Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഓണമുണ്ണണം, രാജാവിന് നേര്‍ച്ച നല്‍കണം; വനവിഭവങ്ങള്‍ക്കായി അവര്‍ കാടുകയറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2019, 11:51 am IST
in Local News

തിരുവനന്തപുരം : വിഭവങ്ങള്‍ കുറവെങ്കിലും പത്തുനാള്‍ ഓണമുണ്ണണം. അതിനുംമുമ്പ് തിരുവിതാംകൂര്‍ രാജകൊട്ടാരത്തില്‍ വനവിഭവങ്ങള്‍ കാണിക്കയായി എത്തിക്കണം. ഇതൊക്കെ സ്വരുക്കൂട്ടാനുള്ള തത്രപ്പാടിലാണ് കാട്ടുമക്കള്‍. ഇവര്‍ക്കിനി വാസം ഉള്‍ക്കാട്ടിലെ പാറയിടുക്കുകളിലും ഉയരമുള്ള വൃക്ഷത്തിലെ മാടങ്ങളിലും. 

ഊരിലെ പട്ടിണി മാറ്റാനുള്ള വിഭവങ്ങളുമായി ഇരുപതുനാള്‍ കഴിഞ്ഞാണ് ഇനി മടക്കം. പട്ടിണിയുടെയും വറുതിയുടെയും കാലമായ കര്‍ക്കടകത്തിലാണ് ഇവര്‍ യാത്ര തുടങ്ങുന്നത്. കഴിഞ്ഞനാളുകള്‍ അഗസ്ത്യമലയിലെ ആദിവാസികള്‍ക്ക് നല്‍കിയത് കൊടുംപട്ടിണി. തോരാമഴയത്ത് ഉള്‍വനത്തിലേക്ക് പോകാന്‍ സാധിക്കാത്തതാണ് ഊരിലാകെ ദാരിദ്ര്യം വിതച്ചത്. ഇനി പൊന്നിന്‍ തിരുവോണം അടിപൊളിയാക്കണമെങ്കില്‍ ഉള്‍ക്കാട് താണ്ടിയേ പറ്റൂ. അതിനാല്‍ തന്നെ കാട്ടുമൂപ്പന്റെ അനുഗ്രഹവും വാങ്ങി കാടിന്റെ മക്കള്‍ യാത്ര തുടങ്ങി. 

ആദിവാസികള്‍ക്ക് ഏക ആശ്രയമാകുന്ന തേന്‍ ശേഖരണത്തിന്റെ സീസണ്‍ അവസാനഘട്ടത്തിലാണ്.  മെയ്, ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് തേനിന്റെ സീസണ്‍. ആഗസ്റ്റ് അവസാനത്തോടെ തേന്‍ സീസണ്‍ പൂര്‍ണമായും അവസാനിക്കും. ഇക്കുറി തേന്‍ സീസണ്‍ ഇവരെ ചതിച്ചു.  വലിയ പ്രതീക്ഷയോടെ വനത്തിലെ ഊരുകളില്‍ വാഴ കൃഷി ചെയ്തിരുന്നു. എന്നാല്‍ വന്‍ കാറ്റില്‍ അവ നിലംപൊത്തി. അതോടെ അതിലുണ്ടായിരുന്ന പ്രതീക്ഷയും നശിച്ചു. മുമ്പ് കാട്ടില്‍ കരനെല്ല് കൃഷി ചെയ്യുമായിരുന്നു. എന്നാല്‍ അത് റബറിന്റെ വരവോടെ നിലച്ചു. കസ്തൂരിമഞ്ഞളും ആദിവാസികളുടെ പ്രധാന കൃഷിയായിരുന്നു. അതുംപാടെ നിലച്ചു. അതിനാല്‍ ഓണം ആഘോഷിക്കാന്‍ കരുതലായി സൂക്ഷിക്കേണ്ട ധനവും ഇല്ലാതെയായി. 

 വനവുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്ന കാട്ടുമക്കള്‍ ഉപജീവനത്തിനായി മറ്റ് വനവിഭവങ്ങളായ നെല്ലിക്ക, കുറുന്തോട്ടി, കുന്തിരിക്കം, കാട്ടുമഞ്ഞള്‍, കാട്ടുകൂവയില എന്നിവ തേടിയാണ് പോകുന്നത്. ദിവസങ്ങളോളം വനത്തില്‍ അലഞ്ഞാലേ വിഭവങ്ങള്‍ കിട്ടൂ. പഞ്ഞമില്ലാത്ത ഓണക്കാലത്തിനായി ഇനിയവര്‍ കാടുംമേടും അരിച്ചുപെറുക്കും. ഒടുവില്‍ കൈയില്‍ കരുതിയെത്തുന്ന ഇത്തിരി വനവിഭവങ്ങളിലാണ് ഊരിന്റെ പ്രതീക്ഷ. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.