Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിപിഎമ്മിന്റെ ആട്ടും തുപ്പും സിപിഐയ്‌ക്ക് ആനന്ദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2019, 03:21 am IST
inEditorial

ഇടതുമുന്നണിയിലെ രണ്ടാമത്തെ പ്രമുഖ ഘടക കക്ഷിയായ സിപിഐയില്‍ എന്തോ ചീഞ്ഞുനാറുകയാണെന്ന് വ്യക്തം. എസ്എഫ്‌ഐയും എഐഎസ്എഫും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് പക്ഷം പിടിക്കുന്നുവെന്ന് ആരോപിച്ച് എറണാകുളം ഡിഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ച്  തടഞ്ഞ പോലീസ്, പാര്‍ട്ടിയുടെ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിന്റെ കൈതല്ലിയൊടിക്കുകയും, ഇത് തടയാന്‍ ശ്രമിച്ച ജില്ലാ നേതാക്കളായ പി. രാജു, കെ.എസ്. സുഗതന്‍ എന്നിവരെ മര്‍ദ്ദിക്കുകയും ചെയ്തു. ഈ നേതാക്കള്‍ തല്ലുകൊള്ളേണ്ടവര്‍തന്നെ എന്ന രീതിയില്‍ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക മന്ത്രി എ.കെ. ബാലനുമൊപ്പം സ്വന്തം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയും നിലയുറപ്പിച്ചതാണ് സിപിഐ നേതാക്കളെയും അണികളെയും രോഷാകുലരാക്കിയിരിക്കുന്നത്. മന്ത്രിസഭാ യോഗത്തില്‍ സിപിഐ കടുത്ത പ്രതിഷേധമുയര്‍ത്തിയിട്ടും സമരത്തിനു പോയാല്‍ അടികൊള്ളുക സ്വാഭാവികമാണെന്ന് പറയുകയാണ് കാനം ചെയ്തത്. പാര്‍ട്ടി എംഎല്‍എയുടെ കൈ തല്ലിയൊടിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് പാര്‍ട്ടി ഏതാണ്ട് ഒറ്റക്കെട്ടായിത്തന്നെ ആവശ്യപ്പെടുമ്പോള്‍, കളക്ടറുടെ റിപ്പോര്‍ട്ട് വരട്ടെ, അപ്പോള്‍ നോക്കാം എന്നാണ് കാനത്തിന്റെ നിലപാട്. ഇതേ നിലപാടാണ് മുഖ്യമന്ത്രി പിണറായിയും സ്വീകരിക്കുന്നത്. പ്രതിഷേധം ഉയര്‍ന്ന ജില്ലാ നിര്‍വാഹക സമിതി യോഗത്തില്‍ കാനം പങ്കെടുത്തില്ല.

ഇടതുമുന്നണിയില്‍ എപ്പോഴും സിപിഐ രണ്ടാംതരം പൗരന്മാരാണ്. സി. അച്ചുതമേനോന്റെയും പി. കെ. വാസുദേവന്‍ നായരുടെയും കാലത്തും ഇതായിരുന്നു അവസ്ഥ. അഭിമാനികളായ ചില നേതാക്കള്‍ ഉണ്ടായിരുന്നുവെന്നു മാത്രം. വെളിയം ഭാര്‍ഗവനെയും സി.കെ. ചന്ദ്രപ്പനെയും പോലുള്ളവര്‍ സിപിഎമ്മിന്റെ വല്യേട്ടന്‍ മനോഭാവത്തെ ചെറുത്തിരുന്നുവെങ്കിലും അവസാനം ചിരിക്കുക സിപിഎം നേതാക്കളായിരുന്നു. ആ ചരിത്രമൊക്കെ അറിയാത്തവര്‍ക്കു മാത്രമേ പാര്‍ട്ടി എംഎല്‍എയായ എല്‍ദോ എബ്രഹാമിന്റെ കൈ പോലീസ് തല്ലിയൊടിച്ച സംഭവത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍  നിശ്ശബ്ദത പാലിക്കുന്നതിലും ന്യായീകരിക്കുന്നതിലും അദ്ഭുതം തോന്നുകയുള്ളൂ.  പാര്‍ട്ടി അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന കെ.ഇ. ഇസ്മയിലിനെക്കുറിച്ച് പറഞ്ഞിരുന്നത് ‘സിപിഐയിലെ പിണറായി’ എന്നാണ്. എസ്എന്‍സി ലാവ്‌ലിന്‍ അഴിമതിക്കേസ് ഉള്‍പ്പെടെ പല കാര്യങ്ങളിലും പാര്‍ട്ടിയുടെ നിലപാടായിരുന്നില്ല, ആ കേസില്‍ പ്രതിയായ പിണറായിയുടെ താല്‍പ്പര്യമാണ് ഇസ്മയില്‍ സംരക്ഷിച്ചിരുന്നതെന്ന് പാര്‍ട്ടിക്കകത്തും പുറത്തും ശക്തമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ സിപിഐ സെക്രട്ടറിയായിരുന്ന പന്ന്യം രവീന്ദ്രനും അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന സി.എന്‍. ചന്ദ്രനും എങ്ങനെയാണ് പിണറായിയുടെ താളത്തിനു തുള്ളിയിരുന്നതെന്ന് എല്ലാവര്‍ക്കുമറിയാം.

പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നയാളായിരുന്നു കാനം രാജേന്ദ്രന്‍. നിലമ്പൂരില്‍ മാവോയിസ്റ്റുകളെ പോലീസ് വെടിവെച്ച് കൊന്നപ്പോള്‍ പ്രതിപക്ഷത്തേക്കാള്‍ രൂക്ഷമായി വിമര്‍ശിച്ചത് കാനമാണ്. കേരളത്തില്‍ മാവോയിസ്റ്റ് വേട്ട വേണ്ട എന്നായിരുന്നു വിമര്‍ശനം. ഇതേ കാനംതന്നെ വയനാട്ടില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടപ്പോള്‍ നിശ്ശബ്ദത പാലിച്ചു. കാസര്‍കോട്ട് സിപിഎം നടത്തിയ ഇരട്ടക്കൊലപാതകത്തിലും, സിപിഎമ്മിന്റെ പീഡനം മൂലം ആന്തൂരില്‍ പ്രവാസി ആത്മഹത്യ ചെയ്തപ്പോഴും സര്‍ക്കാരിനെ ശക്തമായി വിമര്‍ശിക്കാതെ ഒഴിഞ്ഞുമാറിയ കാനത്തിന്റെ നടപടി പലരുടെയും പുരികമുയര്‍ത്തി. കാനത്തെ നിശ്ശബ്ദനാക്കുന്ന എന്തോ ചില രഹസ്യം പിണറായിയുടെ കയ്യിലുണ്ടെന്ന് സിപിഐയ്‌ക്ക് അകത്തും പുറത്തും  അടക്കം പറയുന്നവര്‍ നിരവധിയാണ്. സിപിഐയ്‌ക്ക് ആദര്‍ശത്തിന്റെ പുകമറ മാത്രമേയുള്ളൂ. സിപിഎം ചെയ്യുന്നതൊക്കെത്തന്നെയാണ് സിപിഐയും ചെയ്യുന്നത്. ഇതറിയണമെങ്കില്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തിലേക്ക് നോക്കിയാല്‍ മതി. ഇപ്പോള്‍ ജനറല്‍ സെക്രട്ടറിയായിരിക്കുന്ന ഡി. രാജ എന്ന ഡാനിയല്‍ രാജ കോണ്‍ഗ്രസ്സിന്റെ വിനീതവിധേയനാണ്. കേരളത്തില്‍ വിടുപണി ചെയ്യുന്നത് സിപിഎമ്മിനാണെന്നുമാത്രം. കോണ്‍ഗ്രസ്സിന് അന്തിക്രിസ്തുവായി രാഹുലിനെ ലഭിച്ചിരിക്കുന്നതുപോലെയാണ് സിപിഐയ്‌ക്ക് രാജ. തല്ലിയാലും കൊന്നാലും കാനത്തിന്റെ പാര്‍ട്ടി ഇടതുമുന്നണി വിടുന്ന പ്രശ്‌നമില്ല. സിപിഎമ്മിന്റെ ആട്ടുംതുപ്പുംകൊണ്ട് അവര്‍ തുടരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.