Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രണ്ട് നഗരങ്ങള്‍

പ്രൊഫ. കെ. ശശികുമാര്‍byപ്രൊഫ. കെ. ശശികുമാര്‍
Aug 13, 2019, 08:58 pm IST
inSamskriti

രാമായണേതിഹാസം രണ്ടു നഗരങ്ങളെ വര്‍ണിക്കുന്നു. അയോധ്യയും ലങ്കയും. ഒന്ന് സൂര്യവംശരാജധാനി. മറ്റേത് രാക്ഷസകുലത്തിന്റേതും. വര്‍ണനയുടെ ധാരാളിത്തം രണ്ടിലുമുണ്ടെങ്കിലും ലങ്കയ്‌ക്കു വേണ്ടിയാണ് ഏറെ ശ്ലോകങ്ങള്‍ വാല്മീകി രചിച്ചത്. ആധുനിക നഗരവത്ക്കരണത്തിന്റെ പ്രാഗ്‌രൂപങ്ങള്‍ ഈ സ്ഥലരാശികളുടെ  സംവിധാനത്തില്‍ നിന്നും നമുക്ക് നിര്‍ധാരണം ചെയ്ത് എടുക്കാം. 

രാമായണം ബാലകാണ്ഡം അഞ്ചുമുതല്‍ ഏഴുവരെയയുള്ള സര്‍ഗങ്ങള്‍, കോസലരാജധാനിയായ അയോധ്യയുടെ വര്‍ണനയാണ്. അങ്കന്റെ പുത്രനായ ദശരഥനാണ് കലയും കാലവും നമിക്കുന്ന അയോധ്യാ നഗരത്തിന്റെ മുഖ്യശില്‍പി. പ്രതിരോധവും ആക്രമണസന്നാഹങ്ങളും പഴുതടച്ചു കൊണ്ടുള്ള ശില്‍പസംവിധാനം. പ്രജാവത്സലനും പ്രഭാവശാലിയുമായ ഒരു ഭരണാധികാരിക്കേ ഇതു കഴിയുകയുള്ളൂ. 

നഗരത്തിന്റെ നാലുപാടും വളഞ്ഞൊഴുകുന്ന നീലജലം  കൊണ്ടുള്ള കിടങ്ങ്. പിമ്പില്‍ കോട്ട. അതിനുള്ളിലാകട്ടെ ഘണ്ടാപഥങ്ങള്‍. അധിക ചിഹ്നം വരച്ചതു പോലെ. രാജരഥ്യകള്‍ക്കിരുവശവും പടുകൂറ്റന്‍ മതിലുകള്‍. എല്ലായിടത്തും നട്ടുനനച്ചു വളര്‍ത്തിയ പൂച്ചെടികള്‍. സര്‍വത്ര പുഷ്പപരിമളം. പട്ടണം ശുദ്ധജലതടാകങ്ങളാല്‍ നിഭൃതം. 

 ഗുണകര്‍മസ്വഭാവങ്ങളിലധിഷ്ഠിതമായ  വര്‍ണവ്യവസ്ഥയാണ് അയോധ്യയില്‍ പുലര്‍ന്നിരുന്നത്. വേദവിത്തുകളായ ബ്രാഹ്മണര്‍, വീരശൂരപരാക്രമികളായ ക്ഷത്രിയര്‍, വ്യാപാരവും വ്യവസായവും നിര്‍വഹിക്കുന്ന വൈശ്യര്‍. സേവനനിരതരായ ശൂദ്രര്‍. 

ജാതിഭേദമേതുമില്ലാത്ത സോദരത്വം. അവകാശവും കടമയുമറിയുന്ന പൗരബോധമുള്ള ജനത. നാസ്തികരോ, ഭീകരരോ ഇല്ലാത്ത നാട്. കാമികളോ ക്രൂരരോ അഗ്നിഹോത്രം ചെയ്യാത്തവരോ അയോധ്യയിലുണ്ടായിരുന്നില്ല. ദരിദ്രരില്ലാത്ത നാട്. ലിംഗനീതിയും അഭിപ്രായ സ്വാതന്ത്ര്യവും സമത്വവും അവിടെ പുലര്‍ന്നിരുന്നു. ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവനും തമ്മിലുള്ള വിധേയത്വം ശ്രദ്ധേയം. ശ്രീസമൃദ്ധികളുടെ വിളനിലം തന്നെ സാകേതം. 

 ശ്രീജിതനായ രാവണന്റെ ലങ്ക എല്ലാ അര്‍ഥത്തിലും സുവര്‍ണമായിത്തന്നെ. മൂന്നു ലങ്കാവര്‍ണനകള്‍ ഇതിഹാസത്തിലുണ്ട്. ആകാശമാര്‍ഗം പുറപ്പെട്ട ഹനുമാന്‍ കാണുന്ന ലങ്ക. രണ്ടാമത് ശ്രീരാമന്‍ കാണുന്ന ലങ്ക. യുദ്ധാനന്തരം പുഷ്പക വിമാനത്തില്‍ അയോധ്യയിലേക്കു മടങ്ങവേ, ശ്രീരാമന്‍ സീതാദേവിക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കുന്ന ലങ്കാചിത്രങ്ങള്‍. 

കാവല്‍ക്കാരിയായി ലങ്കാലക്ഷ്മി. നാലുവശത്തും കിടങ്ങുകള്‍. അകത്ത് വലിയ കോട്ടമതിലുകള്‍. കൊടിക്കൂറകള്‍ സദാപറന്നു കളിക്കുന്ന രമ്യഹര്‍മ്യങ്ങള്‍. കൊത്തളങ്ങളില്‍ ശതഘ്‌നി (പീരങ്കി)കള്‍ സ്ഥാപിച്ചിരിക്കുന്നു. സുശക്തമായ പ്രതിരോധം തീര്‍ക്കാന്‍ രാവണനെപ്പോഴും ശ്രദ്ധിച്ചിരുന്നു. ലോകത്തുള്ള സമസ്ത സൗന്ദര്യ പദാര്‍ഥങ്ങളും ലങ്കാനഗരിയിലുണ്ട്. ഏഴും എട്ടും നിലയുള്ള കെട്ടിടസമുച്ചയങ്ങള്‍. എല്ലാ അര്‍ഥത്തിലും പരിഷ്‌കൃത നഗരം തന്നെ ലങ്ക. 

രാവണവധത്തിനു ശേഷം ലങ്കാധിപതിയാവാന്‍ ലക്ഷ്മണനു കഴിയുമായിരുന്നു. അനുകൂല ഘടകങ്ങള്‍ ഏറെ ഉണ്ടായിരുന്നു താനും. വിഭീഷണന്‍ സ്വപന്ത്തില്‍ പോലും എതിര്‍ക്കുമായിരുന്നില്ല. 

‘ജനനീ ജന്മഭൂമിശ്ച

സ്വര്‍ഗാദപി ഗരീയസി’  

എന്ന് ലക്ഷ്മണനെക്കൊണ്ട് പറയിക്കുന്നിടത്താണ് വല്മീകി ആദി കവിയാകുന്നത്. ഭാരതം ഇന്നലെയും ഇന്നും ഒരു രാജ്യത്തേയും ആക്രമിച്ച് അടിയറവു പറയിച്ച് അതിര്‍ത്തികള്‍ വിപുലമാക്കിയിട്ടില്ല. 

ജനനിയും ജന്മഭൂമിയും സ്വര്‍ഗത്തേക്കാള്‍ മഹത്വമേറിയതാണെന്ന ഉര്‍വരമായ ചിന്തയിലാണ് ഭാരതത്തിന്റെ യുഗസംസ്‌കൃതി. രാമരാവണയുദ്ധത്തില്‍ ഒരിറ്റു ചോരപോലും ഇതിഹാസം പിറന്ന മണ്ണില്‍ വീണിട്ടില്ല, എന്ന വസ്തുത നാം ഓര്‍മിക്കുക. ഒരൊറ്റ ഭാരതീയനും രക്തസാക്ഷിയായിട്ടുമില്ല. 

തപസ്വിയും മുനിയും മഹര്‍ഷിയുമാണ് ഇതിഹാസ കവി എന്നതു തന്നെ കാരണം. 

                                                                                                                                                         9446442081

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.