Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സമ്പത്തിന്റെ പഞ്ചനക്ഷത്ര പദവി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2019, 01:46 am IST
inEditorial

ജനങ്ങളുടെ പേരുപറഞ്ഞാണ് അധികാരത്തില്‍ വരുന്നതെങ്കിലും പാര്‍ട്ടിക്കുവേണ്ടി ഭരിക്കുകയെന്നത് സിപിഎമ്മിന്റെ എക്കാലത്തേയും നയമാണ്. പശ്ചിമബംഗാള്‍ മൂന്നുപതിറ്റാണ്ടോളം ഇങ്ങനെ ഭരിച്ചതിന്റെ ബാക്കിപത്രമാണ് അവിടങ്ങളില്‍നിന്ന് ഉടുതുണിയ്‌ക്ക് മറുതുണിയില്ലാതെ ആയിരക്കണക്കിനാളുകള്‍ കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ എന്തെങ്കിലും തരത്തിലുള്ള കുറ്റബോധമോ വീണ്ടുവിചാരമോ സിപിഎം നേതൃത്വം പ്രകടിപ്പിച്ചതായി അറിവില്ല. ഗള്‍ഫ് നാടുകളിലും മറ്റുമുള്ള പ്രവാസികള്‍ സൃഷ്ടിക്കുന്ന പണക്കൊഴുപ്പുള്ള കേരളത്തിലും സിപിഎം നേതൃത്വം ഇതേനയംതന്നെയാണ് പിന്തുടരുന്നത്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാതെ പാര്‍ട്ടിക്കുവേണ്ടി കൊടിയ അധികാരദുര്‍വിനിയോഗം നടത്തുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ തോറ്റ എ. സമ്പത്തിനെ സംസ്ഥാനസര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ദല്‍ഹിയില്‍ നിയോഗിക്കാനുള്ള മന്ത്രിസഭാ തീരുമാനം.

പണത്തിന്റെ ബലത്തില്‍ കെട്ടിപ്പൊക്കിയിരിക്കുന്നതാണ് സിപിഎമ്മിന്റെ പാര്‍ട്ടി സംവിധാനം. സ്വാഭാവികമായും ആര്‍ഭാടവും ധൂര്‍ത്തും നേതൃത്വത്തിന്റെ മുഖമുദ്രയാണ്. ഇതിനുദാഹരണമാണ് മുന്‍ എംപികൂടിയായ സമ്പത്തിന്റെ ദല്‍ഹിയിലെ നിയമനം. പ്രതിമാസം നാലുലക്ഷത്തോളം രൂപ ശമ്പളമായി നല്‍കേണ്ടിവരുന്ന അഞ്ച് പുതിയ തസ്തികകള്‍ സമ്പത്തിനെ രാജ്യതലസ്ഥാനത്ത് കുടിയിരുത്താന്‍ സൃഷ്ടിക്കുകയാണ്. സമ്പത്തിന് ക്യാബിനറ്റ് പദവിയും പ്രതിമാസം ഒരുലക്ഷം ശമ്പളവും. ഇടതുമുന്നണിയില്‍പ്പോലും ചര്‍ച്ചചെയ്യാത്ത സിപിഎം, എന്നുപറഞ്ഞാല്‍ പിണറായി വിജയന്‍ ഏകപക്ഷീയമായി എടുത്ത ഈ തീരുമാനം പിന്നീട് മന്ത്രിസഭാ യോഗത്തില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നുവത്രേ. നവകേരള നിര്‍മ്മാണത്തിന്റെ പേരുപറഞ്ഞുള്ള സര്‍ക്കാരിന്റെ കപട വാഗ്ദാനങ്ങളും അവകാശവാദങ്ങളും ചാപിള്ളയായിത്തീര്‍ന്നു. പ്രളയക്കെടുതിയില്‍പ്പെട്ട വലിയൊരു വിഭാഗത്തിന് ഇപ്പോഴും സഹായമെത്തിയിട്ടില്ല. ഇതിനിടെ 928 വസ്തുക്കള്‍ക്ക് പ്രളയസെസ് ചുമത്തി ജനങ്ങളെ ശ്വാസംമുട്ടിക്കുന്നു. ഇങ്ങനെയൊരു മനുഷ്യത്വരഹിത തീരുമാനമെടുത്തതിനൊപ്പമാണ് പഞ്ചനക്ഷത്ര പദവിനല്‍കി സമ്പത്തിനെ സുഖിപ്പിച്ചിരിക്കുന്നത്. ഇതില്‍ ആര്‍ക്കും അത്ഭുതമില്ല. പാര്‍ട്ടി അണികളില്‍നിന്ന് എല്ലാനിലയ്‌ക്കും വ്യത്യസ്തരായ ‘പുതിയ വര്‍ഗം’ സിപിഎമ്മില്‍ എന്നേ ഉയര്‍ന്നുവന്നതാണ്.

പല കോണുകളില്‍നിന്നും വിമര്‍ശനമുയര്‍ന്നിട്ടും മുഖ്യമന്ത്രിയെന്ന നിലയ്‌ക്ക് പിണറായി വിജയന്റെ പിടിവാശിയാണ് സമ്പത്തിന്റെ നിയമനത്തിന് പിന്നിലെന്നാണ് അറിയുന്നത്. രാജ്യത്ത് ഏറ്റവുംകൂടുതല്‍ ഉപദേഷ്ടാക്കളുള്ള മുഖ്യമന്ത്രിയാണ് വിജയന്‍. ഒരു ഭരണാധികാരിയുടെ അരക്ഷിതാവസ്ഥകൂടിയാണ് ഇതില്‍ തെളിയുന്നത്. ദല്‍ഹിയില്‍ കേരളത്തിന്റെ കാര്യങ്ങള്‍ നോക്കാന്‍ ചുമതലയുള്ള റസിഡന്റ് കമ്മീഷണര്‍ക്കു മുകളില്‍ പാര്‍ട്ടി നേതാവിനെ ലെയ്‌സണ്‍ ഓഫീസറായി വച്ചതിനു പിന്നില്‍ വ്യക്തമായ രാഷ്‌ട്രീയമുണ്ട്. വെറും മൂന്ന് എംപിമാരാണ് സിപിഎമ്മിന് ഇപ്പോള്‍ ലോക്‌സഭയിലുള്ളത്. ഇതിലൊരാള്‍ മലയാളിയുമാണ്. ഇതുകൊണ്ടൊന്നും പാര്‍ട്ടിയുടെ താല്‍പ്പര്യം സംരക്ഷിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞാവണം വിശ്വസ്തനെ ഇറക്കാന്‍ പിണറായി തീരുമാനിച്ചത്. പക്ഷേ വലിയ സംവിധാനം ഉപയോഗിച്ച് നികുതിപ്പണം ധൂര്‍ത്തടിക്കാമെന്നല്ലാതെ സംസ്ഥാന താല്‍പ്പര്യം സംരക്ഷിക്കുന്ന കാര്യത്തില്‍ സമ്പത്തിന് അത്ഭുതങ്ങളൊന്നും കാണിക്കാനാവില്ല. ആവുമായിരുന്നെങ്കില്‍ പാര്‍ട്ടിക്കാരായ എട്ട് പേര്‍ക്കൊപ്പം എംപിയായിരുന്ന കഴിഞ്ഞ ലോക്‌സഭയില്‍ അതിനുകഴിയേണ്ടതല്ലേ. വാര്‍ത്താചാനലുകളില്‍ വന്നിരുന്ന് ചാരിത്ര്യ പ്രസംഗം നടത്തുന്നതിനപ്പുറം കാര്യമായൊന്നും ചെയ്യാന്‍ ഈ ജനപ്രതിനിധിക്ക് അന്ന് കഴിഞ്ഞില്ല. ഇതിന് ജനങ്ങള്‍ നല്‍കിയ ശിക്ഷയാണ് തെരഞ്ഞെടുപ്പ് തോല്‍വി. ഇങ്ങനെയൊരാളെ സര്‍ക്കാരിന്റെ ചെലവില്‍ പുനരധിവസിപ്പിക്കുന്നത് നീതീകരിക്കാനാവില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

India

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

India

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.