ചെന്നൈ : ശുചീകരണത്തൊഴിലാളികള്‍ അഴുക്കുചാലില്‍ കുടുങ്ങുന്നതായുള്ള നിരവധി വാര്‍ത്തകള്‍ പുറത്തുവന്നതോടെ അതിനൊരു പരിഹാരം കണ്ടെത്തി ഐഐടി മദ്രാസിലെ പ്രൊഫസര്‍. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനും, അഴുക്കുചാലും വൃത്തിയാക്കുന്നതിനായി പുതിയ റോബോര്‍ട്ടിനെയാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്.
ഐഐടി പ്രൊഫസര്‍ ഡോ. പ്രഭു രാജഗോപാലാണ് സിപായി സെപ്റ്റിക് ടാങ്ക് റോബോര്‍ട് എന്ന് പേരുള്ള ഈ കണ്ടുപിടിത്തത്തിനു പിന്നില്‍. റിമോര്‍ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഈ റോബോര്‍ട്ടിന് 50 കിലോഗ്രാം ഭാരമാണ് ഉള്ളത്. 360 ഡിഗ്രി ആംഗിളില്‍ ഇതിന് പ്രവര്‍ത്തിച്ച് അഴുക്കുകള്‍ നീക്കം ചെയ്യാന്‍ സാധിക്കും. മാന്‍ഹോളില്‍ നിന്നും അഴുക്കുകള്‍ നീക്കം ചെയ്യുന്നത് ഏറ പ്രയാസമേറിയതാണ്. ഇത് കുറയ്‌ക്കുന്നതാണ് പുതിയ കണ്ടുപിടിത്തം.
സെപ്റ്റിക് ടാങ്ക് പോലെയുള്ളവ വൃത്തിയാക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇത്തരത്തില്‍ ഒന്ന് നിര്‍മിക്കണമെന്ന ആശയം ഉദിച്ചതെന്ന് ഡോ. രാജഗോപാല്‍ പറഞ്ഞു. അഴുക്കുചാലുകള്‍ വൃത്തിയാക്കുമ്പോള്‍ ശുചീകരണ തൊഴിലാളികള്‍ക്ക് പലപ്പോഴും അപകടങ്ങള്‍ സംഭവിക്കുന്നുണ്ട്.
സിപോയി റോബോര്‍ട് ഉപയോഗിക്കുന്നത് വഴി മനുഷ്യര്‍ കൈകാര്യം ചെയ്യുന്ന ആപത്കരമായ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ നമുക്ക് ഇല്ലാതാക്കാം. റോബോര്‍ട്ടിനൊപ്പം ഒരു ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്. ഇതുമായി ഘടിപ്പിച്ചിട്ടുള്ള മോണിട്ടറില്‍ നോക്കി റിമോര്‍ട് കണ്‍ട്രോള്‍ ഉപയോഗിച്ച് റോബോര്‍ട്ടിനെ പ്രവര്‍ത്തിപ്പിക്കാം. അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം വരെയാണ് ഇതിന്റെ ചെലവ്. രണ്ടു വര്‍ഷത്തിനുള്ളില്‍ ഇത് വിപണിയില്‍ എത്തുമെന്നും ഡോ. രാജഗോപാല്‍ പറഞ്ഞു.
















