ന്യൂദല്‍ഹി: ഭൂരിപക്ഷമില്ലാതിരുന്നിട്ടും രാജ്യസഭയില്‍ മുത്തലാഖ് ബില്ല് പാസാക്കി കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണ്ണായക നീക്കം. 84 എതിരെ 99 വോട്ടിനാണ് മുത്തലാഖ് നിയമമായത്. ബില്ലിന്‍മേലുള്ള ചര്‍ച്ചയ്‌ക്കിടെ ജെഡിയു അംഗങ്ങള്‍ മുന്‍ധാരണ പ്രകാരം സഭയില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു. ഇതോടെയാണ് കേന്ദ്രസര്‍ക്കാര്‍ മുത്തലാഖ് നിയമ ബില്‍ പാസാക്കിയത്. .
വോട്ടെടുപ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് കാട്ടി ബിജെപിയും ബിജെഡിയും എംപിമാര്‍ക്ക് വിപ്പും നല്‍കിയിരുന്നു. ബില്ല് പാസ്സാക്കിയെടുക്കുന്നതുമായി ബന്ധപ്പെട്ട് രാവിലെ ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം അമിത് ഷാ വിളിച്ച് ചേര്‍ത്തിരുന്നു. മുത്തലാഖ് ബില്ല് ലോക്സഭയില്‍ നേരത്തേ പാസ്സായിരുന്നു. മുത്തലാഖ് ബില്ലിനെതിരായ പ്രതിപക്ഷത്തിന്റെ പ്രമേയം ലോക്സഭ തള്ളി. 303 പേര്‍ ബില്ലിനെതിരായ പ്രതിപക്ഷ പ്രമേയത്തിനെ എതിര്‍ത്ത് വോട്ട് ചെയ്തു. 82 പേര്‍ അനുകൂലിച്ചു.
മുസ്ലീം സമുദായത്തില്‍ ഭാര്യയുമായി വിവാഹമോചനം നേടാന്‍ ഭര്‍ത്താവിന് തലാഖ് എന്ന് മൂന്ന് വട്ടം ചൊല്ലിയാല്‍ മതിയെന്ന ചട്ടത്തിനെതിരാണ് ബില്ല്. ഇത്തരത്തില്‍ ഭാര്യയെ മുത്തലാഖ് ചൊല്ലി മൊഴി ചൊല്ലുന്ന ഭര്‍ത്താക്കന്‍മാര്‍ക്ക് ജയില്‍ ശിക്ഷ നല്‍കാനുള്ള ചട്ടങ്ങള്‍ ബില്ലിലുണ്ട്. മുസ്ലീം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാനുള്ള ബില്ലിനെതിരെ പ്രതിപക്ഷം രാജ്യസഭയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ ബില്ല് അവതരണം നിര്‍ത്തിവെക്കില്ലെന്ന് കര്‍ശന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
















