Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

ധര്‍മാര്‍ഥകാമമോക്ഷങ്ങള്‍ക്കുള്ള വേദവഴി

ആചാര്യശ്രീ രാജേഷ്byആചാര്യശ്രീ രാജേഷ്
Aug 11, 2019, 10:25 pm IST
inSamskriti

ധര്‍മം, അര്‍ഥം, കാമം, മോക്ഷം എന്നിവ പുരുഷാര്‍ഥ ചതുഷ്ടയങ്ങള്‍ എന്നാണല്ലോ അറിയപ്പെടുന്നത്. ഉത്തമജീവിതം എന്നത് സനാതനധര്‍മത്തിന്റെ കാഴ്ചപ്പാടില്‍ ഇവ നാലും നേടിത്തരുന്നതായിരിക്കണം. മോക്ഷം മാത്രമാണ് നേടേണ്ടത്, കാമവും അര്‍ഥവും അതിന് തടസ്സമാണ് എന്ന ചിന്ത സനാതനധര്‍മത്തിന്റേതല്ല. എങ്കിലും പലര്‍ക്കും ഇക്കാര്യത്തില്‍ സംശയമാണ്, ധര്‍മം, അര്‍ഥം, കാമം, മോക്ഷം എന്നിവ എങ്ങനെയാണ് ഒന്നിച്ചുപോകുക എന്ന്. സനാതനധര്‍മത്തിന്റെ അടിസ്ഥാനഗ്രന്ഥമായ വേദം ഈ വിഷയത്തില്‍ എന്തു പറയുന്നു എന്ന് കേള്‍ക്കുക. സാമവേദത്തിലെ ഒരു മന്ത്രമെഴുതാം.

ഓം അഗ്‌നിസ്തിഗ്മേന ശോചിഷാ യാസദ്വിശ്വം ന്യത്രിണമ്. അഗ്‌നിര്‌നോ വംസതേ രയിമ്.

(സാമവേദം 22)

അര്‍ഥം: (അഗ്‌നിഃ=) മോക്ഷമാകുന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ നമ്മെ മുന്നോട്ടുകൊണ്ടുപോകുന്ന ഈശ്വരന്‍ (തിഗ്മേന=) തീക്ഷ്ണമായ (ശോചിഷാ=) ജ്ഞാനദീപ്തിയാല്‍ (വിശ്വമ്=) നമുക്കുള്ളില്‍ പ്രവേശിക്കുന്ന, (അത്രിണമ്=) നമ്മെ കാര്‍ന്നുതിന്നുന്ന കാമം തുടങ്ങിയവയെ (നിയംസത്=) നിയന്ത്രിക്കുന്നു. എല്ലാ (രയിമ്=) ധനങ്ങളെയും ഉത്തമ പദാര്‍ഥങ്ങളെയും (നഃ=) നമുക്കായി (അഗ്‌നിഃ=) ആ ഈശ്വരനാണ് (വംസതേ=) നേടിത്തരുന്നത്.

കാമം, ക്രോധം തുടങ്ങിയവയുടെ അനിയന്ത്രിതമായ അവസ്ഥ മനുഷ്യന്റെ ശത്രുവാണ്. രഘുവംശത്തില്‍ രഘുമഹാരാജാവിന്റെ ഗുണങ്ങള്‍ വര്‍ണിക്കവേ മഹാകവി കാളിദാസന്‍ എഴുതുന്നുണ്ട്, ‘ബാഹ്യശത്രുക്കള്‍ നശിക്കുന്നവരാണെന്ന് അറിവുള്ളതിനാല്‍ രഘുമഹാരാജാവ് ആദ്യമേതന്നെ ആന്തരികമായ ശത്രുക്കളെ ജയിച്ചു’ എന്ന്. തന്റെതന്നെ ഉള്ളിലുള്ള കാമക്രോധമദമോഹലോഭമാത്സര്യങ്ങളാണ് ഈ ആന്തരികശത്രുക്കള്‍. ഈ ശത്രുക്കളെ ജയിച്ചാല്‍ പിന്നെ ബാഹ്യമായ ശത്രുക്കളെ ജയിക്കാന്‍ പ്രയാസമില്ല.  ഈ ആന്തരികശത്രുക്കളെ ശ്രദ്ധിക്കാതെ വിടുന്നവന്‍ ഏതു നിമിഷവും ഇവയാല്‍ ഹിംസിക്കപ്പെടാം.

എന്നാല്‍ കാമക്രോധാദികള്‍ പൂര്‍ണമായും ഇല്ലാതാക്കേണ്ടതാണോ? അതുമല്ല, കാരണം അവ ജീവിതത്തില്‍ കൂടിയേതീരൂ. അതുകൊണ്ട് അവയെ നിയന്ത്രിക്കുകയാണ് ചെയ്യേണ്ടത്. നിയന്ത്രിക്കുകയാണെങ്കില്‍ അവ മിത്രമായിത്തീരുകയും ചെയ്യും. കാമത്തെക്കുറിച്ച് നമുക്ക് വിശേഷമായി ചിന്തിക്കേണ്ടതുണ്ട്.

‘ധര്‍മാവിരുദ്ധോ ഭൂതേഷു കാമോളസ്മി ഭരതര്ഷഭ’ (ഭഗവദ്ഗീത 7.11) എന്ന് സാക്ഷാല്‍ ശ്രീകൃഷ്ണന്‍തന്നെ പറയുന്നുണ്ട്. ‘ജീവികളില്‍ ധര്‍മത്തിന് വിരുദ്ധമല്ലാതിരിക്കുന്ന കാമം ഞാന്‍തന്നെ’ എന്നര്‍ഥം.

ആഗ്രഹങ്ങളില്ലാത്തവരായി ആരുംതന്നെ ഇല്ല. എന്നാല്‍ എന്തിനെ സംബന്ധിച്ചാണ്, അതേപോലെ എത്രത്തോളമാണ് ആ ആഗ്രഹം എന്നതനുസരിച്ചുവേണം അത് ധര്‍മാനുകൂലമായ കാമമാണോ ധര്‍മവിരുദ്ധകാമമാണോ എന്ന് നിര്‍ണയിക്കാന്‍. ഗുരുവില്‍നിന്നും ധാര്‍മികപഠനം ചെയ്ത ഒരുവന്/ഒരുവള്‍ക്ക് മാത്രമേ ധര്‍മത്തെ അറിഞ്ഞ് ഇത്തരത്തില്‍ കാമനിയന്ത്രണം ചെയ്യാനാകൂ. ഗുരുകുലവാസകാലത്ത് സ്വന്തം ഗുരുവിന്റെ ധര്‍മാചരണം കണ്ടാണ് ശിഷ്യനും ധര്‍മത്തെ മനസ്സിലാക്കുന്നത്. അതാകട്ടെ പുസ്തകത്തിലൂടെ പകര്‍ന്നുകിട്ടുന്ന അറിവുമല്ല.

ധര്‍മമനുസരിച്ച്, അറിവിനായി എത്രയും ആഗ്രഹിക്കാം. കിട്ടിയ അറിവില്‍ അധികം സന്തോഷിക്കാതിരിക്കുന്നതാണ് നല്ലത്. അങ്ങനെ കിട്ടിയ അറിവില്‍ സന്തോഷിച്ച് ഇരുന്നാല്‍ അറിവിന്റെ ഒഴുക്ക് അതോടുകൂടി അവസാനിച്ചു എന്നര്‍ഥം. ‘സന്തോഷസ്ത്രിഷു കര്‍ത്തവ്യഃ സ്വദാരേ ഭോജനേ ധനേ. ത്രിഷു ചൈവ ന കര്‍ത്തവ്യോ ദാനേ തപസി പാഠനേ’ എന്ന് ഒരു സംസ്‌കൃതശ്ലോകമുണ്ട്. അതായത്, സ്വന്തം പത്‌നിയിലും ഭോജനത്തിലും ധനത്തിലും സന്തോഷം ഉണ്ടായിരിക്കണം. എന്നാല്‍ ദാനം, പഠനപാഠനങ്ങള്‍, തപസ്സ് എന്നിവയില്‍ സന്തോഷം (തൃപ്തി) ഉണ്ടാവുകയും അരുത്.

ഇങ്ങനെ നിയന്ത്രിതമായ കാമത്താല്‍ മനുഷ്യര്‍ ധര്‍മത്തില്‍ ഊന്നിക്കൊണ്ട് അര്‍ഥം സമ്പാദിക്കുന്നു, ആവശ്യമുള്ള വസ്തുക്കളെ നേടുന്നു. ജീവിതയാത്രയുടെ അവസാന സമയത്ത് മോക്ഷവും നേടുന്നു. മന്ത്രത്തില്‍ അവസാനം പറയുന്നത് ഈ സര്‍വധനങ്ങളുടെയും ഉത്തമ ഭോഗ്യപദാര്‍ഥങ്ങളുടെയും ഉടയോന്‍ വാസ്തവത്തില്‍ ഈശ്വരനാണെന്നാണ്. ഭാഗ്യത്താലോ സ്വപ്രയത്‌നത്താലോ നമ്മിലേക്ക് വന്നുചേര്‍ന്ന ധനത്തിന്റെ പൂര്‍ണ അധികാരം തന്നിലാണെന്ന് ഒരു ഉപാസകന്‍ ഒരിക്കലും കരുതിക്കൂടാ. ഞാനാണ് ധനത്തിന്റെ അധിപന്‍ എന്ന ഗര്‍വ് ഉപാസനയ്‌ക്ക് തടസ്സമാണ്. ഞാന്‍ കേവലം നിമിത്തം മാത്രമാണെന്ന ഭാവം ഉള്ളത്തില്‍ സദാ ഉണര്‍ന്നിരിക്കണം. അങ്ങനെ വരുമ്പോള്‍ എത്രത്തോളം ധനം നമ്മില്‍ വന്നുചേര്‍ന്നാലും അത് ആധ്യാത്മികവഴിയില്‍ ഒരിക്കലും പ്രതിബന്ധമാകുകയില്ല. മറിച്ച് ദാനാദി ധാര്‍മികപ്രവൃത്തികള്‍ക്ക് സാധനമായി കൂടുതല്‍ പവിത്രതയെ നേടിത്തരുകയേ ചെയ്യൂ. ‘ദാനായ രയിം ചോദയ’ (അഥര്‍വവേദം 3.20.5) ദാനത്തിനായിക്കൊണ്ട് ധനത്തെ വര്‍ധിപ്പിച്ചാലും എന്ന പ്രര്‍ഥന വേദങ്ങളില്‍ കാണാന്‍ കാരണമിതാണ്. 

മോക്ഷമാര്‍ഗത്തില്‍ നമുക്ക് സഹായകമാകുന്ന ഈ ധനത്തെക്കുറിച്ചാണ് വേദം നമ്മോട് പറയുന്നതത്രയും.

 ഇങ്ങനെ ധര്‍മവും ധര്‍മത്തിലൂന്നിയ കാമവും കാമത്തിലൂടെ നേടിയ അര്‍ഥവും നമ്മെ പരമപുരുഷാര്‍ഥമായ മോക്ഷത്തിനായി ഒരുക്കുന്നു. ഇതാണ് ധര്‍മഅര്‍ഥകാമമോക്ഷങ്ങളുടെ വേദവഴി.

                                                                                                                              0495 2724703

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

Kerala

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

Kerala

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

India

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

India

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.