Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സിപിഎമ്മിന്റെ ‘വോട്ടില്ലാ’ എംപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2019, 01:15 am IST
inVicharam

തെരഞ്ഞെടുപ്പില്‍ തോറ്റാലും വേണ്ടപ്പെട്ടവരെ ദല്‍ഹിയില്‍ എത്തിക്കാന്‍ ഞങ്ങള്‍ക്കറിയാം എന്നുള്ള പിണറായിയുടെ ധാര്‍ഷ്ട്യവും വെല്ലുവിളിയുമാണ് ആറ്റിങ്ങലില്‍ തോറ്റ എ. സമ്പത്തിനെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി രാജ്യ തലസ്ഥാനത്ത് എത്തിക്കുന്നത്. ജനങ്ങള്‍ക്കുവേണ്ടെങ്കിലും ഞങ്ങള്‍ക്കുവേണമെന്ന സന്ദേശമാണതിലുള്ളത്. ജനം തിരസ്‌കരിച്ച ആളിനെ വളഞ്ഞവഴിയിലൂടെ കേരളത്തിന്റെ പ്രതിനിധിയാക്കുന്നതിനുപിന്നില്‍, ജനം വോട്ടുചെയ്യാന്‍ മാത്രമുള്ള അടിമകള്‍ ആണെന്ന ജന്മിമനോഭാവം തന്നെയാണ്. 

  എന്തായിരിക്കും പുതിയ പ്രതിനിധിയുടെ ചുമതല? നിലവില്‍ റെസിഡന്റ് കമ്മീഷണറും ലെയ്സണ്‍ ഓഫീസറും, പ്രോട്ടോകോള്‍ ഓഫീസറും അവരുടെ ഓഫീസും ഒക്കെ ചെയ്യുന്നജോലി തന്നെയല്ലേ? സമ്പത്തിന് ക്യാബിനറ്റ് പദവി ഉണ്ടാകുമ്പോള്‍ സ്വാഭാവികമായും അതിനുതാഴെയായിരിക്കും റെസിഡന്റ് കമ്മീഷണര്‍. കേരളത്തില്‍നിന്നുള്ള സര്‍ക്കാരിന്റെ ഫയലുകള്‍ പോകുന്നത് ദല്‍ഹി റെസിഡന്റ് കമ്മീഷണറുടെ ഓഫീസിലേക്കാണ്. അതിന്മേല്‍ അവര്‍ നടപടികള്‍ എടുക്കും. അക്കാര്യം തന്നെയല്ലേ പുതിയ പ്രതിനിധിയും ചെയ്യേണ്ടത്? ആ ഫയലില്‍ ഏറ്റവും അവസാനം പുതിയ പ്രതിനിധിയുടെ ഒപ്പുകൂടി ആകും എന്നതല്ലാതെ എന്തുവ്യത്യാസമാണ് ഉണ്ടാകാന്‍പോകുന്നത്? റെസിഡന്റ് കമ്മീഷണര്‍ പോസ്റ്റ്തന്നെ ആവശ്യമില്ലാത്തതാണെന്നും സര്‍ക്കാരില്‍ സ്വാധീനമുള്ള വടക്കേ ഇന്ത്യന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ സ്വസ്ഥമായി നാട്ടിലിരിക്കാന്‍ ഉണ്ടാക്കിയ പോസ്റ്റ് ആണ് ഇതെന്നും ആക്ഷേപം നിലവിലുണ്ട്. നിലവിലുള്ള പോസ്റ്റ്തന്നെ ആവശ്യമില്ലാതിരിക്കുമ്പോഴാണ് കൂടിയപദവിയും ശമ്പളവും അലവന്‍സും നല്‍കി സമ്പത്തിനെ ആ ഓഫീസില്‍ നിയമിക്കുന്നത്.

 എന്താണ് ലെയ്സണ്‍? കേരളത്തെ സംബന്ധിച്ച കേന്ദ്രതീരുമാനങ്ങള്‍ മന്ത്രിയുടെ ഓഫീസില്‍നിന്ന് സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് വഴി കേരളത്തിലെത്തും. മന്ത്രിയുടെ ഓഫീസിലോ സെക്ഷനുകളിലോ സ്വാഭാവികതാമസം ഉണ്ടായാല്‍ നിലവിലെ  സെക്ഷന്‍ഓഫീസര്‍ ലെവലിലുള്ള ഏതെങ്കിലും ഒരു ഓഫീസര്‍ കേന്ദ്രസര്‍ക്കാര്‍  ഓഫീസില്‍പോയി കാര്യം അന്വേഷിച്ചാല്‍ അടുത്തദിവസം ആ പേപ്പര്‍ തിരുവനന്തപുരത്തേയ്‌ക്ക് അയക്കും. അത്രയേ ഉള്ളൂ. ഇനി നയപരമായ കാര്യങ്ങള്‍ ആണെങ്കില്‍ അത് കേന്ദ്രമന്ത്രിമാരാണ് തീരുമാനിക്കേണ്ടത്. അതിന് പുതിയ പ്രതിനിധിയുടെ ലെയ്സണ്‍ പോരാതെവരും. കേരളത്തിലെ റെയില്‍വേ വികസനം, ദേശീയപാത വികസനം, വിമാനത്താവള വികസനം, കൂടുതല്‍ സാമ്പത്തിക സഹായം തുടങ്ങി പ്രമുഖകാര്യങ്ങള്‍ പുതിയ ലെയ്സണ്‍ സമ്പത്ത് ചെന്നുപറഞ്ഞാല്‍ നടക്കില്ലല്ലോ. ആ സാഹചര്യത്തില്‍ ഈ പ്രത്യേക പ്രതിനിധിയുടെ നിയമനം കേരളത്തിന് യാതൊരു പ്രയോജനവും ചെയ്യില്ലെന്ന് കാണാം. നല്ല ശമ്പളവും അലവന്‍സുകളും കിട്ടുന്ന ഒരു ആലങ്കാരിക പദവിമാത്രമാകും ഇത്.

 ശമ്പളവും അലവന്‍സുകളും കൂടി പുതിയ ക്യാബിനറ്റ് റാങ്ക് ഓഫീസര്‍ക്ക് ഓരോമാസവും ഒന്നോരണ്ടോ ലക്ഷം ആകും. പിന്നെ ഓഫീസ്, താമസം, വാഹനം സ്റ്റാഫ് എന്നിവയൊക്കെ ചേര്‍ന്ന് മൊത്തം 5 ലക്ഷം നമുക്ക് പ്രതീക്ഷിക്കാം. അധികാരത്തില്‍ ഇരിക്കുമ്പോള്‍ രണ്ടുതരത്തിലുള്ള സൗജന്യങ്ങളാണ് ഈ സര്‍ക്കാര്‍ നല്‍കുന്നത്. ഒന്ന് നിശബ്ദരാക്കാനുള്ള പദവി. ഭരണ പരിഷ്‌കാര കമ്മീഷന്‍ ഒരു  വെള്ളാനയായി നില്‍ക്കുന്നത് കാണാമല്ലോ. രണ്ടാമത്തെ സൗജന്യം ആശ്രിത വാത്സല്യം. യൂത്ത് കമ്മീഷന്‍. അതുപോലെയുള്ള ഒരു പദവി മാത്രമാണ് ഈ പ്രത്യേക പ്രതിനിധി പദവി. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ ഖജനാവിന് നഷ്ട്ടം ഉണ്ടാക്കുന്ന ഒരു നിയമനം. 

 കേന്ദ്രവുമായുള്ള ബന്ധം നന്നായി നിലനിര്‍ത്താനും കേരളത്തിന് ആവശ്യമായുള്ള കാര്യങ്ങള്‍ ചോദിച്ചുവാങ്ങാനുമാണല്ലോ പ്രത്യേക പ്രതിനിധി നിയമനം. അതിനുപറ്റിയ പെരുമാറ്റരീതി ആണോ അദ്ദേഹത്തിന് എന്ന് വ്യക്തമാക്കുന്ന ഒരു പഴയ സംഭവം നമ്മുടെ ടെലിവിഷനിലൊക്കെ വ്യാപകമായി പ്രചരിച്ചിരുന്നല്ലോ. ഇനി ദല്‍ഹിയില്‍നിന്ന് അതുപോലുള്ള ലെയ്സണ്‍ വീഡിയോകള്‍ ധാരാളമായി നമുക്കുപ്രതീക്ഷിക്കാം. 

എം.പി. ബിപിന്‍, തിരുവനന്തപുരം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

India

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.
India

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

India

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

Gulf

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

കേരളാപോലീസ് താരം സജീഷ് മലപ്പുറം എഫ്സിയില്‍

ഉര്‍വ്വശിയ്‌ക്ക് അടുത്ത ദേശീയ അവാര്‍ഡ് ലോഡിംഗ് എന്ന് സമൂഹമാധ്യമങ്ങള്‍…ആശ എന്ന സിനിമയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഉര്‍വ്വശി

പൊതുസ്ഥലങ്ങളിലെ ബോര്‍ഡുകള്‍ നീക്കിയേ പറ്റൂ, ഇല്ലെങ്കില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കു പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.