Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കാനം ഒരു വിലാപ ഗാനം

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Jul 27, 2019, 03:06 am IST
inVicharam

സിപിഐ ഒരുകാലത്ത് ദേശീയകക്ഷിയായിരുന്നു. വളര്‍ത്തുദോഷംകൊണ്ടാകാം അതൊരു പ്രാദേശിക പാര്‍ട്ടിയായി ഒതുങ്ങുകയാണ്. അങ്ങനെ ചെറുതായാലും അത് അംഗീകരിക്കാന്‍ ആ പാര്‍ട്ടിക്കാവില്ല. ശരിയാണ്, ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടാറില്ലല്ലോ. കോണ്‍ഗ്രസ് ഒന്നാംകക്ഷിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടാംകക്ഷിയും. സ്വതന്ത്ര ഇന്ത്യയുടെ ആദ്യകാല ചരിത്രവും ചിത്രവും നോക്കിയാല്‍ കാണാവുന്ന സത്യമതാണ്. അതൊക്കെ ഇപ്പോള്‍ പറഞ്ഞിട്ടെന്തുകാര്യം. 1964 സിപിഐ പിളര്‍ന്നപ്പോള്‍ നേതാക്കളുടെ വന്‍നിര സിപിഐക്കൊപ്പമായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍നിന്നും നയപരമായ വിയോജിപ്പിനെതുടര്‍ന്ന് ഇറങ്ങിപ്പോയി. പുതിയ പാര്‍ട്ടിയുണ്ടാക്കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ട് ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) അഥവാ സിപിഎം എന്ന് പേരിട്ടു. തൊട്ടടുത്ത് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎം ഒന്നാമതായി.

ഇന്ത്യന്‍ രാഷ്‌ട്രീയം പരിശോധിച്ചാല്‍ സിപിഐയ്‌ക്ക് സ്വാഭാവിക ബന്ധം കോണ്‍ഗ്രസുമായാണ്. ഇന്ദിരാഗാന്ധിയുടെ എല്ലാ ജനാധിപത്യവിരുദ്ധ ഇടപാടുകളോടും ഒപ്പംനിന്ന പാര്‍ട്ടിയാണത്. കേരളത്തിലാണെങ്കില്‍ സഖ്യകക്ഷി സര്‍ക്കാരുണ്ടാക്കി. അടിയന്തിരാവസ്ഥ കാലം മുഴുവന്‍ സിപിഐയുടെ സി.അച്യുതമേനോനായിരുന്നു കോണ്‍ഗ്രസ് മുന്നണിയുടെ മുഖ്യമന്ത്രി. ബോണസിനെക്കാള്‍ പത്തിരട്ടി നല്ലതാണ് അടിയന്തിരാവസ്ഥ എന്ന് പ്രഖ്യാപിച്ച നേതാവായിരുന്നു അച്യുതമേനോന്‍. അച്യുതമേനോന്‍ കോണ്‍ഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയായത് സിപിഎമ്മുകാര്‍ക്ക് ദഹിക്കുന്നതായിരുന്നില്ല. ”ചേലാട്ട് അച്യു (അച്യുതമേനോന്‍) ചെറ്റ, ചെറ്റ, വെക്കെട ചെറ്റേ ചൊങ്കൊടിതാഴെ” എന്നായിരുന്നു സിപിഎമ്മുകാര്‍ അന്നുവിളിച്ച മുദ്രവാക്യം. അടിയന്തിരാവസ്ഥ കഴിഞ്ഞപ്പോഴാണ് തെറ്റായ കൂട്ടുകെട്ടിലായിരുന്നു ഇതുവരെയെന്ന് സിപിഐ തിരിച്ചറിഞ്ഞത്. ക്ലീന്‍സ്ലേറ്റില്‍ പുതിയ സഖ്യമാവാം. ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ആഗ്രഹം അതായിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിച്ച് പി.കെ. വാസുദേവന്‍ നായര്‍ സഖ്യത്തിന് കളമൊരുക്കിയത്. സിപിഐയുടെ അവസാനത്തെ മുഖ്യമന്ത്രിയായിരുന്നു പി.കെ.വി. ഇനി ആ പദവി സിപിഐയ്‌ക്ക് സ്വപ്‌നത്തില്‍പോലും ചിന്തിക്കാനാവുമെന്നും തോന്നുന്നില്ല.

കുറ്റംപറയരുതല്ലൊ സിപിഎമ്മിനെപോലെ അക്രമവാസനയുള്ള കക്ഷിയല്ല സിപിഐ. പക്ഷേ ആക്രമിക്കപ്പെടുന്ന കരങ്ങളെയും കാലുകളെയും ചുംബിക്കുന്ന ശീലവും അവര്‍ക്ക് മാത്രം. ഏറ്റവും ഒടുവില്‍ കൊച്ചിയിലും കേരളത്തിലാകെയും സിപിഐക്കാര്‍ തല്ലുകൊള്ളുന്നത് സിപിഎമ്മുകാരില്‍നിന്നും പോലീസുകാരില്‍ നിന്നുമാണ്. ”നമ്മള്‍ ഭരിക്കുമ്പോള്‍ എംഎല്‍എയും പാര്‍ട്ടി നേതാക്കളും പോലീസിന്റെ തല്ലുവാങ്ങുന്നത് കഷ്ടമാണ്. സിപിഐ നേതാവും കേരളത്തില്‍നിന്നുള്ള അവസാനത്തെ ലോക്‌സഭാംഗവുമായ സി.എന്‍. ജയദേവന്റെ സങ്കടമാണ്. ആ സങ്കടം പക്ഷേ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഇല്ലാതെപോയി. പോലീസ് എംഎല്‍എയെ തല്ലിയത് വീട്ടില്‍ കയറിയല്ലല്ലൊയെന്ന കാനത്തിന്റെ ചോദ്യം കമ്മ്യൂണിസ്റ്റുകാരെ മാത്രമല്ല പിന്തിരിപ്പന്മാരെപോലും ചിന്തിപ്പിച്ചു.

കമ്മ്യൂണിസ്റ്റുകാര്‍ സമരത്തിനിറങ്ങരുത്. പ്രത്യേകിച്ചും എംഎല്‍എയെ പോലുള്ളവര്‍. കാനം ഉദ്ദേശിച്ചത് അങ്ങനെയല്ലെ എന്ന ചോദ്യമാണുയരുന്നത്. പോലീസിനെ കുറ്റപ്പെടുത്താനോ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയോട് കര്‍ക്കശമായി സംസാരിക്കാനോ പറ്റാത്തവിധം സിപിഐ സെക്രട്ടറിയുടെ ഏത് ശരീരഭാഗമാണ് സിപിഎമ്മിന്റെ ആപ്പിലുള്ളത്? 

പ്രമാണിമാരായ ഒരുപാടുപേര്‍ സിപിഐയെ നയിച്ചിട്ടുണ്ട്. പറയേണ്ടത് പറയേണ്ടവരോട് പറയാനും ധൈര്യംകാട്ടിയിട്ടുണ്ട്. പക്ഷേ, കാനം ഒരു വിലാപഗാനംപോലെ മാത്രം പെരുമാറുന്നത് എന്തുകൊണ്ടാണ്? അണികള്‍ ചോദിക്കാന്‍ തുടങ്ങി. പൊതുജനവും സംശയിക്കാന്‍തുടങ്ങി. കാനത്തിന്റെ മകനുമായി ബന്ധപ്പെട്ട ഏതെങ്കിലും കേസുകെട്ട് മുഖ്യമന്ത്രിയുടെ പക്കലുണ്ടോ? സിപിഐ മന്ത്രിമാരുടെ വികൃതികളെന്തെങ്കിലും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? മാധ്യമങ്ങളുടെ താളത്തിനൊത്ത് ചുവടുവയ്‌ക്കുന്ന ശീലം തനിക്കില്ലെന്ന് പറയുന്ന കാനം മുഖ്യമന്ത്രിയുടെ ഇംഗിതവും ഭീഷണിയുംകേട്ട് മൗനിയാവുകയാണോ? ഇഎംഎസ് നമ്പുതിരിപ്പാടിന്റെ മുഖത്തുനോക്കി സിപിഐ നേതാവ് ടി.വി. തോമസ് പറഞ്ഞ ഒരുകാര്യം ഓര്‍മിപ്പിക്കട്ടെ. ”ഞാന്‍ കേരളത്തിനുവേണ്ടി പ്രവര്‍ത്തിച്ചു. മാര്‍ക്‌സിസ്റ്റുകാരും മുഖ്യമന്ത്രി നമ്പൂതിരിപ്പാടും അതിനെതിരായി പ്രവര്‍ത്തിച്ചു… മാര്‍ക്‌സിസ്റ്റുകാരെ ആരെങ്കിലും സ്‌നേഹിക്കുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണ്.”

ടി.വി. തോമസ് പറഞ്ഞതുപോലെ ഇന്നത്തെ സിപിഐ നേതാക്കളെ വിഡ്ഡികളെന്ന് പറയുന്നില്ല. ഇപ്പോള്‍ ഭരണം ഉപേക്ഷിച്ചാല്‍ സ്ഥാനം മൂഡസ്വര്‍ഗത്തിലാണെന്ന് തിരിച്ചറിഞ്ഞതുപോലെയാണ്. ആട്ടും തുപ്പും മാത്രമല്ല അടിയും ഇടിയും കിട്ടിയാലും ദീപസ്തംഭം മഹാശ്ചര്യം നമുക്കുംവേണം ഭരണം. നേതാക്കളുടെ ചിന്ത അതുമാത്രം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.