മുംബൈ :ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മേജറിന്റെ ഭാര്യ സൈന്യത്തില്‍ ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ ജമ്മുകശ്മിരില്‍ കൊല്ലപ്പെട്ട് വീര ചരമമടഞ്ഞ മേജര്‍ കൗസ്തുഭ് റാണെയുടെ ഭാര്യ കനിക റാണെ(29) ആണ് സൈന്യത്തില്‍ ചേരാന്‍ തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി എസ്എസ്ബി പരീക്ഷ പാസാവുകയും മറ്റ് നടപടികള്‍ക്കായി കാത്തിരിക്കുകയാണ്.
ഇതിനായി ഒക്ടോബറില്‍ ചെന്നൈയില്‍ നടക്കാനിരിക്കുന്ന 49 ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന ക്ലാസ്സില്‍ കനിക പങ്കെടുക്കും. സൈന്യത്തില്‍ ഇരിക്കേ മരിച്ച ജവാന്മാരായ ഭാര്യമാര്‍ക്ക് വേണ്ടിയുള്ള വിഭാഗത്തിലാണ് കനിക പരീക്ഷ എഴുതിയത്.
അതേസമയം സൈന്യത്തില്‍ ചേരുക എന്നത് തന്റെ ചെറുപ്പകാലം മുതലുള്ള സ്വപ്‌നം ആയിരുന്നെന്ന് കനിക അറിയിച്ചു. മകന്റെ പാത പിന്തുടര്‍ന്ന് രാജ്യസേവനത്തിന് തയ്യാറെടുക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് കൗസ്തുഭിന്റെ രക്ഷിതാക്കളായ പ്രകാശും ജ്യോതിയും അറിയിച്ചു. ധീരമായ തീരുമാനമാണ് കനിക എടുത്തത്. അതു കൗസ്തുഭ് മരിച്ച് ഒരു വര്‍ഷം തികയുമ്പോള്‍ തന്നെ. കനികയുടെ ഈ തീരുമാനത്തില്‍ തന്റെ കുടുംബം പൂര്‍ണ്ണമായും അഭിമാനിക്കുന്നതായും കൗസ്തുഭിന്റെ മാതാവ് ജ്യോതി അറിയിച്ചു.
കശ്മീര്‍ ഗുരേസിലെ നിയന്ത്രണ രേഖയില്‍ ആഗസ്ത് 7ന് ഭീകരരുമായി ഏറ്റുമുട്ടല്‍ നടത്തുന്നതിനിടെയാണ് കൗസ്തുഭ് വീരമൃത്യു വരിക്കുന്നത്. മരണമടയുന്നതിന് മുമ്പ് നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ട് ഭീകരരേയും റാണ വകവരുത്തിയിരുന്നു. കനികയുടെ ഈ തീരുമാനത്തിന് സമൂഹ മാധ്യമത്തിലും വന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. നിരവധി പേരാണ് കനികയെ അഭിന്ദിച്ച് എഫിബിയിലും ട്വിറ്ററിലും കമന്റ് ചെയ്തിരിക്കുന്നത്.
















