തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 45 ആയി.. 929 ദുരിതാശ്വാസ ക്യാന്പുകളിലായി 93,088 പേര്‍ . 23,891 കുടുംബങ്ങള്‍ ക്യാന്പുകളില്‍ .കവളപ്പാറയിലും പുത്തുമലയിലും തെരച്ചില്‍ പുനരാരംഭിച്ചു . കവളപ്പാറയില്‍ രക്ഷാദൗത്യത്തിന് സൈന്യം .കണ്ണൂര്‍ ശ്രീകണ്ഠാപുരം മടമ്പത്ത് 12 കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയില്‍. രക്ഷാപ്രവര്‍ത്തനം തുടരുന്നു .താമരശ്ശേരി ചുരത്തില്‍ ഭാരവാഹന ഗതാഗതം നിരോധിച്ചു . രാത്രി 12 മുതല്‍ രാവിലെ 6 വരെ വാഹന ഗതാഗതവും അനുവദിക്കില്ല.വയനാട്ടില്‍ ശക്തമായ മഴ തുടരുന്നു. ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് . കാസര്‍കോട് ശക്തമായ മഴയും കാറ്റും. ഇടുക്കിയിലും പാലക്കാടും മഴ കുറഞ്ഞു.
കോഴിക്കോട് കണ്ണാടിക്കല്‍, തടമ്പാട്ട് താഴം, മാനാരി,തിരുവണ്ണൂര്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി. കക്കയം ഡാം തുറന്നതോടെ കടിയങ്ങാട് പാലം, പള്ളിയത്ത് തുരുത്ത് എന്നിവിടങ്ങിലും വെള്ളം കയറി.
ഇന്ന് ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ അതിതീവ്ര മഴയ്‌ക്ക് സാധ്യതയുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് പടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
ബാണാസുര സാഗര്‍ തുറന്നേക്കും..വൃഷ്ടി പ്രദേശത്ത് അതിതീവ്ര മഴ . പനമരം, കോട്ടത്തറ, പടിഞ്ഞാറെത്തറ പഞ്ചായത്തുകളില്‍ ജാഗ്രതാനിര്‍ദ്ദേശം . അണക്കെട്ടിന് സമീപത്തുള്ളവരെ ഒഴിപ്പിക്കും .
കണ്ണൂര്‍ ശ്രീകണ്ഠാപുരം മടമ്പത്ത് 12 കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയില്‍. രക്ഷാപ്രവര്‍ത്തനം തുടരുന്നു .
ദീര്‍ഘദൂര എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നില്ല . കണ്ണൂര്‍ഫആലപ്പുഴ എക്‌സ്പ്രസ്, പുതുച്ചേരിഫമംഗളുരു എക്‌സ്പ്രസ്, കോയന്പത്തൂര്‍ഫമംഗളുരു ഇന്റര്‍ സിറ്റി എക്‌സ്പ്രസ്, മംഗലാപുരംഫകോയന്പത്തൂര്‍ ഇന്റര്‍ സിറ്റി എക്‌സ്പ്രസ്, കണ്ണൂര്‍ഫകോയന്പത്തൂര്‍ പാസഞ്ചര്‍, കോഴിക്കോട്ഫഷൊര്‍ണൂര്‍ പാസഞ്ചര്‍, കോഴിക്കോട്ഫതൃശ്ശൂര്‍ പാസഞ്ചര്‍, ഷൊര്‍ണൂര്‍ഫകോയന്പത്തൂര്‍ പാസഞ്ചര്‍, പാലക്കാട് ടൗണ്‍ഫകോയന്പത്തൂര്‍ പാസഞ്ചര്‍, പാലക്കാട് എറണാകുളംഫപാസഞ്ചര്‍, കോയന്പത്തൂര്‍ഫമംഗളൂരു പാസഞ്ചര്‍, തൃശ്ശൂര്‍ഫകണ്ണൂര്‍ പാസഞ്ചര്‍ എന്നീ ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി
















