ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്ത് ദിവസം പ്രായമായ ആണ്‍കുഞ്ഞ് മരിച്ചു. പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയ്‌ക്കു സമീപത്തേക്കാണ് പാക്ക് സൈന്യം വെടിയുതിര്‍ത്തത്.
ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായത്. വെടിവെയ്‌പ്പില്‍ കുഞ്ഞിനും രണ്ടുമുതിര്‍ന്നവര്‍ക്കും പരിക്കേറ്റിരുന്നു.
പത്ത് ദിവസം പ്രായമായ കുഞ്ഞിനെ പൂഞ്ച് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാവിലെയാണ് കുഞ്ഞ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരെ ജമ്മുവിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
















