Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘ഓര്‍മ മരം’ രേഖപ്പെടുത്തുന്നത്

മുരളി പാറപ്പുറംbyമുരളി പാറപ്പുറം
Jul 28, 2019, 03:40 am IST
inEntertainment

ബലിദാനികളുടെ ജീവത്യാഗം ഒരിക്കലും വ്യര്‍ത്ഥമാവുന്നില്ല. കാലങ്ങളിലൂടെ സഞ്ചരിച്ചെത്തുന്ന ഓര്‍മകള്‍ മരണത്തിന്റെ നിമിഷത്തിലും അവര്‍ മനസ്സില്‍ താലോലിച്ച സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പിന്മുറക്കാര്‍ക്ക് കരുത്തുപകരും. മാര്‍ക്‌സിസ്റ്റ് ഹിംസയുടെ  ഇരയായി കോളജ് കാമ്പസില്‍ പിടഞ്ഞുമരിച്ച ദുര്‍ഗാദാസന്‍ എന്ന ആര്‍എസ്എസ് പ്രചാരകന്റെ ജ്വലിക്കുന്ന ഓര്‍മകളെ ദൃശ്യവല്‍ക്കരിച്ചിരിക്കുകയാണ് ‘ഓര്‍മമരം’ എന്ന ഡോക്യുഫിക്ഷന്‍. കവിയും എഴുത്തുകാരനും ‘കേസരി’ വാരികയുടെ ചീഫ് എഡിറ്ററുമായ ഡോ. മധു മീനച്ചില്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ഓര്‍മമരം’ ഉള്ളുപൊള്ളിക്കുന്ന കാഴ്ചാനുഭവമാണ്.

നിലമ്പൂര്‍ കോവിലകത്തെ അംഗവും, ആദ്യകാല ആര്‍എസ്എസ് പ്രചാരകനും, ഭാരതീയ ജനസംഘത്തിന്റെ പ്രഥമ സംസ്ഥാന അധ്യക്ഷനുമായ ടി.എന്‍. ഭരതന്റെ (ഭരതേട്ടന്‍) മകനായിരുന്നു ദുര്‍ഗാദാസ്. അച്ഛന്റെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് ആര്‍എസ്എസ് പ്രചാരകനായി മാറിയ ദുര്‍ഗാദാസിനെ നിലമേല്‍ എന്‍എസ്എസ് കോളജില്‍ വച്ച് എസ്എഫ്‌ഐക്കാര്‍ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കാമ്പസില്‍ എബിവിപി പ്രവര്‍ത്തിക്കുന്നതിനെതിരെ എസ്എഫ്‌ഐ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ഇതിനിടെ കോളജിലെത്തി ഒരു വിദ്യാര്‍ത്ഥിയുടെ അഡ്മിഷനെക്കുറിച്ച് പ്രിന്‍സിപ്പാളിനെ കണ്ട് സംസാരിച്ച് തിരിച്ചിറങ്ങുമ്പോഴാണ് എസ്എഫ്‌ഐക്കാര്‍ ദുര്‍ഗാദാസിനെ കല്ലെറിഞ്ഞ് വീഴ്‌ത്തി നെഞ്ചില്‍ കഠാര കുത്തിയിറക്കിയത്. ആര്‍എസ്എസ് കിളിമാനൂര്‍ താലൂക്ക് പ്രചാരകനായിരിക്കെ, 1981 ജൂലൈ 20-നായിരുന്നു ഇത്.

ഓര്‍മകളുടെ ആഖ്യാന ഘടനയാണ് ‘ഓര്‍മമര’ത്തില്‍ സംവിധായകന്‍ അവലംബിച്ചിട്ടുള്ളത്. ഓരോരോ അടരുകളായി ഓര്‍മകള്‍ ചടുലമാവുന്നു. ദുര്‍ഗാ ദാസുമായി പല നിലകളില്‍  അടുത്തിടപഴകിയവര്‍ അനുഭവങ്ങള്‍ പങ്കുവയ്‌ക്കുമ്പോള്‍ അത് ആദര്‍ശധീരനായിരുന്ന ഒരു യുവാവിന്റെ വാങ്മയ ചിത്രമായി മാറുന്നു. ആര്‍എസ്എസ് തിരൂര്‍-പൊന്നാനി താലൂക്ക് പ്രചാരകനായിരുന്ന പി. വാസുദേവന്‍, ദുര്‍ഗാദാസിന്റെ സുഹൃത്ത് രമേശ്, സഹപാഠി ഇ.എം. സുധാകരന്‍, സഹപ്രവര്‍ത്തകന്‍ ജി.സുധാകരന്‍, ദുര്‍ഗാദാസിന്റെ അനുജന്‍ എം.ശ്രീധര കുമാര്‍, ആര്‍എസ്എസ് മുന്‍ പ്രാന്തപ്രചാരകനും, ഇപ്പോള്‍ അഖില ഭാരതീയ കാര്യകാരി സദസ്യനുമായ എസ്. സേതുമാധവന്‍ എന്നിവര്‍ ദുര്‍ഗാ ദാസിനെക്കുറിച്ച് പങ്കുവയ്‌ക്കുന്ന വികാരനിര്‍ഭരമായ ഓര്‍മകള്‍ ആദര്‍ശസുരഭിലമായിരുന്ന ഒരു കാലത്തേയും, അതിലൂടെ അനുനിമിഷം ധീരമായി നടന്നുപോയ ഒരു ദേശസ്‌നേഹിയേയും അടയാളപ്പെടുത്തുന്നു.

ആര്‍എസ്എസ് പ്രചാരകനായിരുന്ന ദുര്‍ഗാദാസിന്റെ ജീവിതവും, മകന്റെ മരണത്തിലും തളരാത്ത ഭരതേട്ടന്റെ ആദര്‍ശബോധവും അളന്നുമുറിച്ച വാക്കുകളില്‍ കോറിയിടുന്നുണ്ട് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ. നന്ദകുമാര്‍. മമ്പാട് എംഇഎസ് കോളജില്‍നിന്ന് യുയുസിയായി തെരഞ്ഞെടുക്കപ്പെട്ട ദുര്‍ഗാദാസിന്റെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തെക്കുറിച്ച് എബിവിപി സംസ്ഥാന സംഘടനാ സെക്രട്ടറിയായിരുന്ന കെ.ജി. വേണുഗോപാലും വിവരിക്കുന്നു. 

നിലമേലില്‍ പ്രവര്‍ത്തിക്കുന്ന ദുര്‍ഗാ ദാസ് സ്മാരക സമിതിയാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്. പ്രൊഫ. പി.സി. കൃഷ്ണവര്‍മ രാജ അവതരിപ്പിക്കുന്ന ഭരതേട്ടന്റെ കഥാപാത്രത്തിന് ഗാംഭീര്യമുണ്ട്. അനു കൃഷ്ണന്‍ കാരക്കാട് ഉജ്ജ്വലമാക്കിയ കഥാപാത്രം ദുര്‍ഗാ ദാസായിത്തന്നെ പ്രേക്ഷക മനസ്സില്‍ പുനര്‍ജനിക്കുന്നു. വിദ്യാര്‍ത്ഥിയുടെ വേഷത്തില്‍ ഗുരുവായൂരപ്പന്‍ കോളജിലെ ബിരുദ വിദ്യാര്‍ത്ഥി കൈലാസ് വി. യും, എബിവിപി പ്രവര്‍ത്തകനായെത്തുന്ന ആനന്ദ് ശിവാനന്ദും അഭിനവ മികവിലൂടെ കഥാസന്ദര്‍ഭങ്ങളെ അര്‍ത്ഥപൂര്‍ണമാക്കുന്നു. മറ്റ് അഭിനേതാക്കളായ വിഷ്ണു ഭാസ്‌കര്‍, സൂര്യ സുരേഷ്, വൈശാഖ് വയനാട്, ആനന്ദ് പേരേടം, ഉണ്ണി പന്തീരാങ്കാവ്, മാസ്റ്റര്‍ അഭിമന്യു, ശാന്ത കൊട്ടാരക്കര, അജു കൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മിഴിവുറ്റതാക്കിയിട്ടുണ്ട്. 

കറയറ്റ ഫ്രെയിമുകളുടെ ചാരുതയും ചലനാത്മകതയും ഉണ്ണി നീലഗിരിയുടെയും ആയൂര്‍ കൃഷ്ണകുമാറിന്റേയും ഛായാഗ്രഹണത്തെ വ്യത്യസ്തമാക്കുന്നു. രാജേഷ് നിയോ (കലാസംവിധാനം), അനു എ.ആര്‍, പ്രദീപ് പണിയില്‍ (ഡബ്ബിങ്), അനന്തന്‍ കടയ്‌ക്കല്‍ (ചിത്രസംയോജന സഹായി), കാര്‍ത്തികേയന്‍ അമ്പാടി, സുബ്രഹ്മണ്യന്‍ എം., വിഷ്ണുഗോപന്‍ (ഛായാഗ്രഹണ സഹായികള്‍), ബാലു തഞ്ചാവൂര്‍ (പശ്ചാത്തല സംഗീതം), ഹര്‍ഷന്‍, അനന്തു വിജയ് (ചിത്ര സംയോജനം) എന്നിവരാണ് മറ്റ് അണിയറ ശില്‍പ്പികള്‍.

മീനച്ചില്‍ എഴുതിയ ”വരൂ സഹജരേ നമുക്കൊത്തുചേര്‍ന്നിവിടെയീ സ്മൃതിമരച്ചോട്ടില്‍ നമിച്ചുനീങ്ങാം” എന്നുതുടങ്ങുന്ന കവിത പ്രമേയത്തിന്റെ ആത്മാവിനെ ഉള്‍ക്കൊള്ളുന്നു. വരികളുടെ സംഗീതത്തിനും, വി. മനുരാജ്, ലക്ഷ്മി ദാസ് എന്നിവരുടെ ആലാപനത്തിനും പുതുമയുണ്ട്, പോരാട്ട വീര്യം തുടികൊട്ടുന്നുമുണ്ട്.

കേരളത്തിന്റെ കാമ്പസുകളില്‍ അക്രമം നിറച്ച ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ ഭീകരമുഖം വരച്ചുകാട്ടുന്ന ബലിഷ്ഠമായ രചനയാണ് ഓര്‍മ മരത്തിന്റേത്. ആയുധംകൊണ്ടല്ല,  ജീവിതംകൊണ്ട് ഇതിനെ നേരിടുമെന്ന പ്രഖ്യാപനം ഇന്നത്തെ സാഹചര്യത്തില്‍ ഒരേസമയം താക്കീതും ആഹ്വാനവുമാണ്. 

കാഴ്ചയെ  നോവുന്നൊരോര്‍മയായും, പ്രതിഷേധത്തിന്റെ അഗ്നിയായും, പ്രതീക്ഷയുടെ ഹൃദയമിടിപ്പായും അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിരിക്കുന്നു. ദുര്‍ഗാ ദാസിന്റെ ജീവിതത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ആര്‍എസ്എസ് പ്രചാരകനാവുന്ന വിദ്യാര്‍ത്ഥി ആദര്‍ശജീവിതത്തിന്റെ ഔന്നത്യത്തിലേക്ക് കയറിപ്പോകുന്ന അവസാന ദൃശ്യം ആവേശകരവും പ്രത്യാശാഭരിതവുമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.