാണ് കേരളം ഉള്‍പ്പെടുന്ന ഹൈദരാബാദ് മേഖല ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനം 146 പോയിന്റുമായി ഭോപ്പാലും മുന്നാം സ്ഥാനം 97 പോയിന്റുമായി ജയ്‌പൂരും കരസ്ഥമാക്കി.
23 സ്വര്‍ണ്ണവും 16 വെള്ളിയും 15 വെങ്കലവുമായാണ് ഹൈദരബാദ് ഒന്നാം സ്ഥാനം നേടിയത്. രണ്ടാംസ്ഥാനക്കാരായ ഭോപ്പാലിന് 18 സ്വര്‍ണ്ണവും 14 വെള്ളിയും 14 വെങ്കലവും മൂന്നാമതെത്തിയ ജയ്‌പൂരിന് 13 സ്വര്‍ണ്ണവും 9 വെള്ളിയും 5 വൈങ്കലവും ലഭിച്ചു. 98 വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്.
എട്ട് മേഖലകളില്‍ നിന്നുള്ള അറുന്നൂറോളം നവോദയ വിദ്യാലയങ്ങളില്‍ നിന്നായി ആയിരത്തോളം കായിക പ്രതിഭകള്‍ ദേശീയ മീറ്റില്‍ പങ്കെടുത്തു.
















