മാഡ്രിഡ്: ലാലിഗയില്‍ ബാഴ്‌സലോണയുടെ എതിരാളികളായ റയല്‍ മാഡ്രിഡും ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നെയ്‌മറെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്് ചെയ്തു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പോള്‍ പോഗ്ബയെ കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് റയല്‍ മാഡ്രിഡ്് പിഎസ്ജി താരമായ നെയ്‌മറെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്. പ്രീമിയര്‍ ലീഗ് ട്രാന്‍സ്ഫര്‍ ജാലകം കഴിഞ്ഞ ദിവസം അടച്ചതോടെയാണ് പോഗ്ബയെ ടീമിലെത്തിക്കാമെന്ന റയലിന്റെ മോഹം പൊലിഞ്ഞത്.
2017 ല്‍ നെയ്‌മറെ ടീമിലെത്തിക്കാന്‍ ചെലവഴിച്ച തുകയോ അല്ലെങ്കില്‍ അതിന്റെ പകുതി തുകയും പകരം കളിക്കാരനെയും നല്‍കിയാല്‍ നെയ്‌മറെ വിട്ടുനല്‍കാമെന്ന് പിഎസ്ജി റയലിന് വാഗ്ദാനം നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
നെയ്‌മറെ ടീമില്‍ തിരിച്ചെത്തിക്കാന്‍ ബാഴ്‌സലോണ നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നു. നെയ്‌മര്‍ ഈമാസം ഇരുപതിന് മുമ്പ് ബാഴ്‌സലോണയില്‍ ചേരുന്നത് സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് ബാഴ്‌സലോണ പത്രം മുണ്ടോ ഡിപോര്‍ട്ടിവോ റിപ്പോര്‍ട്ട്് ചെയ്തു. ബാഴ്‌സലോണയ്‌ക്കായി കളിക്കാന്‍ നെയ്‌മര്‍ ആഗ്രഹിക്കുന്നതായും പത്രം വെളിപ്പെടുത്തി. സ്്പാനിഷ് ട്രാന്‍സ്ഫര്‍ ജാലകം സെപ്തംബര്‍ രണ്ടിനാണ് അടയ്‌ക്കുക.
















