പ്രൊവിഡന്‍സ് (ഗയാന): ഇന്ത്യക്കെതിരായ ആദ്യ ഏകദിന മത്സരത്തിനിറങ്ങിയതോടെ ക്രിസ് ഗെയ്ല്‍ റെക്കോഡ് പുസ്തകത്തില്‍ കയറി. വീന്‍ഡീസിനായി ഏറ്റവും കൂടുതല്‍ ഏകദിനം കളിച്ച താരമെന്ന റെക്കോഡ് ഗെയ്‌ലിന് സ്വന്തമായി. ഈ ഓപ്പണറുടെ 296-ാം ഏകദിനമാണിത്.
ഇതിഹാസമായ ബ്രയാന്‍ ലാറയുടെ റെക്കോഡാണ് തകര്‍ന്നത്. ലാറ വിന്‍ഡീസിനായി 295 ഏകദിനങ്ങളാണ് കളിച്ചിട്ടുള്ളത്. ചന്ദര്‍പോളിനാണ് മൂന്നാം സ്ഥാനം. 268 മത്സരങ്ങള്‍. ഡെസ്മണ്ട് ഹെയ്ന്‍സ് (238), വിവ് റിച്ചാര്‍ഡ്‌സ് (187) എന്നിവരാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളില്‍.മഴയെ തുടര്‍ന്ന് ഇന്ത്യ – വിന്‍ഡീസ് ആദ്യ ഏകദിനം ഉപേക്ഷിച്ചു.
















