Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്രയേല്‍ തിരഞ്ഞെടുപ്പ്; മോദിയുടെ സന്ദര്‍ശനം പ്രചരണായുധമാക്കി നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി; ഇന്ത്യന്‍ പ്രധാനമന്ത്രിക്കൊപ്പമുള്ള സൗഹൃദ പോസ്റ്ററുകള്‍ വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2019, 08:33 am IST
in World

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ആയുധമാക്കി ബെഞ്ചമിന്‍ നെതന്യാഹു. ഇന്ത്യന്‍ നേതാവിന്റെ സര്‍ക്കാരിന്റെ നേട്ടമാണെന്ന് വ്യക്തമാക്കി തനിക്കൊപ്പം മോദി നില്‍ക്കുന്ന പോസ്റ്ററുകളുമായാണ് ഇസ്രയേലി പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണം. 

സെപ്റ്റംബര്‍ 17-നു നടക്കാന്‍ പോകുന്ന ഇസ്രായേല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി സ്ഥാപിച്ച ബാനറിലാണ് നെതന്യാഹുവിനൊപ്പം മോദിയും നില്‍ക്കുന്ന നില്‍ക്കുന്ന ചിത്രമുള്ളത്.

ഇരുവരും ഹസ്തദാനം ചെയ്തു നില്‍ക്കുന്ന വലിയ പോസ്റ്ററുകള്‍ ടെല്‍ അവീവിലെ കിംഗ് ജോര്‍ജ് സ്ട്രീറ്റിലുള്ള ലിക്കുഡ് പാര്‍ട്ടിയുടെ ആസ്ഥാനമന്ദിരത്തിലും മറ്റ് പ്രധാന കെട്ടിടങ്ങള്‍ക്ക് മുകളിലും സ്ഥാപിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകനായ അമിചായി സ്റ്റെയിനാണ് ട്വിറ്ററിലൂടെ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. കൂടാതെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെയും ഫോട്ടോകളും ഇത്തരത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. പ്രചാരണ ബോര്‍ഡുകളിലാണ് നെതന്യാഹുവിന് മൂന്ന് ലോകനേതാക്കളുമായുള്ള അടുപ്പം ചിത്രീകരിച്ചിരിക്കുന്നത്. 

വോട്ടെടുപ്പിന് വെറും എട്ട് ദിവസം മുമ്പ്, സെപ്റ്റംബര്‍ 9-ന് മോദിയെ കാണാന്‍ നെതന്യാഹു ഇന്ത്യയിലേക്ക് വരുന്നുണ്ട്. ജറുസലേമിലെ പ്രധാനമന്ത്രിയുടെ ഓഫീസ് ന്യൂദല്‍ഹിയിലെ ഓഫീസിലേക്ക് വിളിച്ച് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സന്ദര്‍ശനത്തിനു കളമൊരുങ്ങിയതെന്ന് പ്രമുഖ ‘ഹാരെറ്റ്സ്’ കോളമിസ്റ്റ് യോസി വെര്‍ട്ടര്‍ പറയുന്നു.

കഴിഞ്ഞ ഏപ്രില്‍ ഒമ്പതിന് നടത്തിയ തെരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടിയിട്ടും ഇതര പാര്‍ട്ടികളുമായി ഉണ്ടാക്കിയ സഖ്യം നിലനിര്‍ത്താന്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് സാധിച്ചില്ല. അദ്ദേഹത്തിന്റെ ഉറ്റ സഖ്യകക്ഷിയും പിന്നീട് പ്രധാന എതിരാളിയുമായി മാറിയ മുന്‍ പ്രതിരോധ മന്ത്രി അവിഗ്‌ഡോര്‍ ലിബര്‍മാന്‍ പ്രധാനമന്ത്രിക്ക് പിന്തുണ നല്‍കാന്‍ വിസമ്മതിച്ചതോടെയാണ് മറ്റൊരു തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ഇസ്രയേലില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി സ്ഥാനത്തിരുന്ന വ്യക്തി എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ നെതന്യാഹു, ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കടുത്ത മത്സരമാണ് നേരിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 63 ലക്ഷം വോട്ടര്‍മാരാണ് ഇസ്രയേലിന്റെ പുതിയ ഭരണനായകരെ തെരഞ്ഞെടുക്കാന്‍ വോട്ട് രേഖപ്പെടുത്തുക. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി അധികാരത്തില്‍ തിരിച്ചെത്തിയ നരേന്ദ്ര മോദിയെ ആദ്യം അഭിനന്ദനങ്ങള്‍ അറിയിച്ച ലോകനേതാക്കളില്‍ ഒരാളാണ് അദ്ദേഹം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ലാസ്റ്റ് ഡാന്‍സിന് ഇവര്‍

Football

ഫിഫ ലോകകപ്പ് 2026: സംഗീതമഴ പെയ്യിക്കാന്‍ ഷക്കീറ

Kerala

വൻ തോൽവിക്ക് കാരണം സിപിഎം നേതാക്കളാണ്, ജില്ലാ കമ്മിറ്റികളല്ല: ഗോവിന്ദനും കുഞ്ഞിക്കൃഷ്ണനും

Kerala

അസമിൽ നിന്ന് കൊണ്ടുവന്ന് പെരുമ്പാവൂരിൽ വിൽപന; ഹെറോയിനുമായി യുവതി പിടിയില്‍

Kerala

പത്മകുമാറിനെതിരെ നടപടിക്ക് സിപിഎം; പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ ക്ഷീണിതനായി ഞാൻ ഒരിക്കലും കണ്ടിട്ടില്ല, അദ്ദേഹത്തെക്കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു: നരേന്ദ്ര മോദിയെ പ്രശംസിച്ച് ചന്ദ്രബാബു നായിഡു 

തൃണമൂൽ കോൺഗ്രസിന് പുതിയ തിരിച്ചടി : രാജ്യസഭാ എംപി പ്രകാശ് ബറൈക് രാജിവച്ചു 

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

ചെറിയ ആൺകുട്ടികളെ അച്ഛന്റെ സഹോദരൻ ഹരിപ്പാട്ടെത്തിച്ച് ഭിക്ഷാടനം നടത്തി; കളക്ഷൻ കുറഞ്ഞതിന് കുട്ടികൾ നേരിട്ടത് സമാനതകളില്ലാത്ത പീഡനം

കോൺഗ്രസ് ലയന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് തൃണമൂൽ കോൺഗ്രസ് ; രാഹുലുമായി കൂടിക്കാഴ്ച നടത്തി അഭിഷേക് ബാനർജി

10 റൗണ്ട് വെടിയുണ്ടകൾ വെറും അഞ്ച് സെക്കൻഡിൽ; ഹരിയാനയിൽ ജിം ഉടമയെ വെടിവെച്ചുകൊന്നു

രഹ്ന ഫാത്തിമയുടെ മുൻ പങ്കാളി മനോജ് ശ്രീധർ നിര്യാതനായി

മോദി സർക്കാർ രാജ്യത്തെ കൈപിടിച്ചുയർത്തിയത് ആഗോള തല വികസനത്തിലേക്ക് ; 12 വർഷത്തെ ഭരണത്തെ അടയാളപ്പെടുത്തുന്ന പത്ത് പ്രധാന നേട്ടങ്ങൾ ഇവയൊക്കെയാണ് 

ഫിഫ ലോകകപ്പ്: ട്രയോന്‍ഡ വെറും പന്തല്ല; ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും സാങ്കേതികമായി മികവ്

ഇറാനെതിരെ രാത്രിയിൽ ടോമാഹോക്ക് മിസൈലുകൾ വിക്ഷേപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് യുഎസ്, വിക്ഷേപിച്ചത് 49 മിസൈലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.