ന്യൂദല്‍ഹി: മോട്ടോര്‍ സ്‌പോര്‍ട്‌സില്‍ ലോക കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് ബെംഗളൂരുകാരിയായ ഐശ്വര്യ പിസ്സായ് സ്വന്തമാക്കി. ഹങ്കറിയില്‍ നടന്ന എഫ്‌ഐഎം ലോകകപ്പില്‍ ജേതാവായതോടെയാണ് ഐശ്വര്യ ചരിത്രമെഴുതിയത്.
എഫ്‌ഐഎം ലോകകപ്പിന്റെ ഭാഗമായി നാല് ചാമ്പ്യന്‍ഷിപ്പുകളാണ് അരങ്ങേറിയത്. ദുബായിയില്‍ നടന്ന ആദ്യ ചാമ്പ്യന്‍ഷിപ്പില്‍ ഐശ്വര്യ ഒന്നാം സ്ഥാനം നേടി.
പോര്‍ച്ചുഗലില്‍ നടന്ന രണ്ടാം ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനവും സ്‌പെയില്‍ നടന്ന മൂന്നാം ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം സ്ഥാനവും ഹങ്കറിയിലെ നാലാം മത്സരത്തില്‍ നാലാം സ്ഥാനവും നേടി. ഈ നാലു ചാമ്പ്യഷിപ്പുകളിലുമായി 65 പോയിന്റ് നേിയാണ് ഐശ്വരി ചാമ്പ്യനായത്.
പോര്‍ച്ചുഗലിന്റെ റിത വിയേറക്കാണ് അറുപത്തിയൊന്ന് പോയിന്റോടെ രണ്ടാം സ്ഥാനം സ്വന്തമാക്കി.
















